സ്വർണ വില ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ, സ്വർണത്തിന്റെ ഭാവി ഇനി എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊഴിലില്ലായ്‌മ ആനുകൂല്യങ്ങൾ‌ക്കായി യു‌എസിൽ വൻതോതിൽ അപേക്ഷകൾ ഉയരുന്നതും സമ്പദ്‌വ്യവസ്ഥയെ ഉയർത്തിക്കൊണ്ടുവരാനുള്ള ഫെഡറൽ‌ റിസർ‌വിന്റെ നടപടികൾക്കുമിടയിൽ സ്വർണ വില ഇന്നലെ ഏഴുവർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഫെഡറൽ റിസർവ് 2.3 ട്രില്യൺ ഡോളർ അധിക സഹായം വ്യാഴാഴ്ച പ്രഖ്യാപിച്ചതിന് ശേഷമാണ് വെള്ളിയാഴ്ച്ച ഫ്യൂച്ചേഴ്സ് 4.2 ശതമാനം മുന്നേറിയത്. യു‌എസിന്റെ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായുള്ള ക്ലെയിമുകൾ തുടർച്ചയായ മൂന്നാമത്തെ ആഴ്ച വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണിത്.

2012ന് ശേഷം

2012ന് ശേഷം

ഫെഡറൽ റിസർവിന്റെ പുതിയ നീക്കങ്ങൾക്ക് ശേഷം യുഎസ് ഓഹരികൾ കുതിച്ചുയർന്നു. നിക്ഷേപകർ കൂടുതൽ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകൾ പ്രതീക്ഷിച്ച് ഇൻഷുറൻസ് തേടിയതിനാൽ 2012ന് ശേഷം സ്വർണ വില ഏറ്റവും ഉയർന്ന നിലയിൽ എത്തി. ധനനയ ലഘൂകരണവും കുറഞ്ഞ വായ്പയെടുക്കൽ ചെലവുകളുടെയും സാധ്യതയും പലിശ വാഗ്ദാനം ചെയ്യാത്ത ബുള്ളിയന്റെ ആവശ്യകത വർധിപ്പിക്കുന്നു. യുഎസ് ട്രഷറികളിലെ വരുമാനം വ്യാഴാഴ്ച കുറഞ്ഞു.

കൊമെക്സ് വില

കൊമെക്സ് വില

ധനപരമായ ഉത്തേജനം, വായ്പകളുടെ ഇളവുകൾ, കുറഞ്ഞ പലിശനിരക്ക് എന്നിവ സ്വർണ്ണത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിലുള്ള ആകർഷണം വർദ്ധിപ്പിക്കുമെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് പി‌എൽ‌സിയിലെ അനലിസ്റ്റ് സുകി കൂപ്പർ ഒരു കുറിപ്പിൽ പറഞ്ഞു. ന്യൂയോർക്കിലെ കൊമെക്‌സിൽ ജൂണിലെ സ്വർണ്ണ ഫ്യൂച്ചർ വില 4.1 ശതമാനം ഉയർന്ന് 1,752.80 ഡോളറിലെത്തി. 2012 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന ക്ലോസിംഗ് വിലയാണിത്. സ്‌പോട്ട് സ്വർണം 2.2 ശതമാനം ഉയർന്ന് 1,681.94 ഡോളറിലെത്തി.

സ്വർണത്തിന്റെ ഭാവി

സ്വർണത്തിന്റെ ഭാവി

ന്യൂയോർക്ക് ഫ്യൂച്ചറുകളും ലണ്ടനിലെ സ്പോട്ട് വിലകളും തമ്മിലുള്ള അന്തരം ഇപ്പോഴും ഉയർന്നിട്ടുണ്ട്. ഇത് ലോഹത്തിന്റെ ഭൌതിക രൂപത്തിന്റെ ഭാവി വിതരണത്തെക്കുറിച്ചുള്ള ആശങ്കയുടെ അടയാളമാണ്. നിക്ഷേപകർ ഒരു സുരക്ഷിത താവളമായി സ്വർണത്തിൽ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും കൊറോണ വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം ലോകമെമ്പാടും ബുള്ളിയൻ കയറ്റുമതി ചെയ്യുന്നത് ഇപ്പോഴും ബുദ്ധിമുട്ടാണ്.

ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ

ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ

ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ എപ്പോൾ നീക്കംചെയ്യുമെന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം ഡീലർമാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വിപണിയിലെ പണത്തിന്റെ ലഭ്യത കുറവ് വില വ്യതിയാനത്തെ കൂടുതൽ വഷളാക്കുന്നു. എന്നാൽ കോമെക്സ് എക്സ്ചേഞ്ച് അനുസരിച്ച് ന്യൂയോർക്കിൽ ധാരാളം സ്വർണം ലഭ്യമാണ്. ഫ്യൂച്ചേഴ്സ് കരാറുകളിൽ ഡെലിവറിക്ക് ലഭ്യമായ സ്റ്റോക്ക്പൈലുകൾ ഒരു ദശകത്തിനിടെ ഏറ്റവും ഉയർന്നു. ഏകദേശം 4.4 ദശലക്ഷം ഔൺസായി.

കേരളത്തിലെ വില

കേരളത്തിലെ വില

കേരളത്തിൽ സ്വർണ വില പവന് 32400 രൂപയാണ്. കഴിഞ്ഞ ദിവസം 32800 രൂപയായി സ്വർണ വില ഉയർന്നിരുന്നു. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയർന്ന വിലയാണിത്. ലോക്ക് ഡൌൺ ആരംഭിച്ചപ്പോൾ 30640 രൂപയായിരുന്ന സ്വർണ വിലയാണ് വെറും രണ്ടാഴ്ച്ച കൊണ്ട് 32800 രൂപയിൽ എത്തിയത്. എന്നാൽ ഇപ്പോൾ വീണ്ടും വില കുറയുന്ന പ്രവണതകളാണ് കാണുന്നത്. ലോക്ക് ഡൌൺ കാരണം സംസ്ഥാനത്തെ മുഴുവൻ ജ്വല്ലറികളും അടച്ചിട്ടിരിക്കുകയാണ്.

English summary

Gold prices at a seven-year high, what is the future of gold? | സ്വർണ വില ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ, സ്വർണത്തിന്റെ ഭാവി ഇനി എന്ത്?

The gold price hit a seven-year high yesterday. Read in malayalam.
Story first published: Saturday, April 11, 2020, 8:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X