ഈ വർഷം തുടക്കത്തിൽ 10 ഗ്രാമിന് 39,000 രൂപയായിരുന്ന സ്വർണ വില ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ നിലവിൽ 49,000 രൂപയായാണ് കുതിച്ചുയർന്നിരിക്കുന്നത്. സ്വർണ വില ഇന്നുവരെ 25% ഉയർന്നു. വരുമാനം കുത്തനെ കുതിച്ചുയരുന്ന ഈ സമയത്ത് സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആരെയും പ്രേരിപ്പിക്കും. ഇത്തരത്തിൽ സ്വർണത്തിലും മറ്റും അസറ്റ് ക്ലാസുകളിലും ഒരു പോലെ നിക്ഷേപം നടത്താൻ പറ്റുന്ന നിക്ഷേപ മാർഗമാണ് മൾട്ടി അസറ്റ് അലോക്കേഷൻ മ്യൂച്വൽ ഫണ്ട് സ്കീം.
മൾട്ടി അസറ്റ് അലോക്കേഷൻ മ്യൂച്വൽ ഫണ്ട് സ്കീം.
മൂന്ന് വ്യത്യസ്ത അസറ്റ് ക്ലാസുകളിൽ നിക്ഷേപം നടത്തുന്ന ഒരു ഓപ്പൺ എൻഡ് ഹൈബ്രിഡ് ഫണ്ടാണ് സെബിയ്ക്ക് കീഴിലുള്ള മൾട്ടി അസറ്റ് അലോക്കേഷൻ മ്യൂച്വൽ ഫണ്ട് സ്കീം. ഇക്വിറ്റി, ഡെറ്റ്, സ്വർണം എന്നിങ്ങനെ മൂന്ന് അസറ്റ് ക്ലാസുകളിലും കുറഞ്ഞത് 10% വീതം നിക്ഷേപം നടത്താം. മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ടുകളിൽ ഭൂരിഭാഗവും ഇക്വിറ്റി, ഡെറ്റ്, സ്വർണം എന്നിവയിൽ നിക്ഷേപം നടത്തുന്നവയാണ്. ടാറ്റ മൾട്ടി അസറ്റ് ഓപ്പർച്യുണിറ്റീസ് ഫണ്ട് വെള്ളി, ചെമ്പ്, നിക്കൽ തുടങ്ങിയവയിലും നിക്ഷേപം നടത്തുന്നുണ്ട്.
ലാഭകരമോ?
നിങ്ങൾ മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ടുകളിൽ നിക്ഷേപിക്കാൻ താത്പര്യമുണ്ടോ? സ്വർണം ഒരു മികച്ച നിക്ഷേപമാണെങ്കിലും ഇപ്പോൾ സ്വർണത്തിന്റെ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ നിലവിൽ നിക്ഷേപം നടത്തുന്നത് ലാഭകരമായിരിക്കില്ലെന്നാണ് മ്യൂച്വൽ ഫണ്ട് വിദ്ഗധരുടെ അഭിപ്രായം. കാരണം സ്വർണ വില ഇതിനകം തന്നെ കുത്തനെ ഉയർന്നു. വിവിധ അസറ്റ് ക്ലാസുകളിലുടനീളം വൈവിധ്യവത്കരണത്തിന് സഹായിക്കുന്ന ഒരു നല്ല നിക്ഷേപ മാഗമാണ് മൾട്ടി അസറ്റ് അലോക്കേഷൻ വിഭാഗം എന്നും മ്യൂച്വൽ ഫണ്ട് വിദഗ്ധർ പറയുന്നു.
സ്വർണ നിക്ഷേപ മാർഗങ്ങൾ
നിക്ഷേപത്തിന്റെ 5 മുതൽ 15% വരെ സ്വർണ്ണത്തിൽ നിക്ഷേപിക്കാനാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്‌ജിബി), ഫിസിക്കൽ ഗോൾഡ് ബാറുകൾ, ഗോൾഡ് ഇടിഎഫുകൾ എന്നിവയാണ് സ്വർണ നിക്ഷേപത്തിലെ മികച്ച മാർഗങ്ങൾ. മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ടുകളുടെ പോർട്ട്‌ഫോളിയോയിലെ സ്വർണ്ണ വിഹിതം ശരാശരി 10% മുതൽ 28% വരെയാണ്.
കേരളത്തിലെ ഇന്നത്തെ സ്വർണ വില
കേരളത്തിൽ ഇന്ന് പവന് 36520 രൂപയാണ് സ്വർണ വില. ഇന്നലെയും ഇതേ വിലയ്ക്ക് തന്നെയാണ് വ്യാപാരം നടന്നത്. ഗ്രാമിന് 4565 രൂപയാണ് ഇന്നത്തെ വില. ജൂലൈ 9, 10 തീയതികളിൽ സ്വർണത്തിന്റെ സർവ്വകാല റെക്കോർഡ് വിലയായ പവന് 36600 രൂപയ്ക്കാണ് വ്യാപാരം നടന്നത്. ജൂലൈയിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications