ആക്സിസ് ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത, പണി പോകില്ല, ശമ്പളം കൂട്ടി നൽകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മഹാമാരി മൂലമുള്ള സാമ്പത്തിക ഇടിവ് ലാഭവളർച്ചയെ ഭീഷണിപ്പെടുത്തുമ്പോഴും ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് ജീവനക്കാർക്ക് ശമ്പള വർദ്ധനവ് വാഗ്ദാനം ചെയ്തു. ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ആക്സിസ് ബാങ്ക് ലിമിറ്റഡ് ഒക്ടോബർ 1 മുതൽ 4 ശതമാനത്തിനും 12 ശതമാനത്തിനും ഇടയിൽ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കുമെന്ന് വെളിപ്പെടുത്തിരിക്കുന്നത്.

 

ബോണസും നൽകി

ബോണസും നൽകി

76,000 ത്തോളം ജോലിക്കാരുള്ള മുംബൈ ആസ്ഥാനമായുള്ള ആക്സിസ് ബാങ്ക് ജീവനക്കാർക്ക് ബോണസും നൽകി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് പ്രകടനത്തെ അടിസ്ഥാനമാക്കി ജീവനക്കാർക്ക് ഏപ്രിലിൽ ശമ്പളം വർദ്ധിപ്പിച്ചിരുന്നു. കൂടാതെ ബോണസ് നൽകുകയും ചെയ്തു. രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് 100,000 ജീവനക്കാരിൽ 80% പേർക്കും ബോണസും ജൂലൈ മുതൽ ശമ്പള വർധനയും നൽകിയിരുന്നു.

ആക്സിസ് ബാങ്ക് എഫ്‌ഡി നിരക്ക് പരിഷ്‌കരിച്ചു; വിവിധ കാലയളവിലേക്കുള്ള പുതുക്കിയ നിരക്കുകൾ അറിയാം

കൊറോണ പ്രതിസന്ധി

കൊറോണ പ്രതിസന്ധി

കൊറോണ വൈറസ് മഹാമാരി പ്രാദേശിക, ആഗോള തലത്തിൽ പല ജോലികളിലും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും ശമ്പളം വെട്ടിക്കുറയ്ക്കാനും പ്രേരിപ്പിക്കുന്നതിനിടയിലാണ് ആക്സിസ് ബാങ്കിലെ ശമ്പള വർദ്ധനവ്. പല ബാങ്കുകളും ചെലവ് കുറയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് 2.5 ദശലക്ഷത്തിലധികം രൂപ സമ്പാദിക്കുന്ന എക്സിക്യൂട്ടീവുകൾക്ക് 10% ശമ്പളം വെട്ടിക്കുറയ്ക്കും. സീനിയർ മാനേജ്‌മെന്റ് തലത്തിൽ ശമ്പളത്തിൽ 15% കുറവും നടപ്പിലാക്കിയിട്ടുണ്ട്.

പരമ്പരാഗത തൊഴിൽ മാതൃകയ്ക്ക് പുതിയ നിർവചനം നൽകി ആക്സിസ് ബാങ്ക്

മൂലധന സമാഹരണം

മൂലധന സമാഹരണം

കൊവിഡ് -19 ബാങ്കിന്റെ ആസ്തിയുടെ ഗുണനിലവാരത്തെയും ലാഭത്തെയും വെല്ലുവിളിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ് ജൂൺ മാസത്തിൽ ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ചിരുന്നു. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം ഒരു വർഷം മുമ്പുള്ള 14.6 ശതമാനത്തിൽ നിന്ന് മാർച്ചോടെ ഇത് 11.8 ശതമാനമായി കുറയുമെന്നാണ് പ്രവചനം.

റിട്ടയർമെന്റ് ഫണ്ടിൽ കൈവച്ച് 80 ലക്ഷം പേർ; കൊവിഡ് കാലത്ത് പിഎഫിൽ നിന്ന് പിൻവലിച്ചത് 30,000 കോടി

English summary

Good news for Axis Bank employees, Bank gives salary hike | ആക്സിസ് ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത, പണി പോകില്ല, ശമ്പളം കൂട്ടി നൽകും

Axis Bank, India's third-largest private sector bank, has promised a pay rise to its employees, despite the economic downturn caused by the corona virus. Read in malayalam.
Story first published: Tuesday, October 6, 2020, 17:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X