കൊവിഡ് 19 പ്രതിസന്ധി: ആരോഗ്യ, മോട്ടോര്‍ ഇന്‍ഷുറന്‍സുകള്‍ പുതുക്കുന്ന തീയതികള്‍ നീട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനാല്‍ സാധാരണക്കാര്‍ ധാരാളം ബുദ്ധിമുട്ടുകളാണ് നിലവില്‍ നേരിടുന്നത്. ഈ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് മൂന്നാം കക്ഷി മോട്ടോര്‍ ഇന്‍ഷുറന്‍സിനും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ചില ആശ്വാസ നടപടികള്‍ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 25 മുതല്‍ മെയ് 3 വരെയുള്ള കാലയളവില്‍ വരുന്ന ആരോഗ്യ, മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസികളുടെ പുതുക്കല്‍ തീയതികള്‍ ഇപ്പോള്‍ മെയ് 15 വരെ നീട്ടിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനത്തിലൂടെ അറിയിച്ചു.

ലോക്ക് ഡൗണ്‍ സമയത്ത് പുതുക്കേണ്ട നിലവിലുള്ള പോളിസികള്‍ അടുത്ത മാസം പകുതി വരെ പുതുക്കാന്‍ സാധിക്കുമെന്ന് ഈ വിജ്ഞാപനം സൂചിപ്പിക്കുന്നു. സാധാരണയായി നിങ്ങള്‍ പുതുക്കല്‍ തീയതിയിലോ അതിന് മുമ്പോ പ്രീമിയം അടയ്ക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍, പോളിസി പ്രാബല്യത്തില്‍ വരുന്നത് അവസാനിപ്പിക്കും. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തിലാവട്ടെ, പോളിസി ഉടമയ്ക്ക് പുതുക്കല്‍ പ്രീമിയം അടയ്ക്കാന്‍ ഒരു മാസത്തെ സമയം ലഭിക്കും. ഈ ഗ്രേസ് കാലയളവില്‍ പ്രീമിയം അടച്ചുകൊണ്ട് പോളിസി പുതുക്കാന്‍ കഴിയും.

ഇ-കൊമേഴ്‌സ് സൈറ്റുകളിൽ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ ഏപ്രില്‍ 20 മുതല്‍ ലഭ്യമാകുംഇ-കൊമേഴ്‌സ് സൈറ്റുകളിൽ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ ഏപ്രില്‍ 20 മുതല്‍ ലഭ്യമാകും

കൊവിഡ് 19 പ്രതിസന്ധി: ആരോഗ്യ, മോട്ടോര്‍ ഇന്‍ഷുറന്‍സുകള്‍ പുതുക്കുന്ന തീയതികള്‍ നീട്ടി

എന്നാല്‍, ഇക്കാലയളവില്‍ പോളിസി ഹോള്‍ഡര്‍മാര്‍ പരിരക്ഷിക്കപ്പെടില്ല. പോളിസി ഹോള്‍ഡര്‍മാര്‍ മെയ് 15 -നോ അതിനുമുമ്പോ പണമടച്ചാല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പുതുക്കുന്നതിനായുള്ള തീയതി മുതല്‍ അവ പ്രാബല്യത്തില്‍ തുടരും. മൂന്നാം കക്ഷി ഇന്‍ഷുറന്‍സിനായി, കൃത്യസമയത്ത് ഉപഭോക്താവ് അത് പുതുക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ഗ്രേസ് കാലയളവ് ലഭിക്കുന്നതല്ല. മൂന്നാം കക്ഷി മോട്ടോര്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്ന പക്ഷം 2,000 രൂപ വരെ പിഴ ഈടാക്കാവുന്നതാണ്.മോട്ടോര്‍ വാഹന നിയമം 1988 -ലെ വകുപ്പ് 146 അനുസരിച്ച്, പൊതുനിരത്തില്‍ നിങ്ങള്‍ക്ക് വാഹനമോടിക്കാന്‍ മൂന്നാം കക്ഷി (ടിപി) ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.

ചെറുകിട മേഖലയ്ക്ക് 50,000 കോടി രൂപയുടെ പ്രഖ്യാപനവുമായി റിസർവ് ബാങ്ക്ചെറുകിട മേഖലയ്ക്ക് 50,000 കോടി രൂപയുടെ പ്രഖ്യാപനവുമായി റിസർവ് ബാങ്ക്

കാലതാമസം നേരിട്ട പേയ്‌മെന്റ്, പോളിസി പുതുക്കേണ്ട തീയതി മുതല്‍ നിയമപരമായ മോട്ടോര്‍ വെഹിക്കിള്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പരിരക്ഷയുടെ തുടര്‍ച്ച ഉറപ്പാക്കുമെന്ന് ധനമന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കി. ഗ്രേസ് കാലയളവില്‍ പ്രവര്‍ത്തനക്ഷമമാക്കിയ ഏത് സാധുതയുള്ള ക്ലെയിമും അടയ്ക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19 പ്രതിസന്ധി രൂക്ഷമായ ഇക്കാലത്ത് മൂന്നാം കക്ഷി മോട്ടോര്‍ ഇന്‍ഷുറന്‍സിനും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്കും പോളിസികള്‍ പുതുക്കന്നതില്‍ കേന്ദം നല്‍കിയ സാവകാശം വലിയ ആശ്വാസമായിരിക്കും നല്‍കുക.

English summary

കൊവിഡ് 19 പ്രതിസന്ധി: ആരോഗ്യ, മോട്ടോര്‍ ഇന്‍ഷുറന്‍സുകള്‍ പുതുക്കുന്ന തീയതികള്‍ നീട്ടി | health insurance, motor insurance renewal date extended due to covid19

health insurance, motor insurance renewal date extended due to covid19
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X