തുടര്‍ച്ചയായി നാലാം ദിനവും വിപണിയില്‍ നഷ്ടം അലതല്ലി. ബെഞ്ച്മാര്‍ക്ക് സൂചികയായ ബിഎസ്ഇ സെന്‍സെക്സ് 427 പോയിന്റ് ഇടിഞ്ഞ് 59,037 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത് (0.72 ശതമാനം ഇടിവ്). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 140 പോയിന്റ് നഷ്ടത്തില്‍ 17,617 എന്ന നിലയിലും ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടു (0.79 ശതമാനം ഇടിവ്).
അവസാന മണിക്കൂറിലെ തിരിച്ചുവരവാണ് വന്‍വീഴ്ച്ചയില്‍ നിന്നും നിഫ്റ്റിയെ അല്‍പ്പമെങ്കിലും കരകയറ്റിയത്. ഇന്നത്തെ വ്യാപാരത്തിനിടെ സെന്‍സെക്സ് 58,621 പോയിന്റ് വരെയ്ക്കും നിഫ്റ്റി 17,486 പോയിന്റ് വരെയ്ക്കും വീഴുന്നതിന് നിക്ഷേപകര്‍ സാക്ഷിയായി. കഴിഞ്ഞ നാലു ദിവസം കൊണ്ട് 2,200 പോയിന്റിലേറെ നഷ്ടമാണ് സെന്‍സെക്സില്‍ സംഭവിച്ചത്. നടപ്പു വാരം ഇരു സൂചികകളും 3 ശതമാനത്തിലേറെ താഴേക്കിറങ്ങിയത് കാണാം.
വിശാല വിപണികളുടെ ചിത്രവും പരുങ്ങലിലാണ്. നിഫ്റ്റി മിഡ്കാപ്പും സ്മോള്‍കാപ്പും 1.9 ശതമാനം വീതം തകര്‍ച്ച ഇന്ന് അറിയിച്ചു. എഫ്എംസിജി ഒഴികെ മറ്റെല്ലാ വ്യവസായ വില സൂചികകളും ചുവപ്പിലാണ് ഇടപാടുകള്‍ നിര്‍ത്തിയത്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, കാപ്പിറ്റല്‍ ഗൂഡ്സ്, റിയല്‍റ്റി, ബാങ്കിങ്, മെറ്റല്‍ സ്റ്റോക്കുകളില്‍ വാരാന്ത്യം കാര്യമായ വില്‍പ്പന കണ്ടു.
ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ വിപണി ചാഞ്ചാടുകയാണ്. ഈ അവസരത്തില്‍ നിക്ഷേപകര്‍ ജാഗ്രത കൈവെടിയരുത്. നിലവില്‍ 17570 പോയിന്റില്‍ നിഫ്റ്റിക്ക് ശക്തമായ പിന്തുണ ഒരുങ്ങുന്നുണ്ട്. മറുഭാഗത്ത് 17,700 പോയിന്റില്‍ ശക്തമായ പ്രതിരോധവും സൂചിക നേരിടും. ഈ അവസരത്തില്‍ വിപണിയില്‍ സംഭവിക്കുന്ന ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് പിന്നിലെ കാരണങ്ങള്‍ ചുവടെ കാണാം.
ആഗോള വിപണികള്‍
അമേരിക്കന്‍ വിപണിയിലെ തകര്‍ച്ചയുടെ പ്രതിഫലനമാണ് ഇന്ത്യയിലും കാണാന്‍ കഴിയുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്ധിപ്പിക്കാനൊരുങ്ങവെ നിക്ഷേപകര്‍ അപകടസാധ്യത കുറഞ്ഞ ആസ്തികളിലേക്ക് നിക്ഷേപം മാറ്റുകയാണ്. സ്വര്‍ണവും സ്വിസ് ഫ്രാങ്ക് പോലുള്ള കറന്‍സികളും ഈ അങ്കലാപ്പില്‍ നേട്ടം കൊയ്യുന്നുണ്ട്. ആഗോളതലത്തില്‍ ബോണ്ട് നേട്ടങ്ങളും ഉയരുകയാണ്.
സാമ്പത്തിക നിയന്ത്രണങ്ങള്‍
അമേരിക്കയില്‍ മാത്രമല്ല, ഇന്ത്യയിലും സാമ്പത്തിക നടപടികള്‍ കര്‍ശനമാവുകയാണ്. പണലഭ്യത സാധാരണ നിലയിലേക്ക് കൊണ്ടുവരികയാണ് റിസര്‍വ് ബാങ്കിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്. ബാങ്കുകള്‍ ഒറ്റരാത്രികൊണ്ട് കടമെടുക്കുന്ന നിരക്കായ 'കോള്‍ മണി' നിരക്ക് 4.55 ശതമാനമായാണ് ഇന്നുയര്‍ന്നത്. കോള്‍ മണി നിരക്കിലെ കുതിച്ചുച്ചാട്ടത്തിനൊപ്പം ത്രികക്ഷി റീപ്പോ ഇടപാടുകളും 3.5 ശതമാനത്തില്‍ നിന്ന് 4.24 ശതമാനമായി ഇന്ന് വര്‍ധിച്ചു.
വില്‍പ്പനക്കാരായി വിദേശ നിക്ഷേപകര്‍
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ വില്‍പ്പനക്കാരുടെ റോളിലാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കുന്നത്. ആഗോള തലത്തില്‍ ബോണ്ട് നേട്ടങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഉയര്‍ന്ന വാല്യുവേഷനുള്ള മാര്‍ക്കറ്റുകളില്‍ നിന്നും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ സാവകാശം പിന്‍വാങ്ങുകയാണ്. ജപ്പാന്, യൂറോപ്പ് പോലുള്ള ആകര്‍ഷകമായ വാല്യുവേഷനുള്ള മാര്‍ക്കറ്റുകളിലേക്കാണ് ഇവരുടെ ചേക്കേറലും. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മുതല്‍ ഇതുവരെ 1 ലക്ഷം കോടി രൂപയിലേയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചത്.
മാര്‍ജിന്‍, ഡിമാന്‍ഡ് പ്രതിസന്ധി
പ്രവര്‍ത്തന മാര്‍ജിന്‍ ഉയര്‍ന്നുതന്നെ തുടരുകയാണെന്നും ലാഭക്ഷമതയെ ഇതു സാരമായി ബാധിക്കുന്നുണ്ടെന്ന സൂചനയുമാണ് ഡിസംബര്‍ പാദത്തിലെ കമ്പനികളുടെ സാമ്പത്തിക ഫലം നല്‍കുന്നത്. പ്രാദേശിക സമ്പദ്വ്യവസ്ഥ ഇപ്പോഴും ദുര്‍ബലമാണെന്ന് ഹിന്ദുസ്താന്‍ യുണിലെവര്‍ പോലുള്ള കമ്പനികളുടെ പ്രാഥമിക പ്രതികരണങ്ങളില്‍ നിന്നും വായിച്ചെടുക്കാം. നഗരപ്രദേശങ്ങളിലെ താഴ്ന്ന വരുമാനക്കാരായ ഉപഭോക്താക്കളും കോവിഡിന്റെ ക്ഷീണത്തില്‍ നിന്നും മുക്തരായിട്ടില്ലെന്ന് ബജാജ് ഫൈനാന്‍സ് ഈ മാസമാദ്യം അറിയിച്ചിരുന്നു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
