ലാഭമില്ല, കാത്തിരുന്നു മടുത്തു; ഈ സ്റ്റോക്കിലെ നിക്ഷേപം വെട്ടിക്കുറച്ച് ജുന്‍ജുന്‍വാല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഖ്യാത നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് വലിയ നിക്ഷേപമുള്ള സ്റ്റോക്കുകളില്‍ ഒന്നാണ് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് അഥവാ സെയില്‍. എന്നാല്‍ കഴിഞ്ഞപാദം സെയില്‍ ഇദ്ദേഹത്തെ നിരാശപ്പെടുത്തി. പോയവര്‍ഷം ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് ലാഭമൊട്ടും ലഭിക്കാത്ത സാഹചര്യത്തില്‍ പൊതുമേഖലാ കമ്പനിയായ സെയിലിലെ ഓഹരി പങ്കാളിത്തം രാകേഷ് ജുന്‍ജുന്‍വാല വെട്ടിക്കുറച്ചിരിക്കുകയാണ്.

 

നിക്ഷേപം കുറച്ചു

മൂന്നാം പാദത്തിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ജുന്‍ജുന്‍വാലയുടെ ഓഹരി പങ്കാളിത്തം 1.76 ശതമാനത്തില്‍ നിന്നും 1.09 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ പാദത്തില്‍ നിക്ഷേപകര്‍ക്ക് ആദായം കൊടുക്കാന്‍ കഴിയാതിരുന്ന സ്റ്റോക്കാണ് സെയില്‍. 2021 സെപ്തംബര്‍ 30 -ന് 113.65 രൂപയുണ്ടായിരുന്ന സെയിലിന്റെ ഓഹരി വില ഡിസംബര്‍ 31 -ന് 107.20 രൂപയിലാണ് ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ക്ലോസ് ചെയ്തത്.

മുൻ പാദങ്ങളിൽ

നിലവില്‍ കമ്പനിയുടെ 4.50 കോടി ഓഹരികള്‍ ജുന്‍ജുന്‍വാലയുടെ പക്കലുണ്ട്. സെപ്തംബര്‍ പാദം സെയിലിന്റെ 7.25 കോടി ഓഹരികള്‍ ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് കമ്പനിയുടെ 2.75 കോടി ഓഹരികളാണ് ഇന്ത്യയുടെ 'ബിഗ്ബുള്‍' വിറ്റതും.

2021 ജൂണ്‍ പാദത്തിലാണ് സെയിലില്‍ ആദ്യമായി ജുന്‍ജുന്‍വാല താത്പര്യം പ്രകടിപ്പിച്ചത്. അന്ന് കമ്പനിയുടെ 1.40 ശതമാനം ഓഹരികള്‍ ഇദ്ദേഹം വാങ്ങി. സെപ്തംബര്‍ പാദം വീണ്ടും സെയില്‍ ഓഹരികള്‍ ജുന്‍ജുന്‍വാല സമാഹരിച്ചു. ഇതോടെ കമ്പനിയിലെ മൊത്തം ഓഹരി പങ്കാളിത്തം 1.76 ശതമാനമായി കൂടി.

Also Read: സോയ എണ്ണയ്ക്ക് ഡിമാന്‍ഡ് കുതിച്ചുയരുന്നു; ചുരുങ്ങിയ സമയംകൊണ്ട് മികച്ച ലാഭം പിടിക്കാം ഈ സ്‌റ്റോക്കിൽAlso Read: സോയ എണ്ണയ്ക്ക് ഡിമാന്‍ഡ് കുതിച്ചുയരുന്നു; ചുരുങ്ങിയ സമയംകൊണ്ട് മികച്ച ലാഭം പിടിക്കാം ഈ സ്‌റ്റോക്കിൽ

 
താഴേക്ക്

കഴിഞ്ഞ ആറു മാസമായി ശക്തമായ വില്‍പ്പന സമ്മര്‍ദ്ദം സെയില്‍ നേരിടുന്നുണ്ട്. ഇക്കാലയളവില്‍ സെയിലിന്റെ ഓഹരി വില 126.15 രൂപയില്‍ നിന്നും 105.70 രൂപയായി ഇടിയുന്നതാണ് നിക്ഷേപകര്‍ കണ്ടത്. വെള്ളിയാഴ്ച്ചയാകട്ടെ, 103 രൂപയ്ക്ക് താഴെയും വില വന്നിട്ടുണ്ട്.

