സ്വന്തമായി വീടുള്ളവർക്കും വാടകയ്‌ക്ക് താമസിക്കുന്നവർക്കും നികുതി ആനുകൂല്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ കുറച്ച് വർഷങ്ങൾകൊണ്ട് ആദായ നികുതി വകുപ്പ് നികുതിദായകർക്ക് നിരവധി നികുതി ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും ചിലത് പിൻവലിക്കുകയും ചെയ്‌തിട്ടുണ്ട്. ലോൺ എടുത്ത് വീടോ ഫ്ലാറ്റോ വാങ്ങിയവർക്കും അതുപോലെ വാടകയ്‌ക്ക് താമസിക്കുന്നവർക്കും അവരുടെ താമസത്തിന് ചിലവഴിക്കുന്ന തുകയ്‌ക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ഭവനവായ്പ അടയ്ക്കുന്നതിനോ വാടകയ്ക്ക് താമസിക്കുന്നതിനോ ഉള്ള നികുതി ആനുകൂല്യങ്ങൾ ഇങ്ങനെയാണ്.

 

1

ഭവന വായ്‌പായുടെ പ്രിൻസിപ്പൽ തിരിച്ചടവ്:

ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതിദായകർക്ക് നിരവധി മാർഗങ്ങളിലൂടെ കിഴിവുകൾ ക്ലെയിം ചെയ്യാൻ കഴിയും. ഇക്വിറ്റി-ലിങ്ക്‌ഡ് സേവിംഗ് സ്‌കീമുകൾ (ഇഎൽഎസ്എസ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), കൂടാതെ ലൈഫ് ഇൻഷുറൻസ് പ്രീമിയം എന്നിവ ഉൾപ്പെടെ 1.5 ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാം. വീട് വാങ്ങുന്നതിനോ നിർമ്മിക്കുന്നതിനോ നിങ്ങൾ ഭവന വായ്‌പയെടുത്തിട്ടുണ്ടെങ്കിൽ തിരിച്ചടച്ച മൂലധനത്തിന് നികുതിയിളവിന് അർഹതയുണ്ട്.

2

ആദ്യമായി വീട് വാങ്ങുന്നവർക്ക്:

2016 ഏപ്രിൽ 1 നും 2017 മാർച്ച് 31 നും ഇടയിൽ വായ്പ അനുവദിച്ച ഫസ്‌റ്റ് ടൈം ഹോംബയർമാർക്ക് 2016-17 കേന്ദ്ര ബജറ്റിൽ അധികമായി 50,000 രൂപ വരെ കിഴിവ് അനുവദിച്ചിരുന്നു. സെക്ഷൻ 80 ഇഇ പ്രകാരമുള്ള നികുതിയിളവ് 50 ലക്ഷം കവിയാത്തതും വായ്പ തുക 35 ലക്ഷം രൂപയിൽ താഴെയുമുള്ള വീടുകൾക്കാണ് ഇത് ബാധകമാവുക. 2019-ലെ യൂണിയൻ ബജറ്റിൽ അവതരിപ്പിച്ച സെക്ഷൻ 80ഇഇഎ പ്രകാരം, 2019 ഏപ്രിൽ 1-നും 2020 മാർച്ച് 31-നും ഇടയിൽ എടുത്ത ഭവനവായ്പയുടെ പലിശയും ഇതിൽ ഉൾപ്പെടും. ഈ സെക്ഷന് കീഴിൽ വരുന്ന കിഴിവ് പരിധി, ആദ്യമായി വീട് വാങ്ങുന്നവർക്ക് 1.5 ലക്ഷം രൂപയായി ഉയർത്തി, ഇതിന്റെ പ്രോപ്പർട്ടി മൂല്യം 45 ലക്ഷം രൂപയാണ്.

3

ഭവന വായ്‌പയുടെ പലിശ തിരിച്ചടവ്:

സെക്ഷൻ 80 സി പ്രകാരം ഭവന വായ്‌പയുടെ പ്രധാന തിരിച്ചടവിൽ നിങ്ങൾക്ക് കിഴിവ് ക്ലെയിം ചെയ്യാൻ കഴിയുന്നതുപോലെ തന്നെ, സെക്ഷൻ 24 (ബി) പ്രകാരം ഭവന വായ്‌പയ്‌ക്കായി അടച്ച പലിശയ്ക്കും നികുതി ഇളവ് ലഭിക്കും. അതായത് ഭവന വായ്‌പയ്‌ക്കുമേൽ പലിശയിനത്തില്‍ അടച്ച രണ്ടുലക്ഷം രൂപവരെയുള്ള തുകയ്ക്ക് സെക്ഷന്‍ 24 പ്രകാരം നികുതി ആനുകൂല്യം ലഭിക്കും.

മോദി സർക്കാരിന്റെ ബജറ്റ് 2020: തീയതി, സമയം, പ്രതീക്ഷകൾ എന്തൊക്കെ?

എച്ച്ആർഎ നികുതി ആനുകൂല്യങ്ങൾ:

ശമ്പളത്തിന്റെ ഭാഗമായി നിങ്ങൾക്ക് വീട് വാടക അലവൻസ് (എച്ച്ആർഎ) ലഭിക്കാൻ അർഹതയുണ്ടെങ്കിൽ, ഐ-ടി നിയമത്തിലെ സെക്ഷൻ 10 (13എ) പ്രകാരം നികുതി ഇളവിന് ഈ തുക അർഹമാണ്.

English summary

സ്വന്തമായി വീടുള്ളവർക്കും വാടകയ്‌ക്ക് താമസിക്കുന്നവർക്കും നികുതി ആനുകൂല്യങ്ങൾ

സ്വന്തമായി വീടുള്ളവർക്കും വാടകയ്‌ക്ക് താമസിക്കുന്നവർക്കും നികുതി ആനുകൂല്യങ്ങൾ
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X