ക്രിപ്‌റ്റോകറന്‍സി നിക്ഷേപം വെളിപ്പെടുത്താന്‍ കമ്പനികളോട് നിര്‍ദ്ദേശിച്ച് കോര്‍പ്പറേറ്റ് മന്ത്രാലയം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം ബാലന്‍സ് ഷീറ്റുകളില്‍ വെളിപ്പെടുത്താന്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം (എംസിഎ) കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. അത്തരം ഇടപാടുകളുടെ വിശദാംശങ്ങള്‍ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്നും കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

 

 ക്രിപ്‌റ്റോകറന്‍സി നിക്ഷേപം വെളിപ്പെടുത്താന്‍ കമ്പനികളോട് നിര്‍ദ്ദേശിച്ച് കോര്‍പ്പറേറ്റ് മന്ത്രാലയം

ഡിജിറ്റല്‍ കറന്‍സികള്‍ ഉള്‍പ്പെടുന്ന ഇടപാടുകളിലെ ലാഭം അല്ലെങ്കില്‍ നഷ്ടം, റിപ്പോര്‍ട്ടിംഗ് തീയതിയില്‍ കൈവശം വച്ചിരിക്കുന്ന ക്രിപ്‌റ്റോകറന്‍സിയുടെ അളവ്, ഡിജിറ്റല്‍ കറന്‍സികളില്‍ ട്രേഡ് ചെയ്യുന്നതിനോ നിക്ഷേപിക്കുന്നതിനോ ഏതെങ്കിലും വ്യക്തിയില്‍ നിന്നുള്ള നിക്ഷേപം അല്ലെങ്കില്‍ അഡ്വാന്‍സ് തുടങ്ങിയ വിശദാംശങ്ങള്‍ തുടങ്ങിയവയാണ് കമ്പനികള്‍ വ്യക്തമാക്കേണ്ടത്.

കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം, കമ്പനി ആക്റ്റ്, 2013 ന്റെ ഷെഡ്യൂള്‍ III ലെ ഭേദഗതി അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്രം ബില്ല് കൊണ്ടുവരാന്‍ ഇരിക്കെയാണ് പുതിയ നീക്കം. ക്രിപ്‌റ്റോ കറന്‍സികളില്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് ചില കമ്പനികള്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ടെന്ന് പരാതി ലഭിച്ചെന്നും നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

വിപണിയെ 'കരടി വിഴുങ്ങി'; സെന്‍സെക്‌സില്‍ നിന്ന് 740 പോയിന്റ് ചോര്‍ന്നു

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍

ഇന്ത്യയുടെ വളര്‍ച്ച അതിവേഗം; റേറ്റിങ് തിരുത്തി ഫിറ്റ്ച്ച്, കൊറോണയുടെ രണ്ടാം വരവ് തിരിച്ചടിക്കുമോ

English summary

Ministry of Corporate instructs companies to disclose cryptocurrency investments

Ministry of Corporate instructs companies to disclose cryptocurrency investments
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X