ഇന്ത്യയിൽ സ്വർണ്ണത്തിന് ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമാണുള്ളത്. പരമ്പരാഗതമായി, ഇന്ത്യക്കാർക്ക് സ്വർണം വാങ്ങാനും സൂക്ഷിക്കാനും ഇഷ്ടമാണ്. പണ്ട് മുതൽ തന്നെ സ്വർണത്തെ ഒരു പ്രധാന സ്വത്തായും സമ്പത്തിന്റെ ഉറപ്പുള്ള സംഭരണിയായും കണക്കാക്കുന്നു. പരമ്പരാഗതവും വൈകാരികവുമായ താത്പര്യത്തിന് പുറമേ, സാമ്പത്തിക അനിശ്ചിതത്വത്തിലും പണപ്പെരുപ്പത്തിലും സമ്പത്ത് സംരക്ഷിക്കുന്നതിൽ മഞ്ഞ ലോഹത്തിന്റെ ട്രാക്ക് റെക്കോർഡ് ശ്രദ്ധേയമാണ്.
മോഷണം പേടിക്കേണ്ട
സ്വർണ്ണ വില വർദ്ധനവ് മോഷണം, കവർച്ച തുടങ്ങിയവയുടെ അപകട സാധ്യത വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഭൌതിക സ്വർണം കൈവശം വയ്ക്കുന്നതിനേക്കാൾ നല്ലത് പേപ്പർ, ഡിജിറ്റൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതാണ്. പേപ്പർ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന്, ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്), ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ, സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) എന്നിവയാണ് മികച്ച മാർഗങ്ങൾ. ഡിജിറ്റൽ സ്വർണത്തിലും നിങ്ങൾക്ക് നിക്ഷേപം നടത്താം.
എപ്പോൾ വേണമെങ്കിലും വിൽക്കാം
നിങ്ങളുടെ അടുത്ത ബന്ധുക്കൾക്ക് സമ്മാനിക്കുകയാണെങ്കിലും ഡിജിറ്റൽ, പേപ്പർ സ്വർണ്ണം നല്ല ഒരു ഓപ്ഷനാണ്. ഇവ എപ്പോൾ വേണമെങ്കിലും എക്സ്ചേഞ്ചുകളിൽ വിൽക്കാൻ കഴിയും.
പരിശുദ്ധി
ഭൌതിക രൂപത്തിൽ വാങ്ങുമ്പോൾ പരിശുദ്ധി കുറഞ്ഞ സ്വർണം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. എന്നാൽ പേപ്പർ, ഡിജിറ്റൽ സ്വർണ്ണത്തിലെ നിക്ഷേപകർ വിഷമിക്കേണ്ടതില്ല, കാരണം അവയുടെ പരിശുദ്ധി ഉറപ്പാക്കേണ്ടത് പേപ്പർ, ഡിജിറ്റൽ സ്വർണം നൽകുന്നയാളുടെ കടമയാണ്. ഉദാഹരണത്തിന്, ഡിജിറ്റൽ സ്വർണം വാഗ്ദാനം ചെയ്യുന്ന മൊബൈൽ വാലറ്റ് ദാതാക്കളാണ് പേടിഎം, ഫോൺപേ എന്നിവ. ഗൂഗിൾ പേ പോലും ഡിജിറ്റൽ സ്വർണം വിൽക്കുന്നുണ്ട്. .MMTC-PAMP യുമായി സഹകരിച്ചാണ് സ്വർണം വിൽക്കുന്നത്.
കൈവശം വയ്ക്കുന്നതിനുള്ള ചെലവ്
ഭൌതിക സ്വർണ്ണം വീട്ടിൽ സൂക്ഷിക്കുമ്പോൾ മോഷണം, കവർച്ച തുടങ്ങിയ അപകടസാധ്യതകൾ നിലനിൽക്കുന്നുണ്ട്. അതിനാൽ, സ്വർണ്ണവും മറ്റും സുരക്ഷിതമാക്കാൻ ലോക്കർ വാടകയ്‌ക്കെടുക്കുകയും സ്വർണത്തിന് ഇൻഷ്വർ ചെയ്യുന്നതിന് പ്രീമിയം അടയ്ക്കുകയും വേണം. എന്നാൽ പേപ്പർ, ഡിജിറ്റൽ സ്വർണ്ണത്തിൽ നിക്ഷേപം നടത്തുകയാണെങ്കിൽ, സ്വർണം സൂക്ഷിക്കുന്നതിനുള്ള അപകടസാധ്യതയും ചെലവും കുറയും.
ഡിജിറ്റൽ സ്വർണ്ണത്തിലേക്ക് മടങ്ങുക
ഇത് കൈവശ ചെലവ് ലാഭിക്കുക മാത്രമല്ല, സോവറിൻ ഗോൾഡ് ബോണ്ടിന്റെ പലിശ പോലുള്ള പതിവ് വരുമാനവും നൽകുന്നു. എസ്‌ജിബികൾ, ഇന്ത്യാ സർക്കാരിനുവേണ്ടി ആർബിഐ വാഗ്ദാനം ചെയ്യുന്നവയാണ്. നിക്ഷേപകർ ഇഷ്യു വില പൂർണമായി അടയ്ക്കുകയും ബോണ്ടുകൾ കാലാവധി പൂർത്തിയാകുമ്പോൾ വീണ്ടെടുക്കുകയും ചെയ്യും. പ്രാരംഭ നിക്ഷേപത്തിന്റെ തുകയിൽ പ്രതിവർഷം 2.50 ശതമാനം (നിശ്ചിത നിരക്ക്) നിരക്കിൽ ബോണ്ടുകൾ പലിശ നൽകും. പലിശ നിക്ഷേപകന്റെ ബാങ്ക് അക്കൌണ്ടിലേക്ക് അർദ്ധ വാർഷികമായി ക്രെഡിറ്റ് ചെയ്യും.
നിക്ഷേപം എളുപ്പത്തിൽ
ഓൺലൈൻ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് സൗകര്യപ്രദമായ ഒരു ഓപ്ഷനാണ്. കൂടാതെ, നിലവിലെ കൊവിഡ് സാഹചര്യത്തിൽ നിങ്ങൾക്ക് പുറത്തുപോകാൻ മടിയാണെങ്കിൽ ഇത് നിങ്ങൾക്ക് മികച്ച ഒരു ഓപ്ഷനാണ്. നിക്ഷേപകർക്ക് ഡിജിറ്റൽ ഗോൾഡിൽ 1 രൂപയ്ക്ക് വരെ കുറഞ്ഞ നിക്ഷേപം നടത്താം. മാത്രമല്ല, വീട്ടിൽ ഇരുന്ന് ഡിമാറ്റ് അക്കൗണ്ടുകളിലൂടെയും സ്മാർട്ട്‌ഫോണുകളിലെ യുപിഐ ആപ്ലിക്കേഷനുകൾ വഴിയും നിക്ഷേപം നടത്താം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications