എൽ‌ആർ‌എസിന് കീഴിൽ ഇന്ത്യയിലേക്ക് അയച്ച പണത്തിൽ വർധനവ്: സെപ്റ്റംബറിലെ കണക്കുകൾ ഇങ്ങനെ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: എൽആർഎസ് സ്കീമിന് കീഴിൽ ഇന്ത്യയിലേക്കെത്തിയ പണത്തിൽ വർധവ്. എൽആർഎസ് സ്കീമിന് കീഴിലുള്ള പണത്തിന്റെ വരവ് കൊവിഡിന് മുമ്പുള്ള തലത്തിലേക്ക് എത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബറിൽ ഏഴ് മാസത്തെ ഏറ്റവും ഉയർന്ന തോതായ 1.65 ബില്യൺ ഡോളറിലേക്കെത്തിയിട്ടുണ്ട്. - ഇത് 2019 സെപ്റ്റംബർ (1.59 ബില്യൺ ഡോളർ), 2020 മാർച്ച് (1.36 ബില്യൺ ഡോളറുമായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ 2020 ഫെബ്രുവരിയിൽ വിദേശത്ത് നിന്ന് ഇന്ത്യയിലേക്കെത്തിയത് 1.68 ബില്യൺ ഡോളറായിരുന്നുവെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരിയിൽ ഇത് 1.68 ബില്യണിലെത്തിയിരുന്നു.

സ്ഥിര നിക്ഷേപ നിരക്ക് പരിഷ്കരിച്ച് ഐസിഐസിഐ ബാങ്ക്; ഏറ്റവും പുതിയ പലിശ നിരക്ക് ഇങ്ങനെസ്ഥിര നിക്ഷേപ നിരക്ക് പരിഷ്കരിച്ച് ഐസിഐസിഐ ബാങ്ക്; ഏറ്റവും പുതിയ പലിശ നിരക്ക് ഇങ്ങനെ

ഇന്ത്യക്കാർ വിദേശത്ത് നിന്ന് ബന്ധുക്കളുടെ പരിപാലനം, വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള പണം എന്നിങ്ങനെ കൂടുതൽ പണം അയച്ചതോടെ സെപ്തംബറിൽ കൂടുതൽ പണം ഇന്ത്യയിലേക്കെത്തിയിട്ടുണ്ട്. എന്നാൽ ഫെബ്രുവരിയിൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തിയ പണത്തേക്കാൾ 10 ശതമാനം കുറവാണ് സെപ്തംബറിൽ പ്രകടമായിട്ടുണ്ട്.

   എൽ‌ആർ‌എസിന് കീഴിൽ ഇന്ത്യയിലേക്ക് അയച്ച പണത്തിൽ വർധനവ്: സെപ്റ്റംബറിലെ കണക്കുകൾ ഇങ്ങനെ..

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പല രാജ്യങ്ങളിലും ഇപ്പോഴും ഗതാഗത നിയന്ത്രണങ്ങൾ നിലവിലുണ്ട്. ഇത് മൂലം 2019-2020 വർഷത്തിൽ 37 ശതമാനത്തോളം കുറവാണ് ഇന്ത്യയിലേക്ക് എത്തിയിട്ടുള്ള പണത്തിൽ വന്നിട്ടുള്ളത്. ഇക്കാലയളവിൽ 21.7 ശതമാനം പണം മാത്രമാണ് എത്തിയത്. 358 മില്യൺ ഡോളറാണ് ഈ തുക. ഇന്ത്യയിൽ മാർച്ച് 24 മുതൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യാന്തര തലത്തിൽ നിരവധി രാജ്യങ്ങളിലും നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടായിരുന്നു. ഏപ്രിലിൽ 499 മില്യൺ ഡോളറും, ആഗസ്റ്റിൽ ഇത് 1.15 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ ആറ് വർഷത്തിനിടെ വിദേശത്ത് കഴിയുന്ന അടയ്ക്കുന്ന പണത്തിന്റെ തോത് 1.1 ബില്യൺ ഡോളറിൽ നിന്ന് ഉയർന്ന് 18.76 ബില്യണിലെത്തിയിരുന്നു. ഗതാഗതം, വിദ്യാഭ്യാസം, ബന്ധുക്കളുടെ പരിപാലനം, പാരിതോഷികങ്ങൾ നൽകൽ എന്നിങ്ങനെയാണ് പണം ചെലവഴിച്ച് വന്നിരുന്നത്. ഈ നാല് ആവശ്യങ്ങൾക്കായി 17.3 ബില്യൺ ഡോളറാണ് ഇന്ത്യയിലേക്ക് എത്തിയിട്ടുള്ളത്., അല്ലെങ്കിൽ മൊത്തം 92 ശതമാനമാണ് ഇക്കാലയളവിൽ എത്തിയിട്ടുള്ളത്.

Read more about: education cash coronavirus
English summary

Money sent abroad under LRS touches pre-Covid levels in Sept, details are here..

Money sent abroad under LRS touches pre-Covid levels in Sept, details are here..
Story first published: Saturday, November 14, 2020, 18:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X