സ്വർണാഭരണങ്ങൾ ആർക്കും വേണ്ട, എന്നിട്ടും സ്വർണത്തിന് വൻ ഡിമാൻഡ്, കൈയിലുള്ള സ്വർണം വിൽക്കരുതേ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ല്യുജിസി) തുടർച്ചയായ രണ്ടാം പാദത്തിലും ഭൌതിക സ്വർണ ഡിമാൻഡിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും നിക്ഷേപ ഡിമാൻഡ് സ്വർണ്ണ വിപണിയിൽ ആധിപത്യം തുടരുന്നു. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ത്രൈമാസ ഡിമാൻഡ് ട്രെൻഡ് റിപ്പോർട്ടിൽ ഡബ്ല്യുജിസി ആദ്യ പാദത്തിൽ മൊത്തം സ്വർണ്ണ ഡിമാൻഡ് 892.3 ടൺ ആണെന്ന് വ്യക്തമാക്കി. രണ്ടാം പാദത്തിൽ 11% ഇടിവുമായി താരതമ്യം ചെയ്യുമ്പോൾ ഭൌതിക ആവശ്യം 19% കുറഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

 

നിക്ഷേപ ആവശ്യം ഉയർന്നു

നിക്ഷേപ ആവശ്യം ഉയർന്നു

2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ ഭൌതിക സ്വർണ്ണ ഡിമാൻഡ് 10% കുറഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സ്വർണ്ണത്തിന്റെ നിക്ഷേപ ആവശ്യത്തിൽ കുറവില്ല. പ്രത്യേകിച്ചും സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലാണ് നിക്ഷേപകർ കാശിറക്കുന്നത്. മൂന്നാം പാദത്തിൽ 272.5 ടൺ സ്വർണ ഇടിഎഫ് നിക്ഷേപകരുടെ കൈവശമുള്ളതായി ഡബ്ല്യുജിസി അറിയിച്ചു. മൊത്തം സ്വർണം 3,880 ടണ്ണായി.

ഇത്തവണ ധൻതേരസിന് നിങ്ങൾ സ്വർണം വാങ്ങുമോ? എന്താണ് ധൻതേരസ്?

വിവിധ നിക്ഷേപങ്ങൾ

വിവിധ നിക്ഷേപങ്ങൾ

സാമ്പത്തിക വിപണിയിൽ സ്വർണ്ണത്തിന്റെ പങ്ക് ഉടൻ ഇല്ലാതാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വർദ്ധിച്ചുവരുന്ന നിക്ഷേപ ഡിമാൻഡ് സ്വർണ ബാർ, കോയിൻ ബുള്ളിയൻ എന്നിവയിലും കാണാം. 2019 ലെ മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നാം പാദത്തിൽ ആഗോള സ്വർണ്ണ ബാർ, നാണയ ഡിമാൻഡ് 49 ശതമാനം വർധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിൽ അറിയിച്ചു. യുഎസ് വിപണിയിൽ നോക്കുമ്പോൾ, നാണയവും ബാർ ഡിമാൻഡും മൂന്നാം പാദത്തിൽ 19.2 ടൺ ആയിരുന്നു, ഇത് 2016 നാലാം പാദത്തിനുശേഷമുള്ള ഏറ്റവും ശക്തമായ പാദമാണ്.

രണ്ട് ദിവസത്തിനുള്ളിൽ 11,000 കോടി! റിലയന്‍സ് റീട്ടെയിലിൽ വീണ്ടും നിക്ഷേപം, ഇത്തവണ 5,512 കോടി

സ്വർണ്ണാഭരണങ്ങൾ ആർക്കും വേണ്ട

സ്വർണ്ണാഭരണങ്ങൾ ആർക്കും വേണ്ട

മൂന്നാം പാദത്തിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം 29% കുറഞ്ഞു. ജ്വല്ലറി ഡിമാൻഡ് നോക്കുമ്പോൾ, കൊവിഡ്-19 ഫിസിക്കൽ മാർക്കറ്റിനെ ബാധിച്ചുവെന്ന് വ്യക്തമാണ്. ജ്വല്ലറി ഡിമാൻഡ് തുടർച്ചയായ മൂന്നാം പാദത്തിൽ 333 ടൺ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 29 ശതമാനം ഇടിവ്. സ്വർണ്ണ വില പുതിയ റെക്കോർഡ് ഉയരത്തിലെത്തിയ ഈ സമയത്ത് മഹാമാരിയുടെ തുടർച്ചയായ ആഘാതം സ്വർണ്ണാഭരണങ്ങളുടെ ആവശ്യകതയെ പ്രതികൂലമായി ബാധിച്ചിച്ചുണ്ട്.

പ്രായമായ നിങ്ങളുടെ മാതാപിതാക്കൾക്ക് ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ പറഞ്ഞു കൊടുക്കൂ

ഈ വർഷം ഇതുവരെ

ഈ വർഷം ഇതുവരെ

ഈ വർഷം ഇതുവരെ, ആഭരണങ്ങളുടെ ആവശ്യം ആകെ 904 ടൺ ആയിരുന്നു. ഇത് ഡബ്ല്യുജിസിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. സ്വർണ്ണ വിപണിയുടെ മറ്റൊരു പ്രധാന ഘടകം സെൻട്രൽ ബാങ്ക് ഡിമാൻഡാണ്. ഇത് ആദ്യ പാദത്തിൽ ഇത് 12 ടൺ കുറഞ്ഞു. ഒരു ദശാബ്ദത്തിനിടെ ഇതാദ്യമായാണ് സെൻട്രൽ ബാങ്കുകൾ സ്വർണം വിറ്റഴിക്കുന്നത്. ജൂലൈ മുതൽ സെപ്റ്റംബർ വരെ സ്വർണ്ണ വിതരണം 3 ശതമാനം കുറഞ്ഞുവെന്ന് ഡബ്ല്യുജിസി അറിയിച്ചു.

ഉത്പാദനം

ഉത്പാദനം

മൂന്നാം പാദത്തിലെ ഖനി ഉൽപാദനം 883.8 ടണ്ണായി. ഇത് 2019 മൂന്നാം പാദത്തെ അപേക്ഷിച്ച് 3 ശതമാനം ഇടിഞ്ഞു. അതേസമയം, റീസൈക്കിൾ ചെയ്ത സ്വർണം 376.10 ആയി ഉയർന്നു, ഇത് 2012 നാലാം പാദത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന വർധനയാണ്. ഉപയോക്താക്കൾ ധാരാളം സ്വർണം വാങ്ങുന്നില്ലെങ്കിലും കൈയിലുള്ള സ്വർണൺ വിൽക്കാൻ അവർ തിടുക്കം കാണിക്കുന്നില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആളുകൾ സ്വർണ്ണത്തിന് ദീർഘകാല മൂല്യം കാണുന്നത് കൊണ്ടാണിത്.

English summary

Nobody Wants Gold Jewellery, Yet There Is A Huge Demand For Gold, Do Not Sell Gold In Your Hand | സ്വർണാഭരണങ്ങൾ ആർക്കും വേണ്ട, എന്നിട്ടും സ്വർണത്തിന് വൻ ഡിമാൻഡ്, കൈയിലുള്ള സ്വർണം വിൽക്കരുതേ..

Physical demand fell 19% in the second quarter compared to 11% in the previous quarter, the report said. Read in malayalam.
Story first published: Saturday, October 31, 2020, 10:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X