വിപണി നേട്ടത്തിലേക്ക്; ഈ 8 ഓഹരികള്‍ പുതിയ ഉയരം കുറിച്ചു; പട്ടികയില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ 7 വ്യാപാര ദിനങ്ങളിലെ തിരിച്ചടിക്ക് ശേഷം ആഭ്യന്തര വിപണി അത്യാവേശ പൂര്‍വം നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. നാലാം തവണയും പലിശ നിരക്കുകള്‍ റിസര്‍വ് ബാങ്ക് ഉയര്‍ത്തിയെങ്കിലും വിപണി പ്രതീക്ഷിച്ച നിലവാരത്തിലായിരുന്നതിനാലും ഭാവി ശുഭപ്രതീക്ഷയാലും ബാങ്കിംഗ് ഓഹരികളുടെ നേതൃത്വത്തില്‍ മുന്നേറ്റം കാഴ്ചവെച്ചു. ഇതോടെ നിഫ്റ്റി നിര്‍ണായകമായ 17,000 നിലവാരം തിരികെ പിടിച്ചു. ഇതിനിടെ ബിഎസ്ഇ-500 സൂചികയുടെ ഭാഗമായ 8 ഓഹരികള്‍ ഇന്ന് 52 ആഴ്ച കാലയളവലിലെ പുതിയ ഉയരം കുറിച്ചു.

 

52 വീക്ക് ഹൈ ?

എന്തുകൊണ്ട് 52 വീക്ക് ഹൈ ?

ഒരു ഓഹരിയില്‍ അന്തര്‍ലീനമായിരിക്കുന്ന ബുളളിഷ് ട്രെന്‍ഡിനെയാണ് 52 ആഴ്ചയിലെ ഉയരത്തിലേക്ക് വീണ്ടും അത് സമീപിക്കുമ്പോള്‍ സൂചിപ്പിക്കുന്നത്. ആ ഓഹരിയില്‍ വേറെ പ്രതികൂല വാര്‍ത്തകള്‍ ഇല്ലെങ്കിലും വിപണിയില്‍ വന്‍ തകര്‍ച്ച ഇല്ലാതെ നില്‍ക്കുന്ന അവസരങ്ങളിലും വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് ഇത്തരത്തില്‍ ഓഹരി വീണ്ടും സമീപിക്കുമ്പോള്‍ പുതിയ ഉയരം കുറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഹ്രസ്വകാല ഓഹരി

ഇത്തരം കുതിപ്പ് മുതലെടുക്കാന്‍ ഓഹരി ഹ്രസ്വകാലത്തേക്ക് വാങ്ങുന്നവരും നേരത്തെ വാങ്ങിയിരുന്നവര്‍ ലാഭമെടുക്കാനുള്ള അവസരമാക്കാനും ശ്രമിക്കുന്നത് സാധാരണമാണ്. അതിനാല്‍ ഹ്രസ്വകാലയളവിലേക്ക് ഓഹരി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ മറ്റ് ടെക്നിക്കല്‍ സൂചകങ്ങളും കൂടി വിലയിരുത്തുന്നത് തീരുമാനത്തിന്റെ വിജയ സാധ്യത വര്‍ധിപ്പിക്കും. ദിവസ വ്യാപാരത്തിലെ ഇടവേളയില്‍ കുറിച്ചതിനു പകരം ദിവസത്തെ വ്യാപാരം അവസാനിപ്പിക്കുമ്പോഴുള്ള വിലയുടെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തുന്ന ഉയര്‍ന്ന വിലനിലവാരമാണ് ഇത്തരം ട്രേഡിന് കണക്കിലെടുക്കേണ്ടത്.

ഭാരതി എയര്‍ടെല്‍

പുതിയ ഉയരം കുറിച്ച 8 ഓഹരികള്‍

  • ആദിത്യ ബിര്‍ള ഫാഷന്‍ & റീട്ടെയില്‍- 52 ആഴ്ചയില്‍ ഓഹരിയുടെ പുതിയ ഉയര്‍ന്ന നിലവാരം 352 രൂപ; ഇന്നത്തെ ക്ലോസിങ് വില 349 രൂപ; കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മിഡ് കാപ് ഓഹരിയില്‍ 16 ശതമാനം നേട്ടം കരസ്ഥമാക്കി.
  • ഭാരതി എയര്‍ടെല്‍- ഓഹരിയുടെ 52 ആഴ്ച കാലയളവിലെ പുതിയ ഉയര്‍ന്ന വില 809 രൂപ; ഇന്ന് വ്യാപാരം അവസാനിപ്പിക്കുമ്പോളുള്ള വില 780 രൂപ; കഴിഞ്ഞ ഒരു മാസത്തിനിടെ ഈ ലാര്‍ജ് കാപ് ഓഹരിയില്‍ 11 ശതമാനം വര്‍ധന കുറിച്ചു.
കൊച്ചിന്‍ ഷിപ്യാര്‍ഡ്-

