പൊന്നിൽ തൊട്ടാൽ പൊള്ളും; കേരളത്തിൽ സ്വ‍‍ർണ വില 41000 കടന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ സ്വർണ വില ഇന്നും കുതിച്ചുയർന്നു. പവന് 120 രൂപ വർദ്ധിച്ച് 41320 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5165 രൂപയാണ് ഇന്നത്തെ വില. ഇന്നലെ രാവിലെ പവന് ഇന്ന് 520 രൂപ വർദ്ധിച്ച് 40800 രൂപയായ സ്വർണ വില ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി. ഉച്ചകഴിഞ്ഞ് പവന് 400 രൂപ കൂടി വർദ്ധിച്ച് വില പവന് 41200 രൂപയിലെത്തി. കേരളത്തിലെ സ്വർണ വിലയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയർന്ന വിലയാണ് ഇന്നത്തേത്. ആഗസ്റ്റ് ഒന്ന് മുതൽ 40000 രൂപയ്ക്ക് മുകളിലാണ് സ്വർണ വില.

ഇന്ത്യൻ വിപണി
 

ഇന്ത്യൻ വിപണി

ആഗോള വില വർദ്ധനവിന് അനുസൃതമായി ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയർന്നു. എം‌സി‌എക്‌സിൽ, ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകളുടെ വില 0.35 ശതമാനം ഉയർന്ന് 10 ഗ്രാമിന് 55,290 രൂപയിലെത്തി. സെപ്റ്റംബർ സിൽവർ ഫ്യൂച്ചർ നിരക്ക് ഒരു ശതമാനം ഉയർന്ന് കിലോഗ്രാമിന് 72,600 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം 10 ഗ്രാമിന് 1% അഥവാ 580 രൂപ ഉയർന്ന് റെക്കോർഡ് ഉയർന്ന വിലയായ 55,597 രൂപയിലെത്തിയിരുന്നു. വെള്ളി കിലോഗ്രാമിന് 3.2 ശതമാനം അഥവാ 2250 രൂപ ഉയർന്ന് ചൊവ്വാഴ്ച 4,200 രൂപ നേട്ടമുണ്ടാക്കി.

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണിയിൽ ഇന്ന് സ്വർണ്ണ വിലയിൽ കാര്യമായ മാറ്റമില്ല. യുഎസ് ഡോളറിന്റെ ദുർബലതയും കൂടുതൽ ഉത്തേജക നടപടികളും സ്വർണ വിലയെ കഴിഞ്ഞ ദിവസം എക്കാലത്തെയും ഉയർന്ന നിരക്കായ 2,055 ഡോളറിലെത്തിച്ചിരുന്നു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,039.75 ഡോളറായിരുന്നു വില. യുഎസ് സ്വർണ്ണ ഫ്യൂച്ചർ 0.3 ശതമാനം ഉയർന്ന് 2,055.90 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി ഔൺസിന് 0.4 ശതമാനം ഇടിഞ്ഞ് 26.91 ഡോളറിലെത്തി. പ്ലാറ്റിനം 0.4 ശതമാനം ഉയർന്ന് 970.67 ഡോളറിലെത്തി.

ഡോളർ സൂചിക

ഡോളർ സൂചിക

ഡോളർ സൂചിക 0.2 ശതമാനം ഇടിഞ്ഞ് രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. യുഎസ് ഡോളറിന്റെ മൂല്യത്തകർച്ച മറ്റ് കറൻസി ഉടമകൾക്ക് സ്വർണ്ണത്തെ വില കുറഞ്ഞതാക്കുന്നു. കുറഞ്ഞ ബോണ്ട് വരുമാനം, യുഎസിലെയും യൂറോപ്പിലെയും സാമ്പത്തിക സ്ഥിതി, അധിക ഉത്തേജനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം എന്നിവയ്ക്കിടയിലാണ് യുഎസ് ഡോളർ സമ്മർദ്ദത്തിലായിരിക്കുന്നത്.

സ്വർണ വില ഇന്നും ക്കോർഡ് ഉയരത്തിൽ, വെള്ളിയ്ക്ക് 2 ദിവസത്തിനുള്ളിൽ കൂടിയത് 3,000 രൂപ

വില വർദ്ധനവ്

വില വർദ്ധനവ്

ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള അനിശ്ചിതത്വവും ഉത്തേജക നടപടികളും ഈ വർഷം സ്വർണം പോലുള്ള സുരക്ഷിത ഇടങ്ങളിലേക്കുള്ള നിക്ഷേപം വർദ്ധിപ്പിച്ചു. ആഗോള വിപണിയിൽ ഈ വർഷം ഇതുവരെ സ്വർണം ഏകദേശം 34% ഉയർന്നു.

കേരളത്തിൽ സ്വർണ വില ഇന്ന് പുതിയ റെക്കോർഡിൽ, വില പവന് 50000ലേയ്ക്ക്?

എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്

എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പി‌ഡി‌ആർ ഗോൾഡ് ട്രസ്റ്റ് ബുധനാഴ്ച 0.8 ശതമാനം ഉയർന്ന് 1,267.96 ടണ്ണായി. യുഎസ് ഡോളറിലെ നിരന്തരമായ ബലഹീനത, ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ, യുഎസ്-ചൈന പിരിമുറുക്കങ്ങൾ ഇവയൊക്കെയാണ് ഇടിഎഫിൽ നിക്ഷേപകരുടെ താൽപര്യം വർദ്ധിപ്പിക്കാൻ കാരണം.

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വൻ കുതിപ്പ്; പവന് ഒറ്റയടിയ്ക്ക് കൂടിയത് 520 രൂപ

English summary

Today Gold Rate In Kerala, August 6 2020, Gold price crosses Rs 41,000 in Kerala | പൊന്നിൽ തൊട്ടാൽ പൊള്ളും; കേരളത്തിൽ സ്വ‍‍ർണ വില 41000 കടന്നു

In Kerala, gold prices are still rising. Read in malayalam.
Story first published: Thursday, August 6, 2020, 10:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X