ലാഭവിഹിതം ഈ സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് ലഭിക്കില്ല, ബാങ്കുകള്‍ക്ക് ആര്‍ബിഐ വിലക്ക്!!

By Vaisakhan MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഈ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകളില്‍ നിന്ന് നിക്ഷേപകര്‍ക്ക് ലാഭവിഹിതം ലഭിക്കില്ല. ബാങ്കുകള്‍ക്ക് ലാഭവിഹിതം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. ഈ മാര്‍ച്ച് വരെയുള്ള സാമ്പത്തിക പാദത്തിലെ സ്ഥിതിയാണിത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സമ്പദ് ഘടന വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ബാങ്കുകള്‍ക്ക് ഇത്തരമൊരു നിര്‍ദേശം ആര്‍ബിഐ നല്‍കാന്‍ ഇടയായത്.

ലാഭവിഹിതം ഈ സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് ലഭിക്കില്ല, ബാങ്കുകള്‍ക്ക് ആര്‍ബിഐ വിലക്ക്!!

കോവിഡ് വ്യാപനം മൂലമുള്ള സാമ്പത്തികാഘാതം മറികടക്കുന്നതിനുള്ള കരുതലായി ആസ്തിയില്‍ വര്‍ധന വരുത്താന്‍ വാണിജ്യ-സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവയോട് ആര്‍ബിഐ നിര്‍ദേശിച്ചു. സെപ്റ്റംബര്‍ പാദത്തിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയ ശേഷം ആര്‍ബിഐ തീരുമാനം ബാങ്കുകളെ അറിയിച്ചത്. വായ്പയെടുത്തവരുടെ കടബാധ്യത സംബന്ധിച്ച പരിഹാരത്തിന് മുന്‍തൂക്കം നല്‍കുന്നതോടൊപ്പം സാമ്പത്തിക സ്ഥിരത നേടുന്നതില്‍ എല്ലാ ബാങ്കുകളും ശ്രദ്ധ കേന്ദ്രീകരണമെന്നാണ് നിര്‍ദേശം.

മൂലധനം വര്‍ധിപ്പിച്ച് പുതിയ വായ്പകള്‍ നല്‍കാന്‍ എല്ലാ ബാങ്കുകളും കൂടുതലായി ശ്രദ്ധിക്കണം. ലാഭവിഹിതം നല്‍കാതെ തന്നെ ലാഭം വര്‍ധിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നും ബാങ്കുകളോട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടനെ തന്നെ ആര്‍ബിഐ പുറത്തിറക്കും. ബാങ്കിംഗ് മേഖലയില്‍ സാമ്പത്തിക ശക്തിപ്പെടല്‍ ലക്ഷ്യമിട്ട് ഇനിയും പല കാര്യങ്ങളും ആര്‍ബിഐ നിര്‍ദേശിക്കുമെന്നാണ് സൂചന.

മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ 2020 സാമ്പത്തിക വര്‍ഷം ലാഭവിഹിതം നല്‍കരുതെന്ന് കഴിഞ്ഞ ഏപ്രിലില്‍ ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാണ് ലാഭ വിവിഹിതം നല്‍കേണ്ടെന്ന തീരുമാനത്തില്‍ റിസര്‍വ് ബാങ്ക് എത്തിയത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരി ഉടമകള്‍ക്കായി ലാഭവിഹിതം നല്‍കുന്നതിന് തടസ്സമില്ലെന്നും ആര്‍ബിഐ പറഞ്ഞു.

English summary

Reserve bank asks bank to retain profit not give any divident payment

reserve bank asks bank to retain profit not give any divident payment
Story first published: Friday, December 4, 2020, 20:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X