കോവിഡ് കാലത്ത് ഗാർഹിക സമ്പാദ്യം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കാലത്ത് ഇന്ത്യൻ കുടുംബങ്ങളുടെ അറ്റ സാമ്പത്തികാദായം മെച്ചപ്പെട്ടെന്ന് റിസർവ് ബാങ്ക്. ഒരു വർഷം മുമ്പ് 13.73 ലക്ഷം കോടിയായിരുന്നത് 2019-20-ൽ ഇത് 15.62 ലക്ഷം കോടി രൂപയായി. കോവിഡ് കാലത്ത് ഗാർഹിക ഉപഭോഗം കുറഞ്ഞതാണ് അറ്റ സാമ്പത്തികാദായം മെച്ചപ്പെടാൻ കാരണമായതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ബി‌ഐ) ജൂൺ ബുള്ളറ്റിനിലെ ഒരു റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഇന്ത്യൻ കുടുംബങ്ങളുടെ അറ്റ സാമ്പത്തികദായം ജിഡിപിയുടെ 7.7 ശതമാനമായി ഉയർന്നു. ഇത് സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് സഹായകരമാകും.

ലോക്ക്‌ഡൗൺ പശ്ചാത്തലത്തിൽ ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ടായതിനാൽ 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലും ഇന്ത്യൻ കുടുംബങ്ങളുടെ അറ്റ സാമ്പത്തികാദായത്തിൽ വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മാന്ദ്യവും വരുമാന അനിശ്ചിതത്വവും കണക്കാക്കി കുടുംബങ്ങൾ കൂടുതൽ കരുതലോടെ ചിലവഴിക്കുന്നതായാണ് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. വരുമാനത്തിന്റെ കുറവ് ഗാർഹിക ഉപഭോഗത്തെ പ്രതികൂലമായി ബാധിക്കും. ഇത് ആളുകളിൽ കരുതൽ വർദ്ധിപ്പിക്കും. ആളുകളുടെ മൊത്തം ധനകാര്യ ആസ്‌തികളിൽ ഭൂരിഭാഗവും കറൻസിയും ദൗതിക നിക്ഷേപവുമാണ്. അതുകഴിഞ്ഞാണ് ഇൻഷുറൻസും മ്യൂച്വൽ ഫണ്ടുകളും വരുന്നത്.

ഇന്നത്തെ പെട്രോൾ, ഡീസൽ വില: 10 ദിവസം കൊണ്ട് കൂടിയത് അഞ്ച് രൂപയിൽ കൂടുതൽഇന്നത്തെ പെട്രോൾ, ഡീസൽ വില: 10 ദിവസം കൊണ്ട് കൂടിയത് അഞ്ച് രൂപയിൽ കൂടുതൽ

കോവിഡ് കാലത്ത് ഗാർഹിക സമ്പാദ്യം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്

എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചത്, ആളുകൾ റെസിഡൻഷ്യൽ പ്രോപ്പർട്ടി പോലുള്ള ഭൗതിക ആസ്‌തികളിൽ നിക്ഷേപിക്കുന്നതിന് പകരം മ്യൂച്വൽ ഫണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയ സാമ്പത്തിക ആസ്തികളിലേക്ക് മാറാനുള്ള സാധ്യത വർദ്ധിപ്പിച്ചു. ഇത് ബിസിനസുകൾക്ക് ധനസഹായം നൽകുന്നതിനും സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്‌ക്കും കൂടുതൽ ഉപയോഗപ്രദമാണ്. 2020 മാർച്ചിലെ കണക്കനുസരിച്ച് 15.6 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ മൊത്തം സാമ്പത്തിക ലാഭം. അതായത് 2019-ൽ 7.2 ശതമാനമായത് ഈ സാമ്പത്തിക വർഷം 7.7 ശതമാനമായി ഉയർന്നു.

കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാം; വില ഇനി എങ്ങോട്ട്?കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാം; വില ഇനി എങ്ങോട്ട്?

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും സുസ്ഥിരവും സ്വാശ്രയവുമായ ധനസഹായമാണ് ഗാർഹിക മേഖലയിൽ നിന്ന് ഉള്ളതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിന്റെ പിടിയിൽ നിന്ന് ഉയർത്തിക്കൊണ്ടുവരാനുള്ള നയപരമായ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ അതിന്റെ പങ്ക് നിർണായകമാകാൻ സാധ്യതയുണ്ടെന്നും റിപ്പോട്ടിൽ വ്യക്തമാക്കുന്നു.

English summary

household earnings increase during covid 19: report | കോവിഡ് കാലത്ത് ഗാർഹിക സമ്പാദ്യം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്

household earnings increase during covid 19: report
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X