സിപ്ല- 52 ആഴ്ചയില്‍ ഓഹരിയുടെ പുതിയ ഉയര്‍ന്ന നിലവാരം 1,128 രൂപ; ഇന്നത്തെ ക്ലോസിങ് വില 1,115 രൂപ; കഴിഞ്ഞ ഒരു മാസത്തിനിടെ ഈ ലാര്‍ജ് കാപ് ഓഹരിയില്‍ 10 ശതമാനം നേട്ടം കരസ്ഥമാക്കി.

കൊച്ചിന്‍ ഷിപ്യാര്‍ഡ്- ഓഹരിയുടെ 52 ആഴ്ച കാലയളവിലെ പുതിയ ഉയര്‍ന്ന വില 444 രൂപ; ഇന്ന് വ്യാപാരം അവസാനിപ്പിക്കുമ്പോളുള്ള വില 442 രൂപ; കഴിഞ്ഞ ഒരു മാസത്തിനിടെ ഈ സ്‌മോള്‍ കാപ് ഓഹരിയില്‍ 17 ശതമാനം വര്‍ധന കുറിച്ചു.

ഗുജറാത്ത് ഫ്‌ലൂറോകെമിക്കല്‍സ്

ഗുജറാത്ത് ഫ്‌ലൂറോകെമിക്കല്‍സ്- 52 ആഴ്ചയില്‍ ഓഹരിയുടെ പുതിയ ഉയര്‍ന്ന നിലവാരം 4,025 രൂപ; ഇന്നത്തെ ക്ലോസിങ് വില 3,937 രൂപ; കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മിഡ് കാപ് ഓഹരിയില്‍ 21 ശതമാനം നേട്ടം രേഖപ്പെടുത്തി.

കൃഷ്ണ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്- ഓഹരിയുടെ 52 ആഴ്ച കാലയളവിലെ പുതിയ ഉയര്‍ന്ന വില 1,573 രൂപ; ഇന്ന് വ്യാപാരം അവസാനിപ്പിക്കുമ്പോളുള്ള വില 1,512 രൂപ; കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മിഡ് കാപ് ഓഹരിയില്‍ 28 ശതമാനം വര്‍ധന കുറിച്ചു.

മസഗോണ്‍ ഡോക്ക്

മസഗോണ്‍ ഡോക്ക് ഷിപ്ബില്‍ഡേര്‍സ്- 52 ആഴ്ചയില്‍ ഓഹരിയുടെ പുതിയ ഉയര്‍ന്ന നിലവാരം 499 രൂപ; ഇന്നത്തെ ക്ലോസിങ് വില 493 രൂപ; കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മിഡ് കാപ് ഓഹരിയില്‍ 25 ശതമാനം നേട്ടം കൈവരിച്ചു.

സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ- ഓഹരിയുടെ 52 ആഴ്ച കാലയളവിലെ പുതിയ ഉയര്‍ന്ന വില 3,972 രൂപ; ഇന്ന് വ്യാപാരം അവസാനിപ്പിക്കുമ്പോളുള്ള വില 3,921 രൂപ; കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മിഡ് കാപ് ഓഹരിയില്‍ 19 ശതമാനം വര്‍ധന രേഖപ്പെടുത്തി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock share trading stock market
English summary

Stock Market Rallies After 7 Day's Loss 8 BSE 500 Index Shares Hits New 52 Week High | ബിഎസ്ഇ-500 സൂചികയുടെ ഭാഗമായ 8 ഓഹരികള്‍ ഇന്ന് പുതിയ ഉയരം കുറിച്ചു.

Stock Market Rallies After 7 Day's Loss 8 BSE 500 Index Stock Hits New 52 Week High. Read In Malayalam
Story first published: Friday, September 30, 2022, 23:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X