കൊച്ചി: ഫോണ്‍ വിളിച്ച് ഇടപാടുകാരുടെ സുപ്രധാന വിവരങ്ങള്‍ കൈക്കലാക്കി അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ വ്യാപകമായി പെരുകുന്നുണ്ട്. പലരും ഒന്നും ആലോചിക്കാതെ വിവരങ്ങള്‍ കൈമാറുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള തട്ടിപ്പ് വ്യാപകമായി നടക്കുന്നത്. എന്നാല്‍ ഇങ്ങനെ തട്ടിപ്പ് നടത്തി പണം നഷ്ടപ്പെട്ടാല്‍ അതില്‍ ബാങ്ക് ഉത്തരവാദിയാണോ? തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം ബാങ്ക് തിരിച്ചുതരമോ? വിശദാംശങ്ങളിലേക്ക്..
ഉപഭോക്തൃ കോടതി വിധി
ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ വീണ് പണം നഷ്ടമായാല്‍ ബാഹ്കുകള്ക്ക് യാതൊരുവിധ ഉത്തരവാദിത്തവുമില്ലെന്നാണ് ഉപഭോക്തൃ കോടതിയുടെ വിധിയില്‍ പറയുന്നത്. കൂടാതെ സാമ്പത്തിക വിവരങ്ങള്‍ പങ്ക് വയ്ക്കാന്‍ ആവശ്യപ്പെടുന്ന കോളുകള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് അക്കൗണ്ട് ഉടമകള്‍ക്ക് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
നിരന്തരം അറിയിപ്പുകള്
ഫോണ്‍കോളിലൂടെ വിവരങ്ങള്‍ ശേഖരിച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കാന്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നിരന്തരം സന്ദേശമയക്കുന്നുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയ മുഖേനയും പരസ്യങ്ങള്‍ നല്‍കുന്നുണ്ട്. ഇത് നിലവിലിരിക്കെ ഇത്തരം തട്ടിപ്പുകളില്‍ പെടുന്നത് ജാഗ്രത ഇല്ലാത്തതിനാലാണ്.
ബാങ്ക് ഉത്തരവാദിയല്ല
അതുകൊണ്ട് ഇത്തരം തട്ടിപ്പുകള്‍ക്ക് ഒരു കാരണവശാലും ബാങ്ക് ഉത്തരവാദിയല്ല. ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തില്‍ ബാങ്ക് ഉത്തരവാദിയാകില്ല. ഗുജറാത്തിലെ അംറേലി ജില്ലാ ഉപഭോക്്തൃ കോടതി ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഗുജറാത്തിലെ സംഭവം
എസ്ബിഐയിലെ മാനേജരാണെന്ന് സ്വയം വിശേഷിപ്പിച്ച് ഫോണ്‍വിളിച്ച അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് വിവരങ്ങള്‍ നല്കിയതുകൊണ്ട് പണം നഷ്ടമായെന്നുമാണ് അംറേലി ജില്ലയിലെ ഒകരു അധ്യാപിക സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്. കൂടാതെ പണം നഷ്ടപ്പെട്ടത് അറിഞ്ഞ് എസ്ബിഐ മാനേജരുമായി ബന്ധപ്പെട്ടെങ്കിലും സമയത്ത് ഇടപെട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
ജാഗ്രത ഇല്ല
എന്നാല്‍ ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കാറുണ്ടെന്നും പരാതിക്കാരിയുടെ ജാഗ്രത കുറവാണ് പണം നഷ്ടപ്പെടാന്‍ കാരണമായതെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു. അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചുള്ള ഫോണ്‍ കോള്‍ വരുമ്പോള്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിച്ചാല്‍ ധന നഷ്ടം ഒഴിവാക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
