തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില 100 രൂപ കടന്നിരിക്കുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. മറ്റ് പല സംസ്ഥാനങ്ങളിലും നേരത്തേ തന്നെ ഇത് സംഭവിച്ചിരുന്നു. ഇപ്പോഴത് കേരളത്തിലേക്കും എത്തിയിരിക്കുകയാണ്.
പ്രീമിയം പെട്രോളിനാണ് ഇപ്പോള്‍ പലയിടത്തും നൂറ് രൂപ കടന്നിരിക്കുന്നത്. വിലവര്‍ദ്ധന ഈ രീതിയില്‍ തുടരുകയാണെങ്കില്‍, സാധാരണ പെട്രോളിനും ലിറ്ററിന് 100 രൂപ കടക്കുന്ന ദിവസങ്ങള്‍ വിദൂരമല്ലെന്ന് ഉറപ്പാണ്. വിശദാംശങ്ങള്‍ നോക്കാം...
നാല് ജില്ലകളില്‍
നാല് ജില്ലകളില്‍ ആണ് ഇപ്പോള്‍ പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കടന്നിരിക്കുന്നത്. തിരുവനന്തപുരം, പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളില്‍ ആണ് ഇത് സംഭവിച്ചിരിക്കുന്നത്. സാധാരണ പെട്രോളിനേക്കാള്‍ ഇന്ധന ക്ഷമതയും ഗുണനിലവാരവും കൂടുതലുള്ള പെട്രോള്‍ ആണ് പ്രീമിയം പെട്രോള്‍.
വിലകള്‍ ഇങ്ങനെ
തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് ഒരു ലിറ്ററിന്റെ വില 100.20 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ഇത് ്100.24 രൂപയാണ്. അടിമാലിയില്‍ വില 100.40 രൂപയായാണ് ഉയര്‍ന്നത്. കട്ടപ്പനയില്‍ എത്തുമ്പോള്‍ ഇത് 100.35 രൂപയാകുന്നു. അണക്കരയില്‍ 101.03 പൈസ എത്തു. പാലക്കാട് പ്രീമിയം പെട്രോളിന് 100.16 രൂപ കൊടുക്കണം.
ഇന്നത്തെ വര്‍ദ്ധന
ഏറ്റവും ഒടുവില്‍ പെട്രോളിനും ഡീസലിനും വര്‍ദ്ധിപ്പിച്ചിരിക്കുന്നത് ഒരു ലിറ്ററിന് 28 പൈസ വീതം ആണ്. ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 95.43 രൂപയില്‍ എത്തി. കോഴിക്കോട് 95.68 രൂപയും തിരുവനന്തപുരം 97.38 രൂപയും ആണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് കൊച്ചിയില്‍ 91.88 രൂപയാണ് വില. കോഴിക്കോട് 91.03 രൂപയും തിരുവനന്തപുരത്ത് 92.31 രൂപയും കൊടുക്കണം.
37 ദിവസത്തിനിടെ
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവില്‍ ആയിരുന്നു പെട്രോള്‍, ഡീസല്‍ വില മാറാതെ നിന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ വില വര്‍ദ്ധനയും തുടങ്ങി. കഴിഞ്ഞ 37 ദിവസത്തിനെ പെട്രോള്‍, ഡീസല്‍ വിലയില്‍ 21 തവണയാണ് വര്‍ദ്ധന ഉണ്ടായിരിക്കുന്നത്.
ഈ മാസം മൂന്നാം തവണ
ജൂണ്‍ മാസത്തില്‍ ഇത് മൂന്നാം തവണയാണ് പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ദ്ധിപ്പിച്ചത്. ഇന്നത്തേത് തുടര്‍ച്ചയായ രണ്ടാം ദിവസത്തെ വര്‍ദ്ധനയാണ്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും കൊവിഡ് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്ധന ഉപഭോഗത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വന്‍ പ്രതിസന്ധി
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് ജനജീവിതം മുന്നോട്ട് പോകുന്നത്. അതിനൊപ്പം ഇന്ധന വിലവര്‍ദ്ധന കൂടി ആകുമ്പോള്‍ ഇരട്ട പ്രഹരമാണ് ഏല്‍ക്കേണ്ടി വരുന്നത്. ഇന്ധനവില കൂടുന്നത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും വഴിവയ്ക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
