മാതാപിതാക്കൾ നിങ്ങൾക്ക് ഒപ്പം ഇല്ലേ? സാമ്പത്തിക കാര്യങ്ങളിൽ അവരെ സഹായിക്കേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാതാപിതാക്കളിൽ നിന്ന് അകന്ന് ജീവിക്കുന്ന നമ്മളിൽ പലരും പലപ്പോഴും അവരുടെ ക്ഷേമത്തെക്കുറിച്ച് ആശങ്കപെടുന്നവരാണ്. കൊറോണ പ്രതിസന്ധി മൂലമുള്ള ആരോഗ്യ അടിയന്തിരാവസ്ഥ കാരണം പ്രായമായവർ വീടിനുള്ളിൽ തന്നെ തുടരാനാണ് നിലവിലെ നിർദ്ദേശം. എന്നാൽ മക്കളാരും അടുത്തില്ലാത്ത മാതാപിതാക്കളെ എങ്ങനെ സാമ്പത്തികമായി സഹായിക്കാം. നിങ്ങളുടെ മാതാപിതാക്കളുടെ ജീവിതം സുരക്ഷിതവും എളുപ്പവുമാക്കുന്ന ചില കാര്യങ്ങൾ ഇതാ..

ആരോഗ്യ ഇൻഷുറൻസ്

ആരോഗ്യ ഇൻഷുറൻസ്

എല്ലാവരെയും സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭയം മെഡിക്കൽ എമർജൻസി ആണ്, ഇത് നിലവിലെ സാഹചര്യത്തിൽ വളരെ വലിയ ആശങ്ക കൂടിയാണ്. അടിയന്തരമായ മെഡിക്കൽ ചെലവുകൾ ഉൾക്കൊള്ളുന്ന പണരഹിതമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിങ്ങളുടെ മാതാപിതാക്കളെ ചേർക്കുന്നതിന് മക്കൾ പ്രാധാന്യം നൽകണം. ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും നടപടികളെക്കുറിച്ചും മാതാപിതാക്കൾക്ക് വിശദീകരിക്കുക.

രാജ്യത്തെ ധനക്കമ്മി 5 ശതമാനത്തിൽ കൂടുതലായേക്കും, സമ്പദ്‌വ്യവസ്ഥ ചുരുങ്ങുമെന്നതിൽ സംശയമില്ലരാജ്യത്തെ ധനക്കമ്മി 5 ശതമാനത്തിൽ കൂടുതലായേക്കും, സമ്പദ്‌വ്യവസ്ഥ ചുരുങ്ങുമെന്നതിൽ സംശയമില്ല

ക്യാഷ്ലെസ് പേയ്‌മെന്റുകൾ

ക്യാഷ്ലെസ് പേയ്‌മെന്റുകൾ

പതിവ് ഇടപാടുകളിൽ പണത്തിന്റെ ആവശ്യകത ഇല്ലാതാക്കാൻ കഴിയുന്ന മറ്റൊരു ഓപ്ഷനാണ് ഇ-വാലറ്റ്, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ്. എന്നിരുന്നാലും, നിങ്ങളുടെ മാതാപിതാക്കൾ ഈ സംവിധാനങ്ങളുമായി പൊരുത്തപ്പെടാൻ സമയമെടുക്കുമെന്ന് നിങ്ങൾ ഓർക്കണം, കാരണം അവരിൽ ഭൂരിഭാഗവും സാങ്കേതികവിദ്യ കാര്യമായി ഉപയോഗിക്കുന്നവരല്ല. നിങ്ങളുടെ മാതാപിതാക്കൾക്കായി ഒരു ആഡ്-ഓൺ കാർഡ് നൽകാൻ നിങ്ങൾക്ക് ബാങ്കിനോട് ആവശ്യപ്പെടാം, ഇതുവഴി ഓരോ തവണയും പണം കൈമാറേണ്ട ആവശ്യം വരുന്നില്ല.

കേന്ദ്രം പണപ്പെട്ടി പൂട്ടി, ഈ വർഷം ഇനി പുതിയ പദ്ധതികളൊന്നുമില്ലെന്ന് ധനമന്ത്രാലയംകേന്ദ്രം പണപ്പെട്ടി പൂട്ടി, ഈ വർഷം ഇനി പുതിയ പദ്ധതികളൊന്നുമില്ലെന്ന് ധനമന്ത്രാലയം

ഓൺലൈൻ പേയ്മെന്റ്

ഓൺലൈൻ പേയ്മെന്റ്

നിങ്ങളുടെ മാതാപിതാക്കൾക്ക് ഓൺ‌ലൈൻ അല്ലെങ്കിൽ പണരഹിതമായ പേയ്‌മെന്റുകൾ നടത്താൻ അറിയില്ലെങ്കിൽ അത്തരം സന്ദർഭങ്ങളിൽ, നിങ്ങൾക്ക് അവരുടെ വൈദ്യുതി, കേബിൾ, മൊബൈൽ, മറ്റ് പേയ്‌മെന്റ് അക്കൗണ്ടുകൾ എന്നിവ നിങ്ങളുടെ യുപിഐ അക്കൗണ്ടുമായി ലിങ്കുചെയ്യുകയും യഥാക്രമം പേയ്‌മെന്റുകൾ നടത്തുകയും ചെയ്യാം.

നിങ്ങളുടെ ജോലി നഷ്ടപ്പെട്ടോ? വരുമാനം കുറഞ്ഞോ? പോക്കറ്റ് കാലിയാകാതെ പിടിച്ചു നിൽക്കാൻ ചില വഴികൾനിങ്ങളുടെ ജോലി നഷ്ടപ്പെട്ടോ? വരുമാനം കുറഞ്ഞോ? പോക്കറ്റ് കാലിയാകാതെ പിടിച്ചു നിൽക്കാൻ ചില വഴികൾ

ക്യാഷ് ഡെലിവറി

ക്യാഷ് ഡെലിവറി

പ്രമുഖ ബാങ്കുകളായ എച്ച്ഡിഎഫ്സി, എസ്‌ബി‌ഐ, കൊട്ടക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് എന്നിവ ഇപ്പോൾ ഉപഭോക്താക്കൾക്ക് ക്യാഷ് ഡെലിവറി സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന ഉപഭോക്താക്കൾക്ക് വളരെ നാമമാത്രമായ നിരക്കിലാണ് ഡോർ സ്റ്റെപ് ബാങ്കിംഗ് സംവിധാനം വാഗ്ദാനം ചെയ്യുന്നത്. പല ബാങ്കുകളും ക്യാഷ് പിക്കപ്പ്, ക്യാഷ് ഡെലിവറി, ഡിമാൻഡ് ഡ്രാഫ്റ്റുകൾ എന്നിവ ഉൾപ്പെടുന്ന അധിക സേവനങ്ങളും നൽകുന്നുണ്ട്.

 

English summary

Here are some things that make life easier and safer for your parents, How to help them in financial matters?

Here are some things that make life easier and safer for your parents. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X