ആദായനികുതി റിട്ടേണ്‍: പുതിയ തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ കേന്ദ്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാനദണ്ഡങ്ങള്‍ പാലിക്കുന്നത് വര്‍ധിപ്പിച്ച് നികുതി അടിത്തറ വിപുലീകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, 20,000 രൂപയ്ക്ക് മുകളിലുള്ള ഹോട്ടല്‍ ബില്ലുകള്‍ അടയ്ക്കുന്നത്, ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകള്‍ വാങ്ങുന്നത്, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഭരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയ ഇടപാടുകള്‍ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍ കൊണ്ടുവരുന്ന പുതിയ നടപടി പരമ്പരകള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ നടക്കുന്ന പരിഷ്‌കാരങ്ങള്‍ നികുതി സമ്പ്രദായത്തെ തടസ്സമില്ലാത്തതും വ്യഥയില്ലാത്തതും മുഖരഹിതവുമാക്കി മാറ്റുകയാണെന്ന് 'Transparent Taxation -- Honoring the Honest' എന്ന പ്ലാറ്റ്‌ഫോം സമാരംഭിക്കുന്ന വേളയിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇനിപ്പറയുന്ന ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത വിപുലീകരിക്കുന്നതിലൂടെ മെച്ചപ്പെട്ട പാലനും സുതാര്യതയും ഉറപ്പുവരുത്തുന്നതിനുള്ള പുതിയ നടപടികളും കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്:

 
 ആദായനികുതി റിട്ടേണ്‍: പുതിയ തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ കേന്ദ്രം

1. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള ഫീസുകളും സംഭാവനകളും

2. ഒരു വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയില്‍ കുടുതല്‍ വരുന്ന വൈദ്യുതി ബില്‍

3. ആഭ്യന്തര ബിസിനസ് ക്ലാസ് വിമാനയാത്ര അല്ലെങ്കില്‍ വിദേശയാത്ര

4. 20,000 രൂപയ്ക്ക് മുകളിലുള്ള ഹോട്ടല്‍ ബില്ലുകള്‍

5. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഭരണങ്ങള്‍, വൈറ്റ് ഗുഡ്‌സ്, പെയിന്റിംഗുകള്‍, മാര്‍ബിള്‍ തുടങ്ങിയവ വാങ്ങുന്നത്

6. 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കറന്റ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളോ ക്രെഡിറ്റുകളോ

7. കറന്റ് ഇതര അക്കൗണ്ടുകളിലെ 25 ലക്ഷം രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങളോ ക്രെഡിറ്റുകളോ

8. പ്രതിവര്‍ഷം 20,000 രൂപയില്‍ കവിഞ്ഞ വസ്തു നികുകി അടയ്ക്കുന്നത്

9. 50,000 രൂപയ്ക്ക് മുകളിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം

10. 20,000 രൂപയ്ക്ക് മുകളിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം

11. ഓഹരി ഇടപാടുകള്‍, ഡീമാറ്റ് അക്കൗണ്ട്, ബാങ്ക് ലോക്കറുകള്‍ എന്നിവ.


കൂടാതെ, ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാത്തവര്‍ക്ക് ഉയര്‍ന്ന നിരക്കില്‍ ടിഡിഎസ് കുറയ്ക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ, 30 ലക്ഷം രൂപയില്‍ കൂടുതലുള്ള ബാങ്ക് ഇടപാടുകള്‍ ഉള്ളവര്‍, 50 ലക്ഷത്തില്‍ കൂടുതല്‍ വിറ്റുവരവുള്ള എല്ലാ പ്രൊഫഷണലുകളും ബിസനസുകളും, 40,000 രൂപയ്ക്ക് മുകളില്‍ വാടക അടയ്ക്കുന്നവരും നിര്‍ബന്ധമായി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതാണെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

English summary

hotel bills business class flight tickets may come under income tax return as per govt proposal | ആദായനികുതി റിട്ടേണ്‍: പുതിയ തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ കേന്ദ്രം

hotel bills business class flight tickets may come under income tax return as per govt proposal
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X