ഇന്‍ഡോര്‍: രാജ്യത്തെ ബാങ്കിങ് മേഖല വലിയ പ്രതിസന്ധിയില്‍ ആണെന്ന് ഏറെനാളായി വിദഗ്ധര്‍ പറയുന്ന ഒരു കാര്യമാണ് . പൊതുമേഖലാ ബാങ്കുകളില്‍ പ്രതിസന്ധി അതിലും രൂക്ഷമാണ് . ഈ പ്രതിസന്ധികള്‍ മറികടക്കാന്‍ എന്ന മട്ടിലാണ് രാജ്യത്ത് ബാങ്ക് ലയനം കൊണ്ടുവന്നത് . എന്നാല്‍ അത് കൂടുതല്‍ കൂടുതല്‍ പ്രതിസന്ധികള്‍ക്കാണ് വഴിവച്ചിരിക്കുന്നത് ബാങ്കിങ് മേഖലയില്‍ ഉള്ളവര്‍ പറയുന്നത് .
എന്തായാലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിങ് മേഖലയില്‍ സംഭവിച്ച ചില സംഭവങ്ങളെ കുറിച്ചാണ് വാര്‍ത്ത. പരിശോധിക്കാം ...
പൂട്ടിപ്പോയ ബ്രാഞ്ചുകള്‍
2020-2021 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 2,118 ബാങ്ക് ബ്രാഞ്ചുകള്‍ പൂട്ടിപ്പോവുകയോ, അതോ മറ്റ് ബാങ്കുകളുമായി ലയിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകള്‍. ഇത് പൊതുമേഖലയില്‍ നിന്നുള്ള മാത്രം കണക്കാണ് എന്നതും ശ്രദ്ധേയമാണ്.
വിവരാവകാശം
വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചപ്പോള്‍ ലഭിച്ച വിവരം ആണിത്. ആക്ടിവിസ്റ്റ് ആയ ചന്ദ്രശേഖര്‍ ഗൗഡിന്റെ വിവരാവകാശ അപേക്ഷയില്‍ ആണ് ഈ വിവരങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്. കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇതിലുണ്ട്.
ബാങ്ക് ഓഫ് ബറോഡ
ഏറ്റവും വലിയ തിരിച്ചടി നേരിട്ടിട്ടുള്ളത് ബാങ്ക് ഓഫ് ബറോഡ ആണെന്നാണ് വിവരം. മൊത്തം പൂട്ടിപ്പോവുകയോ ലയിപ്പിക്കപ്പെടുകയോ ചെയ്തിട്ടുള്ള ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചുകളുടെ എണ്ണം 1,283 ആണ്. മൊത്തത്തില്‍ ഉള്ള കണക്കിന്റെ അമ്പത് ശതമാനത്തിലധികവും ബാങ്ക് ഓഫ് ബറോഡയുടേതാണ്.
പൂട്ടാത്ത ബ്രാഞ്ചുകള്‍
ഒരൊറ്റ ബ്രാഞ്ച് പോലും പൂട്ടിപ്പോവുകയോ ലയിപ്പിക്കപ്പെടുകയോ ചെയ്യാത്ത ബാങ്കുകളും ഇക്കൂട്ടത്തില്‍ ഉണ്ട്. ബാങ്ക് ഓഫ് ഇന്ത്യയും യുകോ ബാങ്കും ആണിത്. ബാങ്ക് ലയനത്തിലൂടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി കുറച്ചിരുന്നു. പത്ത് ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണത്തിലേക്ക് കുറച്ചിരുന്നു.
ഗുണമല്ല, ദോഷം
ബാങ്കുകളുടെ ബ്രാഞ്ചുകളുടെ എണ്ണം കുറയുന്നത് എന്തായാലും മേഖലയ്ക്ക് ഗുണകരമല്ലെന്നാണ് പൊതു വിലയിരുത്തല്‍. ബാങ്കിങ് മേഖലയ്ക്ക് മാത്രമല്ല, ആഭ്യന്തര സാമ്പത്തികാവസ്ഥയ്ക്കും ഇത് പ്രതികൂലമാണ് എന്നാണ് ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറയുന്നത്.
തൊഴില്‍ സാധ്യത
ബാങ്കുകളുടെ ലയനവും അതുപോലെ തന്നെ ബ്രാഞ്ചുകള്‍ പൂട്ടിപ്പോകുന്നതും തൊഴില്‍ സാധ്യതകളേയും ഇല്ലാതാക്കുന്നു എന്നാണ് വിലയിരുത്തല്‍. യുവാക്കള്‍ തൊഴിലിനായി ഏറെ പ്രതീക്ഷയോടെ വീക്ഷിക്കുന്ന മേഖലയാണ് ബാങ്കിങ് മേഖല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
