ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് 4.3 ദശലക്ഷം ഡോളര്‍ ധനസഹായം: ഫെയ്‌സ്ബുക്ക്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 മഹാമാരിക്കിടയിലും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്താന്‍ സഹായിക്കുന്നതിനായി ദില്ലി, മുംബൈ ഉള്‍പ്പടെ അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലായി 3,000 -ത്തിലധികം ചെറുകിട ബിസിനസുകള്‍ക്ക് 4.3 ദശലക്ഷം യുഎസ് ഡോളര്‍ (32 കോടി രൂപ) ഗ്രാന്റ് നല്‍കുമെന്ന് സമൂഹ മാധ്യമ ഭീമനായ ഫെയ്‌സ്ബുക്ക് അറിയിച്ചു. കൊവിഡ് 19 മഹാമാരി മൂലമുള്ള സാമ്പത്തിക ആഘാതത്തെ നേരിടാന്‍ 30 രാജ്യങ്ങളിലെ ചെറുകിട ബിസിനസുകളെ സഹായിക്കുന്നതിന് മാര്‍ച്ചില്‍ പ്രഖ്യാപിച്ച ഫെയ്‌സ്ബുക്കിന്റെ 100 ദശലക്ഷം യുഎസ് ഡോളര്‍ ഗ്രാന്റിന്റെ ഭാഗമാണിത്. 'ചെറുകിട വ്യവസായങ്ങള്‍ക്കായുള്ള ആഗോള ധനസഹായമായ 100 ദശലക്ഷം ഡോളറിന്റെ ഭാഗമായി, ദില്ലി, ഗുരുഗ്രാം, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി 3,000 -ത്തിലധികം ചെറുകിട ബിസിനസുകള്‍ക്കായി 4.3 ദശലക്ഷം ഡോളര്‍ (32 കോടി രൂപ) പ്രഖ്യാപിക്കുന്നു,' ഫെയ്‌സ്ബുക്ക് ഇന്ത്യ എംഡിയും വൈസ് പ്രസിഡന്റുമായ അജിത് മോഹന്‍ ഇന്നലെ ഒരു ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി.

 ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് 4.3 ദശലക്ഷം ഡോളര്‍ ധനസഹായം: ഫെയ്‌സ്ബുക്ക്‌

എല്ലാ വ്യവസായങ്ങളില്‍ നിന്നും മറ്റുമുള്ള ചെറുകിട ബിസിനസുകള്‍ക്കായി ഗ്രാന്റ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ടെന്നും ഇതിലേക്ക് അപേക്ഷിക്കുന്നതിനായി ബിസിനസുകള്‍ക്ക് ഒരു ഫെയ്‌സ്ബുക്ക് ഫാമിലി ആപ്ലിക്കേഷന്‍ സാന്നിധ്യം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം തുടക്കത്തില്‍ 5.7 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപത്തിലൂടെയും ജിയോ പ്ലാറ്റ്‌ഫോമുകളുമായുള്ള പങ്കാളിത്തത്തിലൂടെയും ഇന്ത്യയോടും പ്രത്യേകിച്ച് ചെറുകിട ബിസിനസുകളോടുമുള്ള പ്രതിബദ്ധതയെക്കുറിച്ച് ഫെയ്‌സ്ബുക്ക് അടിവരയിട്ടു. സ്റ്റേറ്റ് ഓഫ് സ്‌മോള്‍ ബിസിനസ് റിപ്പോര്‍ട്ട് പ്രകാരം, ഫെയ്‌സ്ബുക്ക് ഇന്ത്യയിലെ മൂന്നിലൊന്നില്‍ കൂടുതല്‍ ചെറുകിട, ഇടത്തരം പ്രവര്‍ത്തന ബിസിനസുകള്‍ക്ക് (എസ്എംബി), വരും മാസങ്ങളില്‍ പണമൊഴുക്ക് ഒരു വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറയുന്നു.

കൊവിഡ് 19 -ന്റെ പശ്ചാത്തലത്തില്‍, ഫെയ്‌സ്ബുക്ക് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് (ഒഇസിഡി), ലോകബാങ്ക് എന്നിവ തമ്മിലുള്ള ഗവേഷണ സഹകരണത്തിന്റെ ഭാഗമായ റിപ്പോര്‍ട്ട്, ഇന്ത്യ ഉള്‍പ്പടെ ലോകമെമ്പാടുമുള്ള ചെറുകിട, ഇടത്തരം ബിസിനസുകളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. ഫെയ്‌സ്ബുക്ക് ഇന്ത്യയിലെ പ്രവര്‍ത്തന എസ്എംബികളില്‍ 41 ശതമാനവും തങ്ങളുടെ വില്‍പ്പനയുടെ നാലിലൊന്ന് ഡിജിറ്റലായിട്ടാണ് നടത്തിയതെന്നും സര്‍വേ ഫലം വെളിപ്പെടുത്തി. ഫെയ്‌സ്ബുക്ക് ഇന്ത്യയിലെ പ്രവര്‍ത്തന എസ്എംബികളില്‍ പകുതിയലധികം പേരും തങ്ങളുടെ ബിസിനസിന്റെ ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ടെന്ന് അഭിപ്രായപ്പെട്ടതായും സര്‍വേ ഫലം കൂട്ടിച്ചേര്‍ത്തു.

Read more about: facebook india ഇന്ത്യ
English summary

Latest: facebook announces 4.3 million dollar to small medium businesses in india | ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് 4.3 ദശലക്ഷം ഡോളര്‍ ധനസഹായം: ഫെയ്‌സ്ബുക്ക്‌

Latest: facebook announces 4.3 million dollar to small medium businesses in india
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X