ഓൺലൈൻ ഷോപ്പിംഗ് കുതിച്ചുചാട്ടം, ആമസോണിൽ ഒരു ലക്ഷം പേ‌‍ർക്ക് തൊഴിലവസരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ പ്രതിസന്ധിയെ തുടർന്ന് ഓൺലൈൻ ഓർഡറുകൾ കുത്തനെ ഉയ‍ർന്നതോടെ ഒരു ലക്ഷം പേരെ കൂടി പുതുതായി നിയമിക്കുമെന്ന് ആമസോൺ അറിയിച്ചു. പാർട്ട് ടൈം ആയും ഫുൾടൈം ആയും ഉള്ള ജോലികൾക്കാണ് അവസരമുള്ളത്. ഓർഡറുകൾ പായ്ക്ക് ചെയ്യൽ, കയറ്റുമതി ചെയ്യൽ, അടുക്കൽ തുടങ്ങിയവയാണ് ഒഴിവുള്ള പുതിയ ജോലികളെന്ന് കമ്പനി അറിയിച്ചു. സാധാരണ അവധിക്കാല നിയമനവുമായി ഇതിന് ബന്ധമില്ലെന്നും ആമസോൺ വ്യക്തമാക്കി.

 

തൊഴിലവസരം

തൊഴിലവസരം

കഴിഞ്ഞ ആഴ്ച 33,000 കോർപ്പറേറ്റ്, ടെക് ജോലികൾ നികത്തേണ്ടതുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഈ മാസം 100 പുതിയ വെയർ‌ഹൗസുകൾ‌, പാക്കേജ് സോർട്ടിംഗ് സെന്ററുകൾ എന്നിവ കമ്പനി തുറക്കും. ഇവിടേയ്ക്ക് നിരവധി ആളുകളെ ആവശ്യമാണെന്ന് ആമസോൺ പറഞ്ഞു. ആമസോണിന്റെ വെയർഹൗസുകളുടെ മേൽനോട്ടം വഹിക്കുന്ന അലീഷ്യ ബോലർ ഡേവിസ്, ചില നഗരങ്ങളിൽ 1,000 സൈൻ-ഓൺ ബോണസുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

വീട്ടിൽ ഇരുന്ന് ജോലി; മാസം ലാഭം എത്ര? കൊവിഡ് കാലത്ത് ഇങ്ങനെയും ചില നേട്ടങ്ങൾ

പ്രൈം ഡേ സെയിൽ

പ്രൈം ഡേ സെയിൽ

ആമസോണിലെ തുടക്ക ശമ്പളം മണിക്കൂറിന് 15 ഡോളറാണ്. ഹോളിഡേ ഷോപ്പിംഗ് തിരക്കിന് പുറമേ, ആമസോൺ അതിന്റെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് ദിനങ്ങളിലൊന്നായ പ്രൈം ഡേ ഈ വർഷം അവസാനത്തോടെ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അവധി ദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളെ നിയമിക്കേണ്ടതുണ്ടോ എന്ന് ആമസോൺ തീരുമാനിക്കും. കഴിഞ്ഞ വർഷം അവധി ദിവസങ്ങൾക്ക് മുന്നോടിയായി 200,000 പേരെ നിയമിച്ചിരുന്നു.

വോഡഫോൺ ഐഡിയയിൽ നിക്ഷേപിക്കാൻ ഒരുങ്ങി ആമസോണും വെരിസോണും; ചർച്ചകൾ പുനരാരംഭിക്കുന്നതായി റിപ്പോർട്ടുകൾ

English summary

Online shopping boom, jobs for one lakh people on Amazon | ഓൺലൈൻ ഷോപ്പിംഗ് കുതിച്ചുചാട്ടം, ആമസോണിൽ ഒരു ലക്ഷം പേ‌‍ർക്ക് തൊഴിലവസരം

Amazon says it will hire more than 100,000 staff. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X