192 ശതമാനം ആദായം നല്‍കിയ ഓഹരി... ഞെട്ടിപ്പിക്കുന്ന വളര്‍ച്ച; എത്രകാലം നിലനില്‍ക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഓഹരിവിപണിയില്‍ പണം നിക്ഷേപിക്കുന്നത് വലിയ ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്. എന്നാല്‍ പലപ്പോഴും വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യാം. പലരും സുരക്ഷിതമായ നിക്ഷേപങ്ങള്‍ മാത്രം നടത്തി ചുരുങ്ങിയ ലാഭത്തിലേക്ക് ഒതുങ്ങാന്‍ താത്പര്യപ്പെടാനുള്ള കാരണവും അത് തന്നെയാണ്.

അടുത്തിടെ വന്‍ കുതിപ്പ് നടത്തിയ ഒരു കമ്പനിയുടെ ഓഹരിയെ കുറിച്ചാണ് ഇനി പറയുന്നത്. ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് ഈ ഓഹരി നല്‍കിയത് 192 ശതമാനത്തിന് മുകളില്‍ ആദായമായിരുന്നു. പരിശോധിക്കാം...

മഹീന്ദ്ര ലോജിസ്റ്റിക്‌സ്

മഹീന്ദ്ര ലോജിസ്റ്റിക്‌സ്

മഹീന്ദ്ര പാര്‍ട്‌നേഴ്‌സിന്റെ ഒരു പോര്‍ട്ട്‌ഫോളിയോ കമ്പനിയാണ് മഹീന്ദ്ര ലോജിസ്റ്റിക്‌സ് ലിമിറ്റഡ്. ഒരു ഇന്റഗ്രേറ്റഡ് തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്‌സ് സര്‍വ്വീസ് പ്രൊവൈഡര്‍മാരാണ് ഇവര്‍. സപ്ലൈ ചെയിന്‍ മാനേജ്‌മെന്റും പീപ്പിള്‍ ട്രാന്‍സ്‌പോര്‍ട്ട് സൊല്യൂഷ്യന്‍സുമാണ് ഇവരുടെ സ്‌പെഷ്യലൈസേഷന്‍.

വന്‍ കുതിപ്പ്

വന്‍ കുതിപ്പ്

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മഹീന്ദ്ര ലോജിസ്റ്റിക്‌സിന്റെ ഓഹരി മൂല്യത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് 276.7 രൂപ ഉണ്ടായിരുന്ന മഹീന്ദ്ര ലോജിസ്റ്റിക്‌സിന്റെ ഓഹരി വില 806.10 രൂപ വരെ എത്തി. ഒടുവില്‍ 748 രൂപയിലാണ് ക്ലോസ് ചെയ്തത്.

192 ശതമാനം ആദായ

192 ശതമാനം ആദായ

കഴിഞ്ഞ വര്‍ഷം മഹീന്ദ്ര ലോജിസ്റ്റിക്‌സില്‍ നിക്ഷേപം നടത്തി, ആ ഓഹരികള്‍ സൂക്ഷിച്ചവര്‍ക്ക് ഉണ്ടായത് 192 ശതമാനത്തിലേറെ ആദായമാണ്. മറ്റൊരു നിക്ഷേപത്തിന് ഇത്രയും ആദായം നല്‍കാന്‍ ആവില്ലെന്ന് ഉറപ്പാണ്. പക്ഷേ, ഓഹരി വിപണിയില്‍ എല്ലായിപ്പോഴും ഇത് സംഭവിച്ചുകൊള്ളണം എന്നില്ല എന്നത് വേറെ കാര്യം.

എന്താണ് സംശയം ജനിപ്പിക്കുന്നത്

എന്താണ് സംശയം ജനിപ്പിക്കുന്നത്

മഹീന്ദ്ര ലോജിസ്റ്റിക്‌സിന്റെ ആര്‍ഒഇ (റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി)യെ സംബന്ധിച്ചാണ് പലര്‍ക്കും ആശങ്ക. പത്ത് ശതമാനം ആണ് ഇവരുടെ ആര്‍ഒഇ. ഇത് മറ്റ് പല കമ്പനികളുമായും താരതമ്യം ചെയ്യുമ്പോള്‍ അത്ര കൂടുതലൊന്നും അല്ല. എന്നാല്‍ മഹീന്ദ്ര ലോജിസ്റ്റിക്‌സിന്റെ അഞ്ച് വര്‍ഷത്തെ മൊത്തവരുമാനം 10 ശതമാനം എന്ന നിരക്കില്‍ ചുരുങ്ങിയിട്ടുണ്ട്. ഇത് തന്നെയാണ് സംശയം ജനിപ്പിക്കുന്നതും.

അതെങ്ങനെ സംഭവിക്കും?

അതെങ്ങനെ സംഭവിക്കും?

കമ്പനിയുടെ വരുമാനം ചുരുങ്ങുകയും പക്ഷേ, വരുമാന വളര്‍ച്ച 11 ശതമാനത്തോളം ആവുകയും ചെയ്തിട്ടുള്ളത് ഒരേ കാലഘട്ടത്തിലാണ്. സിംപ്ലി വാള്‍സ്ട്രീറ്റ് എന്ന വെബ്‌സൈറ്റ് ആണ് ഇത്തരം ഒരു സംശയം മുന്നോട്ട് വയ്ക്കുന്നത്. എന്തായാലും ഓഹരി വിപണിയെ ഗൗരവമായി കാണുന്നവര്‍ മഹീന്ദ്ര ലോജിസ്റ്റിക്‌സിന്റെ വളര്‍ച്ച നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

കണക്കുകള്‍ നോക്കാം

കണക്കുകള്‍ നോക്കാം

2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മഹീന്ദ്ര ലോജിസ്റ്റിക്‌സിന്റെ വരുമാനത്തില്‍ 113 ശതമാനം ആണ് വളര്‍ച്ചയുണ്ടായത്- 873 കോടി രൂപ. 2020-2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത്. അന്ന് 410 കോടിയായിരുന്നു മൊത്തവരുമാനം. മൊത്ത നഷ്ടം 15.81 കോടി രൂപയും. കൊവിഡിന്റെ ഒന്നാം തരംഗത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളുള്ള കാലം കൂടിയായിരുന്നു അത്.

അന്ന് നിക്ഷേപിച്ചിരുന്നെങ്കില്‍

അന്ന് നിക്ഷേപിച്ചിരുന്നെങ്കില്‍

കഴിഞ്ഞ വര്‍ഷം ജൂലായ് മാസത്തില്‍ ഓഹരി വിപണി വലിയ പ്രതിസന്ധിയില്‍ ആയിരുന്നു. ആ ഘട്ടത്തില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ഇപ്പോള്‍ മൊത്തത്തില്‍ വലിയ ലാഭം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. അന്ന് മഹീന്ദ്ര ലോജിസ്റ്റിക്‌സില്‍ അമ്പത് ലക്ഷം നിക്ഷേപിച്ച ഒരാള്‍ക്ക് ഇപ്പോള്‍ അതിന്റെ മൂല്യം 1.4 കോടി രൂപ ആകുമായിരുന്നു എന്ന് ഓര്‍ത്താല്‍ തന്നെ ലാഭം എത്രയെന്ന് മനസ്സിലാക്കാം.

English summary

Mahindra Logistics' share value increased in big scale in one year, huge profit for investors

Mahindra Logistics' share value increased in big scale in one year, huge profit for investors
Story first published: Saturday, July 31, 2021, 19:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X