2020ൽ കേരളത്തിലെ ഏറ്റവും ധനികരായ 10 പേർ ആരൊക്കെയെന്ന് അറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിലവിൽ കേരളത്തിലെ ഏറ്റവും ധനികർ ആരൊക്കെയെന്ന് അറിയാമോ? കേരളം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിൽ ഒന്നല്ലെങ്കിലും ധാരാളം ധനികരുള്ള ഒരു സംസ്ഥാനമാണ്. ഇന്ത്യയിലെ സമ്പന്നരിൽ നൂറുകണക്കിന് ആളുകൾ സംസ്ഥാനത്തു നിന്നുള്ളവരാണ്. എന്നാൽ കേരളത്തിലെ മികച്ച 10 ധനികർ ആരെല്ലാമാണെന്ന് അറിയണ്ടേ? രവി പിള്ള, യൂസഫ് അലി എം‌എ, സണ്ണി വർക്കി, സേനാപതി ക്രിസ് ഗോപാലകൃഷ്ണൻ, ടി. എസ്. കല്യാണരാമൻ, ഡോ. ആസാദ് മൂപ്പൻ, എം. ജി. ജോർജ്ജ് മുത്തൂറ്റ്, എസ്. ഡി. ഷിബുലാൽ, ജോയ് ആലുക്കാസ്, ഷംഷീർ വയലിൽ പറമ്പത്ത് എന്നിവരാണ് കേരളത്തിലെ ഏറ്റവും ധനികരായ പത്ത് പേർ. ഒരു ബില്ല്യണിൽ‌ താഴെ വരുമാനമുള്ള ആരും ഈ പട്ടികയില്ല.

രവി പിള്ള

രവി പിള്ള

കേരളത്തിലെ ഏറ്റവും ധനികരിൽ ഒരാളാണ് രവി പിള്ള. ആർ‌ആർ‌ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമായാണ് അദ്ദേഹം. ഇപ്പോൾ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് അവിശ്വസനീയമായ നേട്ടം കൈവരിച്ച വ്യക്തിയാണ് അദ്ദേഹം. രവി പിള്ളയുടെ നിലവിലെ ആസ്തി ഏകദേശം 3.5 ബില്യൺ ഡോളറാണ്.

യൂസഫ് അലി എം.എ.

യൂസഫ് അലി എം.എ.

കേരളത്തിൽ നിന്നുള്ള ഏറ്റവും വലിയ ധനികനാണ് യൂസഫ് അലി എം.എ. ഇദ്ദേഹത്തിന്റെ ആസ്തികളുടെ മൂല്യം ഏകദേശം 4.4 ബില്യൺ ഡോളറാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലാണ് യൂസഫ് അലിയുടെ സാമ്രാജ്യം. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫ് അലി എം.എ.ക്ക് നിലവിൽ ഏകദേശം 66 വയസ്സാണുള്ളത്. ഇദ്ദേഹത്തിന് മൂന്ന് മക്കളുണ്ട്.

സണ്ണി വർക്കി

സണ്ണി വർക്കി

ഒരു മധ്യവർഗ കുടുംബത്തിൽ നിന്നുള്ള 62 കാരനായ സണ്ണി വർക്കിയ്ക്ക് സമ്പത്തിനൊപ്പം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ആഗോള ഇന്ത്യൻ ബിസിനസ് അവാർഡ്; ഈ വർഷത്തെ മികച്ച ഏഷ്യൻ വ്യവസായി; പത്മശ്രീ അവാർഡ്; ഓണററി ഓർഡർ - റഷ്യ സർക്കാരിൽ നിന്നുള്ള പൊതു അംഗീകാര അവാർഡ്; മിഡിൽ ഈസ്റ്റ് എക്സലൻസ് സിഇഒ ഓഫ് ദി ഇയർ - നോളജ് ഡവലപ്മെന്റ് ആൻഡ് എഡ്യൂക്കേഷൻ പാർട്ണർഷിപ്പ്; യുനെസ്കോ ഗുഡ് വിൽ അംബാസഡർ; ഓണററി ഡോക്ടറേറ്റ്, ഹെരിയറ്റ്-വാട്ട് സർവകലാശാല; എന്റർപ്രണർ ഓഫ് ദി ഇയർ, ഏഷ്യൻ അവാർഡുകൾ ഇവയൊക്കെ സണ്ണി വർക്കിയുടെ നേട്ടങ്ങളാണ്.

സേനാപതി ക്രിസ് ഗോപാലകൃഷ്ണൻ

സേനാപതി ക്രിസ് ഗോപാലകൃഷ്ണൻ

കേരളത്തിലെ ഒരു ജനപ്രിയ വ്യക്തിയാണ് സേനാപതി ക്രിസ് ഗോപാലകൃഷ്ണൻ. സംസ്ഥാനത്തെ ഏറ്റവും മികച്ച 10 സമ്പന്നരിൽ ഒരാളാണ് അദ്ദേഹം. 64 കാരനായ ക്രിസ് ഗോപാലകൃഷ്ണൻ 1955 ഏപ്രിൽ 5 ന് ജനിച്ചു. കമ്പ്യൂട്ടിംഗിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവാണ് അദ്ദേഹത്തിന്റെ വിജയത്തിന് പിന്നിലെ ഒരു പ്രധാന ഘടകം. സേനാപതി ക്രിസ് ഗോപാലകൃഷ്ണന്റെ മൂല്യം ഏകദേശം 2.3 ബില്യൺ ഡോളറാണ്. എന്നാൽ നിലവിൽ ഇദ്ദേഹം ബിസിനസ്സ് ലോകത്ത് സജീവമല്ല.

ടി.എസ് കല്യാണരാമൻ

ടി.എസ് കല്യാണരാമൻ

മറ്റുള്ളവരെ അപേക്ഷിച്ച് സമ്പന്നതിയിൽ തന്നെ ജനിച്ച വ്യക്തിയാണ് ടി.എസ് കല്യാണരാമൻ. എന്നാൽ അത്തരമൊരു അവസരം അദ്ദേഹം നന്നായി പ്രയോജനപ്പെടുത്തി. നിലവിൽ കല്യാൺ ജ്വല്ലേഴ്സിന്റെയും കല്യാൺ ഡെവലപ്പേഴ്സിന്റെയും ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. ടി. എസ്. കല്യാണരാമന്റെ ആസ്തി മൂല്യം ഏകദേശം 1.2 ബില്യൺ ഡോളറാണ്.

ഡോ. ആസാദ് മൂപ്പൻ

ഡോ. ആസാദ് മൂപ്പൻ

ഡോ. ആസാദ് മൂപ്പൻ ധനികൻ എന്നതിനപ്പുറം നിരവധി അവാർഡുകളും നേടിയിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്റിന്റെ പത്മശ്രീ അവാർഡ്, ഇന്ത്യാ ഗവൺമെന്റിന്റെ പ്രവാസി ഭാരതീയ സമാൻ, കേരള സർക്കാരിന്റെ മികച്ച ഡോക്ടർ അവാർഡ്, കേരളീയം കേരള രത്‌ന അവാർഡ്, ക്ഷേമ ഫൌണ്ടേഷന്റെ അസ്ലം ക്ഷേമ അവാർഡ്, ലൈഫ് ടൈം അച്ചീവ്മെന്റ് ഫിക്കി ഹെൽത്ത് കെയർ എക്സലൻസ് തുടങ്ങി നിരവധി അവാഡുകൾ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

മത്തായി ജോർജ്ജ് മുത്തൂറ്റ്

മത്തായി ജോർജ്ജ് മുത്തൂറ്റ്

ഈ ലേഖനത്തിലെ ഏറ്റവും പഴയതും ധനികനുമായ ഒരാളാണ് മത്തായി ജോർജ്ജ് മുത്തൂത്ത്. അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 1.14 ബില്യൺ ഡോളറാണ്. അദ്ദേഹത്തിന് നിലവിൽ 70 വയസ്സ് ഉണ്ട്. സമ്പന്നമായ കുടുംബത്തിൽ തന്നെയാണ് മത്തായി ജോർജ്ജ് മുത്തൂറ്റിന്റെ ജനനം.

പണക്കാരിൽ നിന്ന് അധിക നികുതിയും കൊവിഡ് ദുരിതാശ്വാസ സെസും; നിർദ്ദേശവുമായി നികുതി ഉദ്യോഗസ്ഥർപണക്കാരിൽ നിന്ന് അധിക നികുതിയും കൊവിഡ് ദുരിതാശ്വാസ സെസും; നിർദ്ദേശവുമായി നികുതി ഉദ്യോഗസ്ഥർ

എസ്.ഡി ഷിബുലാൽ

എസ്.ഡി ഷിബുലാൽ

എസ്.ഡി ഷിബുലാൽ ഈ ലേഖനത്തിന്റെ ഭാഗമാകാൻ അർഹതയുള്ളവരിൽ ഒരാളാണ്. ഇൻഫോസിസുമായി ബന്ധമുള്ള മറ്റൊരു വ്യക്തിയാണ് അദ്ദേഹം. കൂടുതൽ വിശദമായി പറഞ്ഞാൽ, ഈ കോടീശ്വരൻ ഒരിക്കൽ കമ്പനിയുടെ സിഇഒ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമ്പന്നതയിൽ നിന്ന് വന്ന ഒരു വ്യക്തിയല്ല ഇദ്ദേഹം.

ജോയ് ആലുക്കാസ്

ജോയ് ആലുക്കാസ്

കേരളത്തിലെ മറ്റൊരു കോടീശ്വരനാണ് ജോയ് ആലുക്കാസ്. അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുൾപ്പെടെ ലോകത്തെ പല രാജ്യങ്ങളിലും അറിയപ്പെടുന്ന വ്യക്തിയാണ് ഇദ്ദേഹം.

മക്കളെ വിദേശത്ത് നിന്ന് എത്തിക്കാൻ പരക്കം പാഞ്ഞ് കോടീശ്വരന്മാർ, ചെലവാക്കുന്നത് ലക്ഷങ്ങൾമക്കളെ വിദേശത്ത് നിന്ന് എത്തിക്കാൻ പരക്കം പാഞ്ഞ് കോടീശ്വരന്മാർ, ചെലവാക്കുന്നത് ലക്ഷങ്ങൾ

ഷംഷീർ വയലിൽ പറമ്പത്ത്

ഷംഷീർ വയലിൽ പറമ്പത്ത്

ഷംഷീർ വയലിൽ പറമ്പത്തിന്റെ ആസ്തി ഏകദേശം 1.5 ബില്യൺ ഡോളറാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്സിലാണ് ഇദ്ദേഹത്തിന്റെ പ്രധാന ബിസിനസുകൾ.

അംബാനി മുതൽ വാഡിയ വരെ: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 കുടുംബക്കാർ ഇവരാണ്അംബാനി മുതൽ വാഡിയ വരെ: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 കുടുംബക്കാർ ഇവരാണ്

English summary

Ravi Pillai, M A Yusuff Ali, Sunny Varkey and Others: Richest Man In Kerala 2020 | 2020ൽ കേരളത്തിലെ ഏറ്റവും ധനികരായ 10 പേർ ആരൊക്കെയെന്ന് അറിയാമോ?

Do you know who are the richest people in Kerala at present? Read in malayalam.
Story first published: Thursday, July 16, 2020, 15:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X