സ്വർണം പണയം വച്ച് വായ്പ എടുത്തവരുടെ ശ്രദ്ധയ്ക്ക്; നാളെ പണയം തിരിച്ചെടുക്കേണ്ട അവസാന ദിനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ സ്വർണപ്പണയ കാർഷിക വായ്പ എടുത്തിട്ടുണ്ടോ? എങ്കിൽ നാളത്തെ ദിനം നിങ്ങൾക്ക് നിർണായകമാണ്. കാരണം ഈ വായ്പ എടുത്തവർ തുക തിരിച്ചടച്ച് സ്വർണം തിരിച്ചെടുക്കാനുള്ള അവസാന ദിനമാണ് ജൂൺ 30. പണയം തിരിച്ചെടുത്തില്ലെങ്കിൽ നിലവിലെ നാല് ശതമാനം പലിശയ്ക്ക് പകരം കൂടിയ പലിശനിരക്ക് നൽകേണ്ടി വരും. എന്നാൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള കാർഷിക വായ്പകൾ തിരഞ്ഞെടുത്തവർക്ക് ജൂൺ 30-ന്റെ മാനദണ്ഡം ബാധകമല്ല.

 

ബാധകമല്ലാത്തത് ആർക്കൊക്ക?

ബാധകമല്ലാത്തത് ആർക്കൊക്ക?

  • 1.60 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ എടുത്തവർ. ഈ വായ്പയ്ക്ക് നാല് ശതമാനം പലിശയേയുള്ളൂ.
  • 1.60 ലക്ഷത്തിനു മുകളിൽ മൂന്ന് ലക്ഷം രൂപ വരെ വായ്പ എടുത്തവർ. ഈ വായ്പയ്ക്ക് സ്വർണം പണയം വെക്കുകയും കരമടച്ച രസീത് കാണിക്കുകയും വേണം. നാല് ശതമാനമാണ് പലിശ.
  • മൂന്ന് ലക്ഷത്തിനു മുകളിൽ 25 ലക്ഷം വരെ ഏഴ് ശതമാനം പലിശനിരക്കിൽ വായ്പ എടുത്തവർ. സ്വർണം പണയം വെക്കുകയും കരമടച്ച രസീത് കൊടുക്കുകയും വേണം.
സ്വർണ പണയ കാർഷിക വായ്പയിലെ മാറ്റം

സ്വർണ പണയ കാർഷിക വായ്പയിലെ മാറ്റം

2019 ഒക്ടോബർ ഒന്ന് മുതൽ സ്വർണ പണയ കാർഷിക വായ്പയിൽ കേന്ദ്ര സർക്കാർ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. മുമ്പ് സ്വർണവും സ്വന്തമായി ഭൂമിയും ഉള്ളവർക്ക് കരമടച്ച രസീത് ഹാജരാക്കി പണയ സ്വർണവും നൽകി വായ്പയെടുക്കാമായിരുന്നു. എന്നാൽ 2019 ഒക്ടോബർ ഒന്ന് മുതൽ ഈ രീതി മാറ്റാൻ റിസർവ് ബാങ്ക് നിർദേശിച്ചു. എല്ലാ സ്വർണപ്പണയവായ്പകളും പൂർണമായും കൃഷിക്ക് മാത്രമാക്കി.

പെട്ടെന്ന് കാശിന് ആവശ്യം വന്നാൽ നിങ്ങൾ എന്ത് ചെയ്യും? എളുപ്പത്തിൽ കാശുണ്ടാക്കാനുള്ള മാർ​ഗം ഇതാപെട്ടെന്ന് കാശിന് ആവശ്യം വന്നാൽ നിങ്ങൾ എന്ത് ചെയ്യും? എളുപ്പത്തിൽ കാശുണ്ടാക്കാനുള്ള മാർ​ഗം ഇതാ

വായ്പാ ദുരുപയോ​ഗം

വായ്പാ ദുരുപയോ​ഗം

കുറഞ്ഞ പലിശയായതിനാൽ നിരവധി പേർ ഈ പദ്ധതി വഴി വായ്പ എടുക്കുന്നുണ്ട്. എന്നാൽ വായ്പ എടുക്കുന്നതിൽ ഭൂരിഭാ​ഗവും അനർഹരാണെന്നും ഇത്തരക്കാരെ ഒഴിവാക്കണമെന്നും സംസ്ഥാന കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കേന്ദ്ര കൃഷിമന്ത്രിക്കും റിസർവ് ബാങ്ക് ഗവർണർക്കും നേരത്തെ കത്തയിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതായിരുന്നു പിന്നീട് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

എസ്ബിഐയിൽ നിന്ന് സ്വർണം പണയം വച്ച് ലോണെടുക്കുന്നവർ തീർച്ചയായും അറിയണം ഇക്കാര്യങ്ങൾഎസ്ബിഐയിൽ നിന്ന് സ്വർണം പണയം വച്ച് ലോണെടുക്കുന്നവർ തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ

കിസാൻ ക്രെഡിറ്റ് കാർഡ്

കിസാൻ ക്രെഡിറ്റ് കാർഡ്

സബ്സിഡിയോടുള്ള കൃഷിവായ്പ കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) ഉള്ളവർക്കു മാത്രം നൽകണം എന്നാണ് നിലവിലെ നിർദ്ദേശം. ഇതുവഴി അനർഹരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കാനാകും. എല്ലാ കിസാൻ ക്രെഡിറ്റ് കാർഡുകളും ആധാറുമായി ബന്ധിപ്പിക്കുകയും വേണം. കൃഷിക്കാരാണെന്ന് ഉറപ്പാക്കാനാണ് കിസാൻ ക്രെഡിറ്റ് കാർഡ് വഴി വായ്പ നൽകാൻ നിർദ്ദേശിച്ചിരിക്കുന്നത്.

സ്വ‌ർണം പണയം വച്ച് വായ്പ എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! ഏറ്റവും കുറവ് പലിശ ഇവിടെസ്വ‌ർണം പണയം വച്ച് വായ്പ എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! ഏറ്റവും കുറവ് പലിശ ഇവിടെ

കേരളത്തിലെ ഉപഭോക്താക്കൾ

കേരളത്തിലെ ഉപഭോക്താക്കൾ

രാജ്യത്ത് സ്വർണം ഏറ്റവും കൂടുതൽ വാങ്ങുന്നത് കേരളത്തിലുള്ളവരാണെന്നതു പോലെ തന്നെ, ഏറ്റവും കൂടുതൽ സ്വർണ വായ്പ എടുക്കുന്നതും കേരളത്തിൽ ഉള്ളവർ തന്നെയാണ്. നൂലാമാലകളില്ലാതെ എളുപ്പത്തിൽ വായ്പ ലഭിക്കുന്നതിനാലാണ് സ്വർണം പണയം വച്ച് വായ്പ എടുക്കാൻ ആളുകൾ ശ്രമിക്കുന്നത്.

English summary

Have you taken a gold loan? Then June 30th is crucial for you | സ്വർണം പണയം വച്ച് വായ്പ എടുത്തവരുടെ ശ്രദ്ധയ്ക്ക്; നാളെ പണയം തിരിച്ചെടുക്കേണ്ട അവസാന ദിനം

Have you taken a gold loan? Then tomorrow is crucial for you. Read in malayalam.
Story first published: Monday, June 29, 2020, 11:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X