പുതുതലമുറക്കാർക്ക് സ്വർണത്തോട് പ്രിയമില്ലെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ നിന്നായി 18,000ഓളം പേരെ തിരഞ്ഞെടുത്ത് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 1996-2010 കാലയളവിൽ ജനിച്ച ജനറൽ ഇസഡ് വിഭാഗത്തിൽപ്പെടുന്നവർക്കിടയിലാണ് പഠനം നടത്തിയത്.
സ്വർണത്തോട് ഭ്രമമില്ല
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഈ ഉപഭോക്താക്കൾക്ക് സ്വർണ്ണവുമായി വൈകാരിക ബന്ധമില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നിക്ഷേപ ആവശ്യകത കണക്കിലെടുക്കുമ്പോൾ, ജനറേഷൻ ഇസഡ് ഉപഭോക്താക്കൾ ദീർഘകാലത്തേക്ക് നിക്ഷേപം നടത്തുകയോ അവരുടെ സമ്പാദ്യത്തിൽ സാമ്പത്തിക തകർച്ചയുടെ ആഘാതത്തെക്കുറിച്ച് ആശങ്കപ്പെടുകയോ ചെയ്യുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പഠനം നടത്തിയത് എവിടെ?
യുഎസ്എ, ചൈന, ഇന്ത്യ, ജർമ്മനി, കാനഡ, റഷ്യ എന്നീ 6 പ്രമുഖ സ്വർണ്ണ വിപണികളിലെ റീട്ടെയിൽ നിക്ഷേപകരിലാണ് പഠനം നടത്തിയിരിക്കുന്നത്. 1996 നും 2010 നും ഇടയിൽ ജനിച്ച വ്യക്തികളാണ് ജനറേഷൻ ഇസെഡ് വിഭാഗം. അതിനാൽ ലോകത്തിലെ സ്വർണ്ണ വിപണിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഉപഭോക്താക്കളാണ് ഇവർ. ജനറേഷൻ ഇസഡ് വ്യക്തികൾക്കിടയിൽ സ്വർണത്തെക്കുറിച്ച് ധാരണാപരമായ സംശയങ്ങളുണ്ടെന്നും ഡബ്ല്യുജിസി റിപ്പോർട്ടിൽ പറയുന്നു.
സ്വർണം വെറും ഷോ
ജനറേഷൻ ഇസഡ് സ്വർണ്ണത്തെ ഒരു ഫാഷൻ അല്ലെങ്കിൽ സ്റ്റൈൽ ഇനമായി കാണുന്നില്ല. മുൻ തലമുറകളിൽ നിന്ന് വ്യത്യസ്തമായി സ്വർണ്ണവുമായി ഇവർക്ക് വൈകാരിക ബന്ധങ്ങളുമില്ല. ജനറേഷൻ ഇസഡിന്റെ കാഴ്ചയിൽ, ‘സ്വർണ്ണം വെറും ഷോ മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെ യുവതലമുറ
ചൈനയിലെ യുവ ഉപഭോക്താക്കളിൽ ആഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണം വളരെയേറെ കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിനു വിപരീതമായി ഇന്ത്യൻ ജനറൽ ഇസഡ് വിഭാഗത്തിന്റെ വാങ്ങൽ സ്വഭാവവും വാങ്ങൽ ഉദ്ദേശ്യങ്ങളും പഴയ തലമുറയിൽ നിന്ന് വ്യത്യസ്തമല്ലെങ്കിലും ചെറുപ്പക്കാർക്ക് സ്വർണ്ണാഭരണങ്ങളുമായി ദുർബലമായ വൈകാരിക ബന്ധമാണുള്ളത്. സ്വർണ്ണാഭരണങ്ങളുമായുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട ശ്രമങ്ങളൊന്നും നടത്തിയില്ലെങ്കിൽ, ഇന്ത്യ ചൈനയുടെ പാത പിന്തുടരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
സ്വർണം വാങ്ങാൻ താത്പര്യപ്പെടുന്നവർ
39 വയസ്സിന് മുകളിലുള്ള ഇന്ത്യക്കാരിൽ 36% പേരും അടുത്ത 12 മാസത്തിനുള്ളിൽ സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഡബ്ല്യുജിസി റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ എന്നാൽ 23നും 38നും ഇടയിൽ പ്രായമുള്ളവരിൽ 33 ശതമാനവും ജനറേഷൻ ഇസഡ് ഇന്ത്യക്കാരിൽ 24 ശതമാനവുമാണ് സ്വർണം വാങ്ങാൻ താത്പര്യപ്പെടുന്നത്.
More From GoodReturns

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ



Click it and Unblock the Notifications