ഇതേസമയം, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരി വില 150 രൂപ വരെ എത്തുമെന്നാണ് ബ്രോക്കറേജായ ആക്‌സിസ് സെക്യുരിറ്റീസ് പ്രവചിക്കുന്നത്. ഇടക്കാലം കൊണ്ട് സ്‌റ്റോക്ക് 40 ശതമാനം വരെ മുന്നേറാന്‍ സാധ്യതയുണ്ട്.

ചിത്രം മാറാം

ദുര്‍ബലമായ ഡിമാന്‍ഡിനെ തുടര്‍ന്ന് ചൈന സ്റ്റീല്‍ ഉത്പാദനം വെട്ടിക്കുറച്ചത് സെയിലിന്‍ ഗുണം ചെയ്യുമെന്നാണ് ബ്രോക്കറേജിന്റെ പക്ഷം. നിലവില്‍ സ്റ്റീല്‍ കയറ്റുമതി ചൈന താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ സ്റ്റീല്‍ മാര്‍ജിനുകള്‍ സമര്‍ദ്ദത്തിന് അടിമപ്പെട്ടാലും രണ്ടാം പകുതി മുതല്‍ ചിത്രം മാറുമെന്ന് ഇവര്‍ വിലയിരുത്തുന്നു.

Also Read: ഒഴിവാക്കിയത് 4; പകരം വാങ്ങിയത് 3; പൊറിഞ്ചു വെളിയത്തിന്റെ കൈവശമുള്ള 18 ഓഹരികളിതാAlso Read: ഒഴിവാക്കിയത് 4; പകരം വാങ്ങിയത് 3; പൊറിഞ്ചു വെളിയത്തിന്റെ കൈവശമുള്ള 18 ഓഹരികളിതാ

 
ആകർഷകമാണ്

2022 കലണ്ടര്‍ വര്‍ഷം രേഖപ്പെടുത്തുന്ന ഉയര്‍ന്ന സ്റ്റീല്‍ വില സെയിലിന്റെ ലാഭക്ഷമത കൂട്ടാന്‍ സഹായിക്കും. സെയിലിന്റെ ഇപ്പോഴത്തെ വാല്യുവേഷന്‍ ആകര്‍ഷകമാണ്. ടാറ്റ സ്റ്റീലിനെ അപേക്ഷിച്ച് 26 ശതമാനവും ജെഎസ്ഡബ്ല്യു സ്റ്റീലിനെ അപേക്ഷിച്ച് 94 ശതമാനവും വീതം ഡിസ്‌കൗണ്ടിലാണ് സെയില്‍ വ്യാപാരം നടത്തുന്നത്. നിക്ഷേപകര്‍ക്ക് സ്റ്റോക്കില്‍ എന്‍ട്രിയെടുക്കാനുള്ള മികച്ച അവസരമാണ് ഇപ്പോഴുള്ളതെന്ന അഭിപ്രായമാണ് ആക്‌സിസ് സെക്യുരിറ്റീസിന്.

സെപ്തംബർ പാദം

സെപ്തംബറില്‍ പത്തുമടങ്ങ് അറ്റാദായ വര്‍ധനവ് കുറിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം ജൂലായ് - സെപ്തംബര്‍ കാലഘട്ടത്തില്‍ 4,338.75 കോടി രൂപയാണ് സെയില്‍ ലാഭം പിടിച്ചത്. 2020 സെപ്തംബര്‍ പാദമിത് 436.52 കോടി രൂപയായിരുന്നു. 2021 സെപ്തംബര്‍ പാദം കമ്പനിയുടെ മൊത്തം വരുമാനം 58 ശതമാനം കൂടി 27,007 കോടി രൂപയുമായി.

Also Read: ടാറ്റ മോട്ടോര്‍സ് ഇനി വാങ്ങിയാല്‍ മികച്ച ലാഭം കിട്ടുമോ? ജെഫറീസ് പറയുന്നുAlso Read: ടാറ്റ മോട്ടോര്‍സ് ഇനി വാങ്ങിയാല്‍ മികച്ച ലാഭം കിട്ടുമോ? ജെഫറീസ് പറയുന്നു

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

English summary

SAIL Gives Zero Return In Last Quarter; Rakesh Jhunjhunwala Reduces Stake In This PSU Company

SAIL Gives Zero Return In Last Quarter; Rakesh Jhunjhunwala Reduces Stake In This PSU Company. Read in Malayalam.
Story first published: Friday, January 21, 2022, 12:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X