ശമ്പളക്കാ‍ർക്ക് മുട്ടൻ പണി വരുന്നു, ജോലി നഷ്ടപ്പെട്ടത് ലക്ഷങ്ങൾക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ പ്രതിസന്ധിയെ തുട‍ർന്ന് രാജ്യത്ത് ശമ്പളക്കാരെ കാത്തിരിക്കുന്നത് വളരെയേറെ വെല്ലുവിളി നിറഞ്ഞ കാലമാണെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇക്കോണമി എംഡി മഹേഷ് വ്യാസ് പറഞ്ഞു. ഏപ്രിൽ മുതൽ ജൂലൈ വരെ ഇന്ത്യയിൽ ജോലി നഷ്ടപ്പെട്ടത് 18.9 ദശലക്ഷം ആളുകൾക്കാണ്. സ്ഥിതി മെച്ചപ്പെട്ടാലും ഇതിൽ പലർക്കും നഷ്ടപ്പെട്ട ജോലി തിരികെ കിട്ടില്ലെന്നാണ് മഹേഷ് വ്യാസിന്റെ പ്രതികരണം. വിപണിയിൽ വരും ദിവസങ്ങളിൽ മാറ്റം ഉണ്ടാകും.

 

ജോലി അന്വേഷകരുടെ എണ്ണം ആറുമാസത്തിനുള്ളില്‍ ഇരട്ടിയായി: ലിങ്ക്ഡ്ഇന്‍ റിപ്പോര്‍ട്ട്‌ജോലി അന്വേഷകരുടെ എണ്ണം ആറുമാസത്തിനുള്ളില്‍ ഇരട്ടിയായി: ലിങ്ക്ഡ്ഇന്‍ റിപ്പോര്‍ട്ട്‌

ശമ്പളക്കാ‍ർക്ക് മുട്ടൻ പണി വരുന്നു, ജോലി നഷ്ടപ്പെട്ടത് ലക്ഷങ്ങൾക്ക്

വലിയ കമ്പനികൾക്കാവും ഓഹരി വിപണിയിൽ നേട്ടമുണ്ടാവുകയെന്നും ചെറുകിട-ഇടത്തരം കമ്പനികൾ അടച്ചുപൂട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് കാർഷിക മേഖലയിൽ 15 ദശലക്ഷം തൊഴിലുകൾ വർധിച്ചു. നഗരങ്ങളിൽ നിന്ന് തിരികെ സ്വന്തം നാട്ടിലേക്ക് പോയവർ കാർഷിക വൃത്തികളിൽ ഏർപ്പെട്ടതാണ് കാരണം. വരുമാന നഷ്ടത്തേക്കാൾ കൂടുതൽ തൊഴിൽ നഷ്ടമാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തെ ആളുകളുടെ ഉപഭോഗ ശേഷിയെ സാരമായി ബാധിക്കുമെന്നും വ്യാസ് പറഞ്ഞു.

 

ഏപ്രിലിൽ സംഭവിച്ചത് കൊവിഡിനെ തുടർന്നുള്ള പെട്ടെന്നുള്ള തിരിച്ചടിയാണ്. 403 ദശലക്ഷം പേരുടെ തൊഴിലിന് തിരിച്ചടിയുണ്ടായി. ഇതിൽ തന്നെ 121 ദശലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയിലേക്ക് നീങ്ങുന്ന വേളയിലാണ് കൊവിഡ് 19 മഹാമാരി ഇന്ത്യയിലെത്തുന്നത്. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, വ്യാവസായിക ഉല്‍പാദനത്തിലെ കുറവ്, തകര്‍ന്ന അസംഘടിത മേഖല, ഇതിനെല്ലാമുപരി ഇന്ത്യക്കാരല്ലാത്തയാളുകളെ രാജ്യത്തേക്ക് കുടിയേറാന്‍ അനുവദിക്കുന്ന നടപടി എന്നിവയെല്ലാം കൊണ്ട് സമ്പദ്‌വ്യവസ്ഥ നിശ്ചലമായിരുന്നു.

ജൂലൈയില്‍ അഞ്ച് ദശലക്ഷം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു; സിഎംഐഇജൂലൈയില്‍ അഞ്ച് ദശലക്ഷം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു; സിഎംഐഇ

English summary

Job loss during corona | ശമ്പളക്കാ‍ർക്ക് മുട്ടൻ പണി വരുന്നു, ജോലി നഷ്ടപ്പെട്ടത് ലക്ഷങ്ങൾക്ക്

Mahesh Vyas, MD, Center for Monitoring Economy, said: From April to July, 18.9 million people lost their jobs in India. Read in malayalam.
Story first published: Sunday, August 23, 2020, 19:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X