കൊവിഡ് രണ്ടാം തരംഗത്തോടെ സ്ഥിരം ജോലിക്കാർക്കുള്ള തൊഴിലസരങ്ങളിൽ ഇടിവ് സംഭവിച്ചു: കണക്ക് പറഞ്ഞ് സർവേ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനിടെ പുതുതായി ജോലിയിൽ പ്രവേശിക്കാനിരിക്കുന്ന സ്ഥിരജോലിക്കാരുടെ അവസരങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി സർവേ. അതേ സമയം താൽക്കാലിക ജീവനക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും സർവേയിൽ ചൂണ്ടിക്കാണിക്കുന്നു. എച്ച്ആർ സർവീസസ് കമ്പനിയായ ജീനിയസ് കൺസൽട്ടൻ്റാണ് സർവേ നടത്തിയിട്ടുള്ളത്. കൊവിഡ് വ്യാപനത്തിലുണ്ടായ വർധനവ് സ്ഥിരം ജോലിക്കാർക്ക് കനത്ത പ്രത്യാഘാതമുണ്ടാക്കുന്നുണ്ടെന്നാണ് സർവേയിൽ പങ്കെടുത്ത 57 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

ഈ ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് മേല്‍ നിങ്ങള്‍ക്ക് വായ്പാ സൗകര്യം ലഭിക്കുമല്ലോ!ഈ ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് മേല്‍ നിങ്ങള്‍ക്ക് വായ്പാ സൗകര്യം ലഭിക്കുമല്ലോ!

എന്നാൽ സ്ഥിരം ജീവനക്കാരെയും താൽക്കാലിക ജീവനക്കാരെയും ഒരുപോലെയാണെന്ന് 43 ശതമാനത്തോളം പേരും അഭിപ്രായപ്പെട്ടത്.
മെയ് 28 മുതൽ 2021 ജൂൺ 30 വരെ ആയിരത്തിലധികം കമ്പനി നേതാക്കളും എക്സിക്യൂട്ടീവുകൾക്കിടയിൽ ഓൺലൈനായി സർവേ നടത്തിയിരുന്നു.

കൊവിഡ് രണ്ടാം തരംഗത്തോടെ സ്ഥിരം ജോലിക്കാർക്കുള്ള തൊഴിലസരങ്ങളിൽ ഇടിവ് സംഭവിച്ചു: കണക്ക് പറഞ്ഞ് സർവേ

"ഈ വർഷത്തിന്റെ തുടക്കത്തിലാണ് ഇന്ത്യ സാമ്പത്തികമായി തിരിച്ചുവരവ് നടത്തുന്നത്. എന്നാൽ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന്റെ വരവ് തൊഴിലവസരങ്ങളുടെ കാര്യത്തിൽ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. രാജ്യത്ത് ജോലിക്കെടുക്കുന്നതിലും വലിയ തോതിലുള്ള പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. സഞ്ചാരത്തിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കാണ് തൊഴിൽ നഷ്ടത്തിന് നിർണ്ണായകമായിത്തീർന്നതെന്നാണ് ജീനിയസ് കൺസൽട്ടൻസ് കമ്പനി സിഎംഡി ആർപി യാദവ് പറഞ്ഞു. ഇ- കൊമേഴ്സ് അടക്കമുള്ള മേഖലകളിൽ താൽക്കാലിക ജോലിക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു.

സർവേയിൽ 69 ശതമാനം ആളുകളും യാത്രാ, ഹോസ്പിറ്റാലിറ്റി മേഖലയാണ് ഏറ്റവും ദുർബലമെന്നാണ് അഭിപ്രായപ്പെട്ടത്, തൊട്ടുപിന്നാലെ നിർമ്മാണ മേഖലയും മാധ്യമ, വിനോദ വ്യവസായരംഗത്തും പ്രതിസന്ധിയുണ്ടെന്നും പറയുന്നു. കൊവിഡിന്റെ രണ്ടാം തരംഗത്തോടെ രാജ്യത്തെ എല്ലാ തൊഴിൽ മേഖലകളും മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നതെന്നും സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു.

English summary

Job openings for permanent staffers to be adversely affected due to 2nd wave of COVID-19: Survey

Gold Price Climb Rs 520 In Five Days And Reached Rs 35520 For 1 Pavan
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X