ഇന്ത്യ തിരിച്ചുവരുന്നു, വ്യാവസായിക ഉത്പാദനം 8 മാസത്തെ ഏറ്റവും ഉയര്‍ച്ചയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരിച്ചുവരവിന്റെ പാതയിലാണ് ഇന്ത്യ. തുടര്‍ച്ചയായി രണ്ടാം മാസവും രാജ്യത്തെ വ്യാവസായിക ഉത്പാദനം വര്‍ധിച്ചു. ഒക്ടോബറിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കഴിഞ്ഞ എട്ടു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് വ്യാവസായിക ഉത്പാദനത്തില്‍ ഇന്ത്യ കാഴ്ച്ചവെച്ചത്. നിര്‍മ്മാണ, വൈദ്യുത മേഖലകളിലെ കുതിച്ചുച്ചാട്ടം വ്യവാസായിക ഉത്പാദനം വര്‍ധിക്കുന്നതില്‍ നിര്‍ണായകമായി. ഒപ്പം ഉത്സവകാലം പ്രമാണിച്ച് ഗൃഹോപകരണങ്ങള്‍ക്കും ഇലക്ട്രോണിക് സാധനങ്ങള്‍ക്കും (കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്) ആവശ്യക്കാരേറിയതും കണക്കുകളെ സ്വാധീനിച്ചു.

 
ഇന്ത്യ തിരിച്ചുവരുന്നു, വ്യാവസായിക ഉത്പാദനം 8 മാസത്തെ ഏറ്റവും ഉയര്‍ച്ചയില്‍

വെള്ളിയാഴ്ച്ച ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വ്യാവസായിക ഉത്പാദന സൂചിക 3.6 ശതമാനം വളര്‍ച്ചയാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. സെപ്തംബറില്‍ 0.5 ശതമാനം മാത്രമായിരുന്നു ഇത്. ഇതേസമയം, ഏപ്രില്‍ - ഒക്ടോബര്‍ കാലഘട്ടത്തില്‍ വ്യാവസായിക ഉത്പാദനം 17.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി മന്ത്രാലയം പറയുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 0.1 ശതമാനം വളര്‍ച്ച രാജ്യം കാഴ്ച്ചവെച്ചിരുന്നു. സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും കൂടുതല്‍ കരുത്തും പിന്തുണയും അനിവാര്യമെന്ന സൂചനയാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

 

Most Read: കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് തട്ടിപ്പ്, 20 ലക്ഷം കോടിയില്‍ ചെലവിട്ടത് പത്ത് ശതമാനം!Most Read: കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് തട്ടിപ്പ്, 20 ലക്ഷം കോടിയില്‍ ചെലവിട്ടത് പത്ത് ശതമാനം!

നേരത്തെ, കൊറോണഭീതിയെത്തുടര്‍ന്ന് കേന്ദ്രം പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നിര്‍മ്മാണ മേഖലയ്ക്കായിരുന്നു ഏറ്റവും ക്ഷീണം. എന്നാല്‍ ഒക്ടോബറില്‍ നിര്‍മ്മാണ മേഖല 3.5 ശതമാനം വളര്‍ന്നെന്ന കാര്യം ശുഭപ്രതീക്ഷയേകുന്നു. കഴിഞ്ഞവര്‍ഷം ഇതേകാലത്ത് 5.7 ശതമാനം തളര്‍ച്ചയായിരുന്നു നിര്‍മ്മാണ മേഖല നേരിട്ടത്. കഴിഞ്ഞമാസം വൈദ്യുത മേഖല 11.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2019 ഒക്ടോബറില്‍ 12.2 ശതമാനം ഇടിവായിരുന്നു വൈദ്യുത മേഖലയില്‍ കണ്ടത്. ഒക്ടോബറിലെ ഉത്സവകാലം ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് സാധനങ്ങളും അടങ്ങുന്ന കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മേഖലയെ കാര്യമായി സ്വാധീനിച്ചു. 17.6 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ ദൃശ്യമായത്. ഇതര കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മേഖലകളിലും 7.5 ശതമാനം നേട്ടം കാണുന്നുണ്ട്.

ചരക്ക് ഉത്പാദനത്തിനായുള്ള യന്ത്രസാമഗ്രികളുടെ ഉത്പാദനവും (ക്യാപിറ്റല്‍ ഗുഡ്‌സ്) 3.3 ശതമാനം വര്‍ധിച്ചു. 21 മാസങ്ങള്‍ക്ക് ശേഷമാണ് ക്യാപിറ്റല്‍ ഗുഡ്‌സ് മേഖല പോസിറ്റീവ് വളര്‍ച്ച കുറിക്കുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലെ കണക്കുകളില്‍ 22.4 ശതമാനം ഇടിവ് ഈ മേഖല നേരിടുകയുണ്ടായി. നിര്‍മാണ മേഖലയില്‍ വളര്‍ച്ച ആരംഭിച്ചെന്ന സൂചനയാണ് വാങ്ങല്‍ നിര്‍മ്മിത സൂചികയ്ക്കായുള്ള സര്‍വ്വെയിലും കണ്ടെത്തിയത്.

Read more about: india year ender 2023
English summary

India's factory output growth rises to 3.6% in October; Records 8-month high

Factory output growth rises to 3.6% in October; Records 8-month high. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X