ദില്ലി: യുവ സംരംഭകര്‍ക്ക് അവസരം എളുപ്പമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ഐഐടി ദില്ലിയില്‍ നടന്ന ബിരുദ ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. രാജ്യത്തെ യുവാക്കള്‍ക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അവര്‍ക്ക് നടപടികള്‍ എളുപ്പമാക്കുമെന്നും വ്യക്തമാക്കി. വെര്‍ച്വലായിട്ടാണ് പ്രധാനമന്ത്രി ചടങ്ങില്‍ അഭിസംബോധന ചെയ്തത്.

എന്നാല്‍ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ നിങ്ങള്‍ ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതം എളുപ്പമാക്കണമെന്നും മോദി നിര്‍ദേശിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ 50000 സ്റ്റര്‍ട്ട് അപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ 10000 കോടി രൂപ ഇതിന് വേണ്ടി അനുവദിച്ചു. യുവ സംരംഭകര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് നികുതി ഇളവ് നല്കുന്ന കാര്യവും മോദി എടുത്തുപറഞ്ഞു. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നും മോദി സൂചിപ്പിച്ചു.
കൊറോണയുടെ വരവോടെ ജീവിതവും ജോലി പശ്ചാത്തലങ്ങളുമെല്ലാം മാറിയിരിക്കുന്നു. ഇവിടെ സാങ്കേതിക വിദ്യകള്‍ക്ക് വലിയ പങ്കാണുള്ളത്. സാങ്കേതിക വിദ്യയുടെ പങ്കിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. പുതിയ നിയമങ്ങളും പുതിയ വാഗ്ദാനങ്ങളും പുതിയ ശ്രമങ്ങളുമെല്ലാം ആവശ്യപ്പെടുന്ന പതിറ്റാണ്ടാണിത്. പുതിയ കണ്ടെത്തലുകള്‍ നടക്കേണ്ടതുണ്ട്. ഉല്‍പ്പാദനവും സേവനങ്ങളുമെല്ലാം വളരേണ്ടതുണ്ട്. പക്ഷേ, ഗുണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തരുതെന്നും പ്രധാനമന്ത്രി വിദ്യാര്‍ഥികളെ ഉണര്‍ത്തി. വിപണിയില്‍ വിശ്വാസ്യത നേടിയെടുക്കണമെന്നും മോദി പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications