വിവാഹങ്ങളിൽ തിളങ്ങാൻ സ്വർണ നൂലിൽ തീർത്ത മാസ്ക്; വില 2.75 ലക്ഷം രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂനെയിലെ ഒരു ബിസിനസുകാരൻ 2.89 ലക്ഷം രൂപ വിലമതിക്കുന്ന കസ്റ്റമൈസ്ഡ് ഗോൾഡ് മാസ്ക് നിർമ്മിച്ചത് വാർത്തകളിൽ അടുത്തിടെ ഇടം നേടിയിരുന്നു. എന്നാൽ ഇപ്പോൾ കോയമ്പത്തൂർ ആസ്ഥാനമായുള്ള സ്വർണ്ണപ്പണിക്കാരനാണ് സ്വർണ്ണം, വെള്ളി നൂലുകൾ ഉപയോഗിച്ച് മാസ്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 18 കാരറ്റ് സ്വർണം ഉപയോഗിച്ചാണ് മാസ്ക് നിർമ്മിച്ചിരിക്കുന്നത്. ഈ മാസ്കിന് 2.75 ലക്ഷം രൂപയാണ് വില.

 

കേരളത്തിൽ സ്വ‍ർണ വിലയിൽ ഇന്ന് കുറവ്, ഇന്നത്തെ നിരക്ക് അറിയാം

രാധാകൃഷ്ണൻ സുന്ദരം ആചാര്യ

രാധാകൃഷ്ണൻ സുന്ദരം ആചാര്യ

സിൽവർ മാസ്കിന് 15,000 രൂപയുമാണ് വില. 0.06 മില്ലിമീറ്റർ നേർത്ത സ്വർണ്ണം, വെള്ളി നൂലുകൾ ഉപയോഗിച്ചാണ് മാസ്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്വർണ്ണപ്പണിക്കാരനായ രാധാകൃഷ്ണൻ സുന്ദരം ആചാര്യയാണ് ഈ സ്വർണ മാസ്കുകൾ തയ്യാറാക്കിയിരിക്കുന്നത്. സാധാരണക്കാരന് ഈ മാസ്കുകൾ ധരിക്കാൻ കഴിയില്ലെന്നും എന്നാൽ സമ്പന്നർക്ക് വിവാഹങ്ങൾക്കും മറ്റും ഇവ ഉപയോഗിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഒമ്പത് ഓർഡറുകൾ രാധാകൃഷ്ണനെ തേടി എത്തിയിട്ടുണ്ട്. അതിൽ ഭൂരിഭാഗവും ഉത്തരേന്ത്യയിൽ നിന്നുള്ളതാണെന്നും ആചാര്യ പറഞ്ഞു.

ഏഴ് ദിവസം

ഏഴ് ദിവസം

കൊവിഡ്-19 മഹാമാരി സമയത്ത് മാസ്ക്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് മാസ്ക് രൂപകൽപ്പന ചെയ്യുന്നതിന് പിന്നിലെ പ്രധാന കാരണം. ഒരു മാസ്ക് തയ്യാറാക്കാൻ ഏഴ് ദിവസമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹമാണ് മാസ്ക്കിന്റെ നിർമ്മാണത്തിലേയ്ക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജോലി ഉപേക്ഷിച്ചു

ജോലി ഉപേക്ഷിച്ചു

മൂന്ന് വർഷം മുമ്പ്, ഒരു ജ്വല്ലറിയിലെ ജോലി ഉപേക്ഷിച്ച ആചാര്യ അതിനുശേഷം നേർത്ത മെറ്റൽ ത്രെഡുകൾ ഉപയോഗിച്ച് വിവിധതരം വസ്തുക്കൾ രൂപകൽപ്പന ചെയ്തു വരികയാണ്. പലതരം വസ്ത്രങ്ങൾ, ഹാൻഡ്‌ബാഗുകൾ, കുടകൾ എന്നിവയും അദ്ദേഹം രൂപകൽപ്പന ചെയ്തിട്ടുണ്ട്.

കേരളത്തിൽ സ്വർണ വില ഇന്ന് പുതിയ റെക്കോർഡിൽ, പൊന്നിൻ വില കുതിക്കുന്നു

സ്വർണ മാസ്ക്

സ്വർണ മാസ്ക്

പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡ് പട്ടണത്തിലെ ബിസിനസുകാരനായ ശങ്കർ കുർഹാദെ ഈ മാസം ആദ്യം തന്നെ 2.89 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ മാസ്ക് സ്വന്തമാക്കിയിരുന്നു. ഒഡീഷയിലെയും കട്ടക്കിലെയും ഒരു ഫർണിച്ചർ സ്റ്റോർ ഉടമയും സ്വർണത്തിന്റെ വലിയ ആരാധകനുമായ 55 കാരനായ ബിസിനസുകാരൻ അലോക് മൊഹന്തി 3.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ മാസ്ക് വാങ്ങിയിട്ടുണ്ട്. മുംബൈയിലെ ഒരു ജ്വല്ലറിയാണ് മൊഹന്തിയ്ക്ക് സ്വർണ മാസ്ക്ക് തയ്യാറാക്കി നൽകിയത്. മാസ്ക് നിർമ്മിക്കാൻ 22 ദിവസമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ വില ഇന്നും സർവ്വകാല റെക്കോർഡിൽ; കേരളത്തിലെ ഇന്നത്തെ സ്വർണ വില

Read more about: gold സ്വർണം
English summary

Mask made up with golden threads; Price Rs 2.75 lakh | വിവാഹങ്ങളിൽ തിളങ്ങാൻ സ്വർണ നൂലിൽ തീർത്ത മാസ്ക്; വില 2.75 ലക്ഷം രൂപ

The masks are made of gold and silver thread by a Coimbatore - based goldsmith. Read in malayalam.
Story first published: Monday, July 20, 2020, 14:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X