ഇത്തവണത്തെ സംസ്ഥാന ബജറ്റ് അവതരണം വെറും ഒരു മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഒന്നായിരുന്നു. കെഎന്‍ ബാലഗോപാലിന്റെ ആദ്യ ബജറ്റ് പ്രസംഗം എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടര്‍ച്ചയാണ് ഈ ബജറ്റ് എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കെഎന്‍ ബാലഗോപാലിന്റെ പ്രസംഗം തുടങ്ങിയത് തന്നെ. എന്തായാലും ഒരു മണിക്കൂറില്‍ അവതരിപ്പിച്ച ബജറ്റ് ജനക്ഷേമവും വികസനവും മുന്‍നിര്‍ത്തിയുള്ളതാണെന്നാണ് പ്രമുഖ വ്യവസായി എംഎ യൂസഫലി പറയുന്നത്. പരിശോധിക്കാം...
മികച്ച ബജറ്റ്
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ പ്രശംസിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയര്മാന് ആയ എംഎ യൂസഫലി. വികസനവും ജനക്ഷേമവും ആണ് ബജറ്റിന്റെ മുഖമുദ്രയെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
ആരോഗ്യ മേഖല
ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കിയതിനേയും അദ്ദേഹം പ്രശംസിക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധികള്‍ മറികടക്കാന്‍ ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടെന്ന് എംഎ യൂസഫലി പറയുന്നു. ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കിയത് ആ മേഖലയെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.
പ്രവാസി ക്ഷേമം
പ്രവാസി വ്യവസായി എന്ന് തന്നെ വിശേഷിപ്പിക്കേണ്ട ആളാണ് യൂസഫലി. ഈ ബജറ്റ് പ്രവാസി ക്ഷേമത്തിന് ഊന്നല്‍ നല്കുന്ന ബജറ്റ് ആണെന്നും അദ്ദേഹം വിലയിരുത്തുന്നുണ്ട്. പ്രവാസികള്‍ക്കുള്ള വായ്പാ പദ്ധതി, ജോലി നഷ്ടപ്പെട്ട് തിരികെ എത്തിയവര്‍ക്ക് ആശ്വാസമാകുമെന്ന് അദ്ദേഹം പറഞ്ഞു. നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്കുള്ള വാക്സിനേഷന് പദ്ധതിയേയും അദ്ദേഹം പ്രശംസിച്ചു.
ആത്മവിശ്വാസം പകരും
ഈ ബജറ്റ് എന്തുകൊണ്ട് പൊതുജനങ്ങള്‍ക്ക് ആത്മ വിശ്വാസം പകരും എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പുതിയ നികുതികള്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്നതാണ് അതില്‍ പ്രധാനം. കൃഷിയ്ക്കും തീരമേഖലയ്ക്കും ടൂറിസത്തിനും വിദ്യാഭ്യാസത്തിനും നല്കിയ പ്രാധാന്യവും ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുമെന്ന് അദ്ദേഹം പറയുന്നു.
കൊവിഡ് പാക്കേജ്
എംഎ യൂസഫലി വിലയിരുത്തിയത് പോലെ ആരോഗ്യ മേഖലയ്ക്ക് അതീവ പ്രാധാന്യം കല്പിക്കുന്ന ഒര ബജറ്റ് ആണ് അവതകിപ്പിക്കപ്പെട്ടിട്ടുള്ളത്. കൊവിഡ് പ്രത്യേക പാക്കേജ് ആയി 20000 കോടി രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വാക്സിന് വാങ്ങുന്നതിന് ആയിരം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
കാര്യം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications