കേരളത്തിൽ സ്വ‍ർണത്തിന് ഇന്ന് സ‍ർവ്വകാല റെക്കോ‍ർഡ് വില; പവന് വില 36000ലേയ്ക്കോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് ചരിത്ര വില. പവന് 35520 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4440 രൂപയാണ് നിരക്ക്. ഇന്നലെ രാവിലെ 35400 രൂപയായിരുന്ന സ്വർണ വില ഉച്ചയ്ക്ക് ശേഷം 35520 രൂപയായി ഉയരുകയായിരുന്നു. ഇന്നും ഇതേ റെക്കോർഡ് വിലയ്ക്ക് തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 34160 രൂപയാണ്. ജൂൺ 6,7,8 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.

2020ലെ സ്വർണ വില

2020ലെ സ്വർണ വില

ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തേത്. പവന് 29600 രൂപയാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില. ഫെബ്രുവരി ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഈ വർഷം ഇതുവരെ സ്വർണ വില പവന് 5920 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ജൂൺ പകുതിയ്ക്ക് ശേഷമാണ് സ്വർണ വില പവന് 35000ന് മുകളിലേയ്ക്ക് ഉയർന്നത്.

കേരളത്തിൽ സ്വർണത്തിന് ഇന്നും ചരിത്ര വില; ഇങ്ങനെ പോയാൽ ആര് വാങ്ങും സ്വർണം?കേരളത്തിൽ സ്വർണത്തിന് ഇന്നും ചരിത്ര വില; ഇങ്ങനെ പോയാൽ ആര് വാങ്ങും സ്വർണം?

ബുക്കിംഗിന് കുറവില്ല

ബുക്കിംഗിന് കുറവില്ല

കൊറോണ വൈറസ് വ്യാപനത്തിനിടയിലും കേരളത്തിലെ ജ്വല്ലറികളിൽ സ്വർണ്ണത്തിന്റെ ബുക്കിംഗ് വർദ്ധിച്ചതായി കല്യാൺ ജ്വല്ലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ അടുത്തിടെ പറഞ്ഞിരുന്നു. ഈ വർഷത്തെ വിവാഹ സീസൺ സമയങ്ങളിൽ ലോക്ക്ഡൌൺ കാരണം ജ്വല്ലറികൾ പൂർണമായും അടച്ചിട്ടിരുന്നിട്ടും സ്വർണത്തിന്റെ ബുക്കിംഗ് കുതിച്ചുയർന്നിട്ടുണ്ടെന്നാണ് ചില സർവ്വേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വിവാഹങ്ങൾ കുറഞ്ഞിട്ടും; കേരളത്തിൽ സ്വർണ്ണത്തിന് വൻ ഡിമാൻഡ്, ബുക്കിംഗ് കൂടിവിവാഹങ്ങൾ കുറഞ്ഞിട്ടും; കേരളത്തിൽ സ്വർണ്ണത്തിന് വൻ ഡിമാൻഡ്, ബുക്കിംഗ് കൂടി

സെപ്റ്റംബർ വരെ

സെപ്റ്റംബർ വരെ

ലോക്ക്ഡൌൺ ഇളവുകൾ വന്നതോടെ ജ്വല്ലറികൾ പതുക്കെ വീണ്ടും തുറക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും സ്വർണം വാങ്ങാൻ ആളില്ലാത്തതിനാൽ സെപ്റ്റംബർ വരെ സ്ഥിതി ഇതേ രീതിയിൽ തുടരുമെന്നും ഇന്ത്യയിൽ സ്വർണത്തിന്റെ ആവശ്യകതയിൽ ഇടിവുണ്ടാകുമെന്നുമാണ് മറ്റ് ചില റിപ്പോർട്ടുകൾ. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്വർണ ഉപയോക്താക്കളായ ഇന്ത്യയിൽ ഉപഭോഗം ആദ്യ പാദത്തിൽ കുത്തനെ ഇടിഞ്ഞിരുന്നു.

മാസാമാസം കാശ് അടച്ചും സ്വർണം വാങ്ങാം, ഈ മൂന്ന് ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങേണ്ടത് ഇങ്ങനെമാസാമാസം കാശ് അടച്ചും സ്വർണം വാങ്ങാം, ഈ മൂന്ന് ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങേണ്ടത് ഇങ്ങനെ

സ്വർണ വില ഉയരുമോ?

സ്വർണ വില ഉയരുമോ?

ചില ധനകാര്യ സ്ഥാപനങ്ങൾ സ്വർണത്തെക്കുറിച്ച് ചില പ്രവചനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ക്രെഡിറ്റ് സ്യൂസെ സ്വർണ്ണ വില പ്രതീക്ഷകൾ ഉയർത്തി, 2021 ൽ ആഗോള വിപണിയിൽ സ്വർണത്തിന്റെ ശരാശരി വില ഔൺസിന് 1,800 ഡോളർ വരെ ഉയരുമെന്നാണ് പ്രവചനം, യുഎസ് ഡോളറിന്റെ ബലഹീനതയും പണപ്പെരുപ്പ സമ്മർദ്ദവും സ്വർണ്ണ വിലയെ സഹായിക്കുമെന്ന് ക്രെഡിറ്റ് സ്യൂസെ പറഞ്ഞു.

English summary

Today Gold Rate In Kerala, June 21 2020, Record price for gold in kerala | കേരളത്തിൽ സ്വ‍ർണത്തിന് ഇന്ന് സ‍ർവ്വകാല റെക്കോ‍ർഡ് വില; പവന് വില 36000ലേയ്ക്കോ?

The gold price touched Rs 35,400 yesterday and touched Rs 35520 in the afternoon. Trade is still booming at the same record price. Read in malayalam.
Story first published: Sunday, June 21, 2020, 10:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X