നേരത്തെ വിരമിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതിനായി തയ്യാറെടുക്കുന്നതെങ്ങനെയെന്ന് നോക്കാം..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന മിക്ക ആളുകളും അവരുടെ റിട്ടയർമെന്റ് കാലയളവ് വരെ ജോലി ചെയ്യാൻ താൽപ്പര്യം കാണിക്കാറില്ല. കാരണം ഇന്നത്തെ കാലത്ത് മിക്ക ആളുകളും സ്വന്തം ആശയങ്ങൾ എക്‌സ്പ്ലോർ ചെയ്യാനും സ്വന്തം താൽപ്പര്യപ്രകാരം എന്തെങ്കിലും ചെയ്യാനും ആഗ്രഹിക്കുന്നവരാണ്. ഒരു പരിധി കഴിഞ്ഞാൽ സ്വന്തമായി ഒരു ബിസിനസ് തുടങ്ങുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും മേഖലകളിൽ അവരുടെ ഭാവി ജീവിതം തുടരാൻ ആഗ്രഹിക്കുന്നവരോ ആണ് പുതുതലമുറക്കാർ. ഇത് ഒരു കണക്കിന് നല്ലതാണ്. നിങ്ങളുടെ കഴിവും ഊർജവും എന്നും മറ്റൊരാൾക്ക് വേണ്ടി ചെലവഴിക്കാതെ സ്വന്തമായി ഒരു വഴി കണ്ടെത്തുക എന്നത്.

എന്നാൽ 60 വയസ്സിന് മുമ്പ് തന്നെ ആവശ്യമായ റിട്ടയർമെന്റ് കോർപ്പസ് ശേഖരിക്കാൻ കഴിഞ്ഞെങ്കിൽ മാത്രം ജോലിയിൽ നിന്ന് വിരമിക്കാൻ തീരുമാനമെടുക്കുന്നതാവും നല്ലത്. ഇത് നിങ്ങളുടെ ഭാവി ജീവിതം സുരക്ഷിതമാക്കും. നേരത്തെയുള്ള വിരമിക്കലിനായി സ്വയം തയ്യാറാകുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങൾ ഇവയാണ്.

കഴിയുന്നതും വേഗം നിക്ഷേപം ആരംഭിക്കുക

കഴിയുന്നതും വേഗം നിക്ഷേപം ആരംഭിക്കുക

ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞാൽ അധിക കാലം കാത്ത് നിൽക്കാതെ നേരത്തേ തന്നെ നിക്ഷേപം ആരംഭിക്കുക. കാരണം വളരെ നേരത്തേ നിക്ഷേപം തുടങ്ങാനായാല്‍ അത്രയധികം തുക സമ്പാദിക്കാനാകും. ഉദാഹരണത്തിന്, 60 വയസ് പ്രായമാകുമ്പോൾ 12% വാർഷിക വരുമാനത്തിൽ 3 കോടി രൂപയുടെ ഒരു റിട്ടയർമെന്റ് കോർപ്പസ് സൃഷ്ടിക്കുന്നതിന്, 25 വയസുള്ള ഒരു വ്യക്തി പ്രതിമാസം 4,665 രൂപ എസ്‌ഐ‌‌പി വഴി ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കേണ്ടതുണ്ട്. ഇനി 35 വയസ് പ്രായമുള്ള വ്യക്തിയാണെങ്കിൽ 60 വയസ്സ് ആകുമ്പോഴേക്കും 3 കോടി രൂപ സമാഹരിക്കണമെങ്കിൽ 15,967 രൂപ നിക്ഷേപിക്കേണ്ടതുണ്ട്.

ഇക്വിറ്റികൾക്കായി ഉയർന്ന തുക മാറ്റിവയ്‌ക്കുക

ഇക്വിറ്റികൾക്കായി ഉയർന്ന തുക മാറ്റിവയ്‌ക്കുക

ദീർഘകാലത്തേക്ക് സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും മികച്ച അസറ്റ് ക്ലാസാണ് ഇക്വിറ്റി. ഇക്വിറ്റികളിലേക്ക് നിങ്ങൾ എത്രത്തോളം നീക്കിവയ്ക്കുന്നുവോ അത്രയും വേഗത്തിൽ നിങ്ങൾക്ക് ലക്ഷ്യം കൈവരിക്കാം. സാമ്പത്തിക ആസൂത്രകരുടെ അഭിപ്രായത്തിൽ, 20 വർഷ കാലയളവിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിന്ന് ഒരാൾക്ക് 12% സിഎജിആർ എളുപ്പത്തിൽ നേടാൻ കഴിയുമെന്നാണ് പറയുന്നത്. അതിനാൽ, 23-നും 40-നും വയസ്സിനിടയിൽ നിങ്ങളുടെ പ്രതിമാസ വിരമിക്കൽ സമ്പാദ്യത്തിന്റെ 100% ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ശ്രമിക്കുക.

യെസ്‌ ബാങ്കില്‍ എസ്‌ബിഐ 7,250 കോടി രൂപയോളം നിക്ഷേപിക്കാൻ ഒരുങ്ങുന്നു.യെസ്‌ ബാങ്കില്‍ എസ്‌ബിഐ 7,250 കോടി രൂപയോളം നിക്ഷേപിക്കാൻ ഒരുങ്ങുന്നു.

 

 

മതിയായ ആരോഗ്യ ഇൻഷുറൻസ് എടുക്കുക

മതിയായ ആരോഗ്യ ഇൻഷുറൻസ് എടുക്കുക

നിങ്ങൾ വിരമിക്കുന്ന കാലം ആവുമ്പോഴേക്കും നിങ്ങളുടെ ആരോഗ്യ സംരക്ഷണ ചെലവും വർദ്ധിക്കുന്നതിനാൽ മതിയായ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ ശ്രദ്ധിക്കുക. മതിയായ ആരോഗ്യ ഇൻ‌ഷുറൻ‌സ് ഇല്ലാത്തത് നിങ്ങളുടെ റിട്ടയർ‌മെന്റ് സമ്പാദ്യത്തിൽ പ്രതിസന്ധി ഉണ്ടാക്കും. കാരണം ഈ കാലയളവിൽ ആശുപത്രി ചെലവുകൾ വർദ്ധിക്കുകയും ജീവിതശൈലി രോഗങ്ങൾ‌ ബാധിക്കാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. അതിനാൽ വാർധക്യകാലത്തും നിങ്ങളെ പരിരക്ഷിക്കുന്ന ഇൻഷൂറൻസ് പോളിസികൾ എടുക്കുക.

English summary

നേരത്തെ വിരമിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതിനായി തയ്യാറെടുക്കുന്നതെങ്ങനെയെന്ന് നോക്കാം | things to do before preparing for early retirement

things to do before preparing for early retirement
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X