എല്ലാ വർഷവും ദീപാവലിയും ധൻതേരസും സ്വർണം വാങ്ങാൻ ഏറ്റവും നല്ല ദിവസമായാണ് കണക്കാക്കുന്നത്. ധൻതേരസ് ദിനത്തിൽ അതുകൊണ്ട് തന്നെ ജ്വല്ലറികളിൽ തിരക്ക് കൂടും. കഴിഞ്ഞ അഞ്ച് വർഷങ്ങളായി എല്ലാ ധൻതേരസിനും സ്വർണം വാങ്ങിയിട്ടുള്ള നിക്ഷേപകർക്ക് ഇപ്പോൾ 17.9 ശതമാനം നേട്ടമുണ്ടായിട്ടുണ്ട്. 10 വർഷവും 15 വർഷവും സ്വർണം വാങ്ങിയവർക്ക് യഥാക്രമം 10.7% ഉം 11.9% ഉം നേട്ടം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ വില
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സ്വർണവിലയിലുണ്ടായ വർധനവാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ സ്വർണ വിലയിലെ ഏറ്റവും ഉയർന്ന നേട്ടം. കഴിഞ്ഞ ധൻതേരസ് ദിനത്തേക്കാൾ 34 ശതമാനമാണ് നിലവിൽ സ്വർണ്ണ വില ഉയർന്നിരിക്കുന്നത്. സ്വർണ്ണ വിലയിലെ നിലവിലെ മുന്നേറ്റം കുറച്ചുകാലം തുടരുമെന്നും അതുകൊണ്ട് തന്നെ ഈ ധൻതേരസിന് സ്വർണത്തിൽ നിക്ഷേപം നടത്തുന്നവർക്കും ഭാവിയിൽ മികച്ച വരുമാനം നേടാനാകുമെന്നും വിദഗ്ദ്ധർ പറയുന്നു.
സ്വർണത്തിന്റെ ഭാവി
സ്വർണ്ണത്തിൽ നിന്നുള്ള ഭാവി വരുമാനം കഴിഞ്ഞ ഒരു വർഷമായി നിക്ഷേപകർക്ക് നേടി തന്നെ അത്ര ഉയരാൻ സാധ്യതയില്ല. കൊറോണയ്ക്ക് വാക്സിൻ വിപണിയിലെത്തിക്കഴിഞ്ഞാൽ നിലവിലെ വില കുറയാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. അടുത്തിടെ സ്വർണ വിലയിലുണ്ടായ വർധന മൂലം സ്വർണ്ണാഭരണങ്ങളുടെ ആവശ്യം കുറഞ്ഞിരുന്നു. എന്നാൽ വില സ്ഥിരത സ്വർണത്തിനുള്ള ഉപഭോക്തൃ ആവശ്യം വീണ്ടെടുക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.
ആഭരണം വേണ്ട
ആഭരണ ഡിമാൻഡിൽ കാര്യമായ വർദ്ധനവില്ലെങ്കിലും ഇന്ത്യക്കാർ ഇപ്പോഴും സ്വർണം വാങ്ങുന്നുണ്ട്. ഇതിന് തെളിവാണ് സ്വർണ്ണ ഇടിഎഫ് നിക്ഷേപങ്ങളുടെ സമീപകാല വർദ്ധനവ്, സ്വർണ്ണ ബോണ്ട് ഇഷ്യുവിലുള്ള വൻതോതിലുള്ള ശേഖരണം. സ്വർണ്ണ ബാറുകൾക്കും നാണയങ്ങൾക്കുമായുള്ള ഡിമാൻഡ് മൂന്നാം പാദത്തിൽ 49 ശതമാനം ഉയർന്നു.
ഗോൾഡ് ഇടിഎഫ്
സാങ്കേതിക ഘടകങ്ങളും ഇപ്പോൾ സ്വർണ്ണത്തിന് അനുകൂലമായി പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്, മൂന്നാം പാദത്തിൽ ആഗോള സ്വർണ്ണ ഇടിഎഫുകളിലേക്കുള്ള മൊത്തം വരവ് 273 ടൺ ആയിരുന്നു. 2020 ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ 1,000 ടണ്ണിലധികം സ്വർണ്ണ ഇടിഎഫുകളിലേക്ക് ഒഴുകിയെത്തിയതോടെ സ്വർണ്ണ ഇടിഎഫ് ഹോൾഡിംഗുകൾ എക്കാലത്തെയും ഉയർന്ന നിരക്കായ 3,872 ടണ്ണിലെത്തി.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications