ഗുർബക്‌സാനി തിരികെയെത്തും? ഓഹരി ഉടമകൾക്ക് വൻ തിരിച്ചടി... ആർബിഐ നീക്കം ഇങ്ങനെയെന്ന് റിപ്പോർട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി/മുംബൈ: കടുത്ത പ്രതിസന്ധികളിലൂടെയാണ് തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്ക് കടന്നുപോകുന്നത്. എംഡിയും സിഇഒയും ആയ സുനില്‍ ഗുര്‍ബക്‌സാനിയെ ഓഹരി ഉടമകള്‍ വോട്ട് ചെയ്ത് പുറത്താക്കിയിരുന്നു. ചീഫ് ജനറല്‍ മാനേജറെ ആര്‍ബിഐയും പുറത്താക്കി.

 

ഇങ്ങനെയൊക്കെ ആയിട്ടും ധനലക്ഷ്മി ബാങ്ക് ലാഭത്തിലാണ് മുന്നോട്ട് പോകുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാതിയില്‍ 20.10 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്.

എന്നാല്‍ ഓഹരി ഉടമകള്‍ക്ക് വലിയ തിരിച്ചടി റിസര്‍വ്വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. പരിശോധിക്കാം...

 

സുനില്‍ ഗുര്‍ബക്‌സാനി

സുനില്‍ ഗുര്‍ബക്‌സാനി

റിസര്‍വ്വ് ബാങ്ക് ആയിരുന്നു സുനില്‍ ഗുര്‍ബക്‌സാനിയെ ധനലക്ഷ്മി ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയും ആയി നിയമിച്ചത്. ബാങ്ക് ഭരണ വലിയ പ്രതിസന്ധിയില്‍ കടന്നുപോകവെ ആയിരുന്നു റിസര്‍വ്വ് ബാങ്കിന്റെ നിയമനം. എന്നാല്‍ ഓഹരി ഉടമകള്‍ ചേര്‍ന്ന് സുനില്‍ ഗുര്‍ബക്‌സാനിയെ പുറത്താക്കുകയായിരുന്നു.

പരമ്പര രാജി

പരമ്പര രാജി

മാനേജ്‌മെന്റിലെ തര്‍ക്കങ്ങളാണ് ധനലക്ഷ്മി ബാങ്കിനെ പ്രതിസന്ധിയിലേക്ക് നയിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. തുടര്‍ന്നാണ് ബാങ്ക് ചെയര്‍മാനും മാനേജിങ് ഡയറക്ടറും മറ്റ് ചില ഡയറക്ടര്‍മാരും രാജിവച്ചത്.

പ്രതികാരം?

പ്രതികാരം?

ബാങ്കിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചീഫ് ജനറല്‍ മാനേജര്‍ പി മണികണ്ഠനെ ആര്‍ബിഐ ഇടപെട്ട് നീക്കിയിരുന്നു. ഇതിന് പിറകെയാണ് സുനില്‍ ഗുര്‍ബക്‌സാനിയെ ഓഹരി ഉടമകള്‍ ചേര്‍ന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. ഒരു അസാധാരണ നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.,

തിരികെ പ്രതിഷ്ഠിക്കും?

തിരികെ പ്രതിഷ്ഠിക്കും?

സുനില്‍ ഗുര്‍ബക്‌സാനിയെ റിസര്‍വ്വ് ബാങ്ക് വീണ്ടും ധനലക്ഷ്മി ബാങ്കിന്റെ എംഡിയും സിഇഒയും ആയി നിയമിച്ചേക്കും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചനകള്‍. ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ 10 ബി(ബി) വകുപ്പ് പ്രകാരം ഓഹരി ഉടമകള്‍ നിരാകരിച്ച എംഡിയെ ആര്‍ബിഐയ്ക്ക് വീണ്ടും നിയമിക്കാന്‍ അധികാരമുണ്ട്. ഇത് പ്രകാരം ആയിരിക്കും റിസര്‍വ്വ് ബാങ്കിന്റെ നീക്കം എന്നാണ് ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നീക്കങ്ങള്‍ പലവിധം

നീക്കങ്ങള്‍ പലവിധം

ബാങ്കിന് പുതിയ എംഡിയെ നിയമിക്കാനുള്ള നീക്കം മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും തകൃതിയായി നടക്കുന്നുണ്ട്. ഇതിനായി അഭിമുഖ പരീക്ഷകള്‍ നടത്തിക്കഴിഞ്ഞു എന്നും ഷോര്‍ട്ട് ലിസ്റ്റ് ഉടന്‍ റിസര്‍വ്വ് ബാങ്കിന് കൈമാറുമെന്നും ആണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ റിസര്‍വ്വ് ബാങ്ക് ഗുര്‍ബക്‌സാനിയെ വീണ്ടും നിയമിച്ചാല്‍ അത് ബാങ്കിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും.

ആരൊക്കെ ഉടമകള്‍

ആരൊക്കെ ഉടമകള്‍

തൃശൂരില്‍ ആണ് ധനലക്ഷ്മി ബാങ്കിന്റെ ആസ്ഥാനം. രവി പിള്ളി, എംഎ യൂസഫലി, സികെ ഗോപിനാഥന്‍, കപില്‍കുമാര്‍ വാധ്വാന്‍ തുടങ്ങിയവരാണ് ബാങ്കിന്റെ പ്രധാന ഓഹരി ഉടമകള്‍. നിലവില്‍ മൂന്ന് ഡയറക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന സമിതിയാണ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ നയിക്കുന്നത്.

English summary

RBI may re appoint Sunil Gurbaxani as MD of Dhanlaxmi Bank -Report

RBI may re appoint Sunil Gurbaxani as MD of Dhanlaxmi Bank -Report.
Story first published: Monday, November 16, 2020, 20:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X