രാജ്യത്ത് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ മെഗാ സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങൾ ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വിശദീകരിക്കും. വൈകീട്ട് നാലു മണിക്ക് ഡൽഹയിൽ ധനമന്ത്രി മാധ്യമങ്ങളെ കാണും. രാജ്യത്തെ സമസ്ത മേഖലകളിലും ഉത്തേജനം നല്‍കാനുള്ളതാണ് പാക്കേജെന്ന് പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയെ കൊവിഡ് -19 പ്രതിസന്ധിയിൽ നിന്ന് കരകയറ്റുമെന്ന് പ്രതീക്ഷുന്ന പാക്കേജിൽ എന്തെല്ലാം പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിവിധ മേഖലകളിൽ നിന്നുള്ളവർ കാത്തിരിക്കുന്നത്.

സംയോജിത ഉത്തേജക പാക്കേജ് 20 ലക്ഷം കോടി രൂപയുടേതാണെന്നും ഇത് ഇന്ത്യയുടെ ജിഡിപിയുടെ 10% വരുമെന്നും പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. നാളെ മുതൽ അടുത്ത കുറച്ച് ദിവസങ്ങളിൽ ധനമന്ത്രി ഈ സാമ്പത്തിക പാക്കേജിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകുമെന്നും പ്രധാനമന്ത്രി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു.
അതുകൊണ്ട് തന്നെ ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക പാക്കേജിന്റെ മുഴുവൻ വിശദാംശങ്ങളും ഒറ്റയടിക്ക് പ്രഖ്യാപിക്കാനിടയില്ല. കോട്ടേജ് വ്യവസായം, ചെറുകിട വ്യവസായം, എംഎസ്എംഇകൾ, തൊഴിലാളികൾ, കൃഷിക്കാർ, മധ്യവർഗ നികുതിദായകർ, ഇന്ത്യൻ വ്യവസായങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങൾക്കു വേണ്ടിയാണ് സാമ്പത്തിക പാക്കേജ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് വിവരം. ചില വലിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി മോദിയും സൂചനകൾ നൽകിയിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
