കൊറോണ വൈറസ് മഹാമാരി മൂലം വ്യാവസായിക ഉത്പാദനം ഓഗസ്റ്റിൽ എട്ട് ശതമാനം ഇടിഞ്ഞു. പ്രധാനമായും ഉത്പാദനം, ഖനനം, ഊർജ്ജ ഉൽപാദന മേഖലകൾ എന്നിവയുടെ ഉത്പാദനത്തിലാണ് കുറവുണ്ടായിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇൻഡക്സ് ഓഫ് ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ (ഐഐപി) കണക്കുകൾ പ്രകാരം ഉൽപ്പാദന മേഖലയിലെ ഉത്പാദനം 8.6 ശതമാനം ഇടിഞ്ഞു. ഖനന, ഊർജ്ജ മേഖലകളുടെ ഉത്പാദനം യഥാക്രമം 9.8 ശതമാനവും 1.8 ശതമാനവും കുറഞ്ഞു.
വ്യാവസായിക ഉത്പാദനം
2019 ഓഗസ്റ്റിൽ വ്യാവസായിക ഉത്പാദനം 1.4 ശതമാനം ചുരുങ്ങിയിരുന്നു. ജൂലൈയിൽ വ്യാവസായിക ഉത്പാദനം10.4 ശതമാനം ചുരുങ്ങിയിരുന്നു, ഇത് ജൂണിലെ 15.7 ശതമാനത്തേക്കാൾ മികച്ചതായിരുന്നു. കൊവിഡ് 19 മഹാമാരിയ്ക്ക് മുമ്പുള്ള മാസങ്ങളിൽ മഹാമാരിയ്ക്ക് ശേഷമുള്ള മാസങ്ങളിലെ വ്യാവസായിക ഉത്പാദനം താരതമ്യം ചെയ്യുന്നത് ഉചിതമായിരിക്കില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പണപ്പെരുപ്പം
നിയന്ത്രണങ്ങളിൽ ക്രമാനുഗതമായി ഇളവ് വരുത്തുന്നതോടെ സാമ്പത്തിക പ്രവർത്തനങ്ങളിൽ വ്യത്യസ്ത അളവിലും ഡാറ്റാ റിപ്പോർട്ടിംഗിലും പുരോഗതി ഉണ്ടായിട്ടുണ്ട്. സെപ്റ്റംബറിലെ ചില്ലറ പണപ്പെരുപ്പം ഓഗസ്റ്റിലെ 6.69 ശതമാനത്തിൽ നിന്ന് 7.34 ശതമാനമായി ഉയർന്നു. പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഭക്ഷ്യവിലക്കയറ്റം സെപ്റ്റംബറിൽ 10.68 ശതമാനമായിരുന്നു. ഓഗസ്റ്റിൽ ഇത് 9.05 ശതമാനമായിരുന്നു.
റിസർവ് ബാങ്ക് പ്രവചനം
പ്രധാന പലിശ നിരക്ക് തീരുമാനിക്കുമ്പോൾ റിസർവ് ബാങ്ക് പ്രധാനമായും ചില്ലറ പണപ്പെരുപ്പത്തിന്റെ ഘടകങ്ങളാണ് പരിശോധിക്കുന്നത്. കഴിഞ്ഞയാഴ്ച പലിശനിരക്കുകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലാത്ത റിസർവ് ബാങ്ക് ഉപഭോക്തൃ വില വളർച്ച അടുത്ത വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ 4.5 ശതമാനമായി കുറയുമെന്നും അടുത്ത പാദത്തിൽ 4.3 ശതമാനമായി കുറയുമെന്നും പ്രവചിച്ചു. പണപ്പെരുപ്പം ലക്ഷ്യമിട്ട പരിധിക്കു മുകളിലാണെങ്കിലും അടിസ്ഥാന ഘടകങ്ങൾ പ്രധാനമായും സപ്ലൈ ഷോക്കുകളാണെന്ന് വിലയിരുത്തുന്നു, ഇത് സമ്പദ്‌വ്യവസ്ഥ അൺലോക്ക് ചെയ്യുമ്പോഴും വിതരണ ശൃംഖലകൾ പുന: സ്ഥാപിക്കപ്പെടുകയും പ്രവർത്തനം സാധാരണ നിലയിലാകുകയും ചെയ്യുന്നതിനാൽ തുടർന്നുള്ള മാസങ്ങളിൽ ഇല്ലാതാകുമെന്ന് റിസർവ് ബാങ്ക് പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications