രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡ് 2020 ജനുവരി 1 മുതൽ മോട്ടോർ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് ഉൽപ്പന്നങ്ങളുടെ വില 2000 രൂപ വരെ വർദ്ധിപ്പിക്കുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.
ഇരുചക്രവാഹന ശ്രേണിയിലുടനീളമുള്ള വില വർദ്ധനവ് 2000 രൂപ വരെയായിരിക്കും, എന്നിരുന്നാലും വർദ്ധനവ് മോഡലിന്റെയും നിർദ്ദിഷ്ട വിപണിയുടെയും അടിസ്ഥാനത്തിൽ വ്യത്യാസപ്പെടുമെന്ന് ഹീറോയുടെ വക്താവ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ജനുവരി മുതൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ചിരുന്നു.

എന്നാൽ എത്ര രൂപ വർദ്ധിക്കുമെന്നോ വില വർദ്ധനവ് നടപ്പിലാക്കുന്ന തീയതിയോ മാരുതി വ്യക്തമാക്കിയിട്ടില്ല. നിർമ്മാണ ചെലവുകളും വർദ്ധനവ് കഴിഞ്ഞ ഒരു വർഷത്തിനിടെ വാഹനങ്ങളുടെ വിലയെ പ്രതികൂലമായി ബാധിച്ചുവെന്നും അതിനാൽ, 2020 ജനുവരി മുതൽ വിവിധ മോഡലുകളുടെ വിലവർധനയിലൂടെ കമ്പനിയുടെ അധിക ചെലവ് ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നും വില വർദ്ധനവ് വിവിധ മോഡലുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെടുമെന്നുമാണ് മാരുതി അറിയിച്ചത്.
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്, മഹീന്ദ്ര, മഹീന്ദ്ര ലിമിറ്റഡ് തുടങ്ങിയ കമ്പനികളും ഉടൻ വില വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. വർഷാവസാനം വാഹന കമ്പനികൾ വില വർദ്ധനവ് പ്രഖ്യാപിക്കുന്നത് അവരുടെ ബിസിനസ് തന്ത്രമാണെന്നാണ് വ്യവസായ നിരീക്ഷകർ പറയുന്നത്. അതായത് വരും വർഷം വില കൂടുമെന്ന് കണ്ട് മിക്ക ഉപഭോക്താക്കളെയും വർഷാവസാനം കാർ വാങ്ങാൻ ഇത് പ്രേരിപ്പിക്കും. കൂടാതെ കാർ കമ്പനികൾക്ക് പുതിയ വർഷം ആരംഭിക്കുന്നതിന് മുമ്പായി നിലവിലെ സ്‌റ്റോക്ക് വിറ്റഴിക്കാനും കഴിയും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്‌റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications