പിപിഎഫ് നിക്ഷേപ സൗകര്യം വാഗ്ദാനം ചെയ്യുന്നതിനായി ഇപ്പോള്‍ കൂടുതല്‍ പോസ്റ്റ് ഓഫീസുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനപ്രിയ ചെറുകിട സമ്പാദ്യ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) വ്യാപകമായി ലഭ്യമാക്കുന്നതിന്, പദ്ധതി സിംഗിള്‍ ഹാന്‍ഡഡ് സബ് പോസ്റ്റ് ഓഫീസുകള്‍ വരെ നീട്ടുന്നതിന് ഇന്ത്യ പോസ്റ്റ് അംഗീകാരം നല്‍കി. 'പിപിഎഫ് പദ്ധതി സിംഗിള്‍ ഹാന്‍ഡഡ് സബ് പോസ്റ്റ് ഓഫീസുകളിലേക്ക് വിപുലീകരിക്കുന്നതിനായി കാലാകാലങ്ങളില്‍ ഈ ഓഫീസില്‍ റഫറന്‍സുകള്‍ ലഭിച്ചിട്ടുണ്ട്. അടുത്തിടെ അറിയിച്ച പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ചട്ടങ്ങള്‍, 2019 -ന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വിശദമായി പരിശോധിച്ചത്.

തല്‍ക്ഷണം പ്രാബല്യത്തില്‍ വരുന്ന സിംഗിള്‍ ഹാന്‍ഡഡ് സബ് പോസ്റ്റ് ഓഫീസുകള്‍ വരെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പദ്ധതി വിപുലീകരിക്കുന്നതിന് യോഗ്യതയുള്ള അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്,' ഒരു സര്‍ക്കുലറില്‍ ഇന്ത്യ പോസ്റ്റ് വ്യക്തമാക്കി. തട്ടിപ്പുകള്‍ക്ക് സാധ്യതയുണ്ടാവാതിരിക്കാന്‍ സബ് പോസ്റ്റ് ഓഫീസുകളുടെ പരിശോധന ചോദ്യാവലിയില്‍ ആവശ്യമായ ഭേദഗതികള്‍ ഡയറക്ടറേറ്റിന്റെ ബന്ധപ്പെട്ട ബ്രാഞ്ച് പുറപ്പെടുവിക്കും.

യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ രണ്ട് പ്രത്യേക വിമാനങ്ങള്‍യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ രണ്ട് പ്രത്യേക വിമാനങ്ങള്‍

പിപിഎഫ് നിക്ഷേപ സൗകര്യം വാഗ്ദാനം ചെയ്യുന്നതിനായി ഇപ്പോള്‍ കൂടുതല്‍ പോസ്റ്റ് ഓഫീസുകള്‍

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള ലോക്ക് ഡൗണ്‍ കണക്കിലെടുത്ത്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി പദ്ധതി എന്നിവയുള്‍പ്പടെ ചില ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കുള്ള നിക്ഷേപ നിയമങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിച്ചിട്ടുണ്ട്. പ്രസ്തുത അക്കൗണ്ട് ഉടമകള്‍ക്ക് 2020 ജൂണ്‍ 30 വരെ നിക്ഷേപം പൂര്‍ത്തിയാക്കാന്‍ കഴിയും. ലോക്ക് ഡൗണ്‍ കാരണം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ തുക നിക്ഷേപിക്കാന്‍ കഴിയാത്ത നിക്ഷേപകര്‍ക്ക് ഇത് ബാധകമാണ്. പിപിഎഫ്, സുകന്യ സമൃദ്ധി അക്കൗണ്ടുകളുടെ വരിക്കാര്‍ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സാധാരണ രീതിയില്‍ നിക്ഷേപം തുടരാം.

ഏപ്രിലിൽ സ്വർണ്ണ ഇറക്കുമതിയിൽ 99.9% ഇടിവ്; 30 വർഷത്തിനിടയിലെ ഏറ്റവും വലിയ കുറവ്ഏപ്രിലിൽ സ്വർണ്ണ ഇറക്കുമതിയിൽ 99.9% ഇടിവ്; 30 വർഷത്തിനിടയിലെ ഏറ്റവും വലിയ കുറവ്

ഇത്തരം വരിക്കാര്‍ അവരുടെ അക്കൗണ്ടുകളില്‍ 2019-20 സാമ്പത്തിക വര്‍ഷത്തിനും 2020-21 സാമ്പത്തിക വര്‍ഷത്തിനും വേറെ വേറെ നിക്ഷേപം നടത്തണം. എന്നിരുന്നാലും, പിപിഎഫ്, സുകന്യ സമൃദ്ധി അക്കൗണ്ടുകളിലെ നിക്ഷേപത്തിന്റെ യഥാര്‍ഥ തീയതി മുതല്‍ പലിശ ബാധകമാവുന്നതായിരിക്കും. കൂടാതെ, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് വരിക്കാര്‍ക്ക് 2020 മാര്‍ച്ച് 31 -ന് കാലാവധി പൂര്‍ത്തിയാകുന്ന (വിപുലീകരണത്തിനുള്ള ഒരു വര്‍ഷത്തെ വിന്‍ഡോ ഉള്‍പ്പടെ), ഇപ്പോള്‍ ജൂണ്‍ 30 വരെ അക്കൗണ്ട് നീട്ടാന്‍ സാധിക്കും. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ മാര്‍ച്ച് 25 -ന് പ്രാബല്യത്തില്‍ വന്ന രാജ്യവ്യാപക ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടികള്‍.

Read more about: ppf പിപിഎഫ്
English summary

പിപിഎഫ് നിക്ഷേപ സൗകര്യം വാഗ്ദാനം ചെയ്യുന്നതിനായി ഇപ്പോള്‍ കൂടുതല്‍ പോസ്റ്റ് ഓഫീസുകള്‍ | more post offices to offer ppf deposit facility

more post offices to offer ppf deposit facility
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X