ആദ്യമൊന്നു വീണാലും സൂചികകള്‍ തിരിച്ചു വരുമോ? ഇന്ന് ഇന്‍ട്രാഡേ ട്രേഡിനുള്ള 4 ഓഹരികള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായി നാല് ദിവസം തിരിച്ചടി നേരിട്ടതോടെ വിപണികള്‍ കനത്ത നഷ്ടത്തോടെയാണ് കഴിഞ്ഞയാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതോടെ നിഫ്റ്റിയുടെ വീക്ക്ലി ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡിലാണ് രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചത്തെ നേട്ടങ്ങള്‍ മായിക്കുകയും ഓഹരി വിലയുടെ ചാര്‍ട്ടില്‍ ഹയര്‍ ലോ പാറ്റേണ്‍ തകര്‍ക്കുകയും ചെയ്തു. ഇനി 17,700 നിലവാരമാണ് നിര്‍ണായകം. ഇതിന് മുകളില്‍ നിലനില്‍ക്കാന്‍ സാധിച്ചാല്‍ തിരിച്ചുവരവിനുള്ള ഊര്‍ജം പകരാം. ഷോര്‍ട്ട് കവറിംഗിന് വഴിതെളിച്ചേക്കും. ബജറ്റിന് മുന്നോടിയായുള്ള നീക്കങ്ങളും വിപണിയെ തുണച്ചേക്കാമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച ഇന്‍ട്രാഡേ ട്രേഡിനുള്ള 4 ഓഹരികളും ചുവടെ ചേര്‍ക്കുന്നു.

 
ആദ്യമൊന്നു വീണാലും സൂചികകള്‍ തിരിച്ചു വരുമോ? ഇന്ന് ഇന്‍ട്രാഡേ ട്രേഡിനുള്ള 4 ഓഹരികള്‍ ഇതാ

നിഫ്റ്റിയിലെ സാധ്യത

മികച്ച പ്രവര്‍ത്തന ഫലങ്ങളുടെ പശ്ചാത്തലത്തില്‍ ഹെവിവെയിറ്റ് ഇന്‍ഡക്സ് ഓഹരികളായ റിലയന്‍സിന്റേയും ഐസിഐസിഐ ബാങ്കിന്റേയും തിങ്കളാഴ്ചത്തെ വ്യാപാരം സൂചികയ്ക്കും നിര്‍ണായകും. നിഫ്റ്റിയില്‍ 17,800 ഭേദിച്ചാല്‍ 18,000 വരെ കുതിക്കാം. എങ്കിലും 17,777-ലും 17,950 നിലവാരവും പ്രതിബന്ധം സൃഷ്ടിച്ചേക്കാം. അതേസമയം, സാഹചര്യം തിരിയുകയാണെങ്കില്‍ 17,600-ഉം 17,500-മാണ് തൊട്ടടുത്തുള്ള പ്രധാന സപ്പോര്‍ട്ട് മേഖല. ഇവിടവും തകര്‍ക്കപ്പെട്ടാല്‍ 17,350 വരെയെത്താം. ഓപ്ഷന്‍ ഡാറ്റ വിശകലനം നടത്തിയാല്‍ ഈയാഴ്ച നിഫ്റ്റിയുടെ റേഞ്ച് 17,450 മുതല്‍ 17,850 നിലവാരത്തിലായിരിക്കാം.

 

1) എച്ച്ഡിഎഫ്‌സി ബാങ്ക്

വെള്ളിയാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ 1,527.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 1,575 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ചോയിസ് ബ്രോക്കിങ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ ഇന്‍ട്രാഡേ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,485 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. ഭേദപ്പെട്ട മൂന്നാം പാദ പ്രവര്‍്ത്തന ഫലമാണ് ബാങ്ക് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നത്.

2) ഇന്‍ഫോസിസ്

മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസ് വെള്ളിയാഴ്ച 1,788 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 1,825 മുതല്‍ 1,840 രൂപ വരെ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ചോയിസ് ബ്രോക്കിങ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ ഇന്‍ട്രാഡേ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,770 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. ഇന്‍ഫോസിസും മികച്ച മൂന്നാം പാദഫലമാണ് പ്രഖ്യാപിച്ചത്.

3) ഗോദ്‌റേജ് അഗ്രോവെറ്റ്

വെള്ളിയാഴ്ച ഗോദ്‌റേജ് അഗ്രോവെറ്റ് 520.40 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 560 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ ഇന്‍ട്രാഡേ ട്രേഡിനുള്ള സ്റ്റോപ് ലോസ് 484 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

4) അശോക് ലെയ്‌ലാന്‍ഡ്

മുന്‍നിര വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ് വെള്ളിയാഴ്ച 139.05 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ ഓഹരികള്‍ 135 രൂപയിലെത്തുകയാണെങ്കില്‍ 145 രൂപ വരെ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ ഇന്‍ട്രാഡേ ട്രേഡിനുള്ള സ്റ്റോപ് ലോസ് 128 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോ്ക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

 

English summary

Indices May Bounce back HDFC Bank Godrej Agrovet Infosys Ashok Leyland Can Consider For Intraday Trade

Today Indices May Bounce back HDFC Bank Godrej Agrovet Infosys Ashok Leyland Can Consider For Intraday Trade
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X