വാങ്ങുന്നതിനിടെ വില്‍ക്കുന്നുമുണ്ട്; തകര്‍ച്ചയ്ക്കിടെ മ്യൂച്ചല്‍ ഫണ്ടുകള്‍ ഒഴിവാക്കിയ 10 ഓഹരികളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണ ഗതിയില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങളേക്കാള്‍ വളരെ ദീര്‍ഘകാലയളവിലേക്കായിരിക്കും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ (DII) ഒരു കമ്പനിയില്‍ നിക്ഷേപമിറക്കുന്നത്. അതുകൊണ്ട് ഓഹരി വിലയിലും അത് സ്ഥിരത നല്‍കുന്ന നിര്‍ണായക ഘടകമാണ്. കൂടാതെ, പ്രൊഫഷണലും വന്‍കിട നിക്ഷേപകരുമായ ഇവര്‍ ഒരു കമ്പനിയില്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുന്നത് പോസിറ്റീവ് ഘടകമാണ്. അതുകൊണ്ട് ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം ഇടവേളകളില്‍ പരിശോധിക്കുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്കും ഓഹരിയുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ സഹായിക്കും. ഇന്ത്യയില്‍ കേന്ദ്ര ഓഫീസുള്ള മ്യൂച്വല്‍ ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെയാണ് പൊതുവായി ഡിഐഐ എന്ന് വിശേഷിപ്പിക്കുന്നത്. അടുത്തിടെ മ്യൂച്ചല്‍ ഫണ്ടുകള്‍ ഒഴിവാക്കിയ പ്രധാന 10 ഓഹരികളെയാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

1) ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്

1) ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്

പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നും ലാര്‍ജ് കാപ് സ്‌റ്റോക്കുമായ ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍ നിന്നും സീമപകാലയളവില്‍ മാറിപ്പോയത് 29 മ്യൂച്ചല്‍ ഫണ്ടുകളാണ്. 153 മ്യൂച്ചല്‍ ഫണ്ടുകള്‍ക്കാണ് ഓഹിരിയില്‍ നിക്ഷേപം ഉണ്ടായിരുന്നത്. ഡിസംബറില്‍ ക്വാന്റ്് മ്യൂച്ചല്‍ ഫണ്ടിന്റെ സ്‌കീമുകള്‍ ഈ ഓഹരിയില്‍ നിന്നും പൂര്‍ണമായും പിന്മാറി. നിപ്പോണ്‍ ഇന്ത്യ ക്വാന്റ്, എഡല്‍വീസ് ഫ്‌ലെക്‌സി കാപ്, സുന്ദരം ഇക്വിറ്റി സേവിങ്‌സ് ഫണ്ടും ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍ നിന്നും പൂര്‍ണമായും വിറ്റൊഴിവാക്കിയിട്ടുണ്ട്.

2) ബജാജ് ഓട്ടോ

2) ബജാജ് ഓട്ടോ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളും ലോകത്തെ വലിയ മുചക്ര വാഹന നിര്‍മാതാക്കളുമായ ബജാജ് ഓട്ടോയില്‍ നിന്നും 20 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് എക്‌സിറ്റ് ചെയതത്. 158 മ്യൂച്ചല്‍ ഫണ്ടുകളുടെ സാന്നിധ്യമാണ് നേരത്തെ ഈ ഓഹരിയിലുണ്ടായിരുന്നത്. ഡിസംബര്‍ മാസത്തില്‍ സെന്‍സെക്‌സ് സൂചികയെ പിന്തുടരുന്ന പാസീവ് ഫണ്ടുകള്‍ സ്്‌റ്റോക്കില്‍ നിന്നും പൂര്‍ണമായും പിന്മാറി. ഇവരെ കൂടാതെ ക്വാന്റ് ഫോക്കസ്ഡ്, ടാറ്റ ക്വാന്റ്, ടോറസ് എത്തിക്കല്‍, ടോറസ് ലാര്‍ജ് കാപ് ഇക്വിറ്റി സ്‌കീമുകളും ഓഹരിയില്‍ നിന്നും പിന്മാറി.

3) എസ്ബിഐ കാര്‍ഡ്

3) എസ്ബിഐ കാര്‍ഡ്

ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഏക ക്രെഡിറ്റ് കാര്‍ഡ് കമ്പനിയായ എസ്ബിഐ കാര്‍ഡ്‌സ് & പെയ്‌മെന്റ് സര്‍വീസസില്‍ നിന്നും 18 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് ഡിസംബറില്‍ പിന്മാറിയത്. നേരത്തെ 135 സ്‌കീമുകളാണ് ഓഹരിയില്‍ പങ്കാളിത്തം നേടിയിരുന്നത്. എസ്ബിഐ ബാങ്കിംഗ് & ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സെ്ബിഐ പി.എസ്.യു, നിപ്പോണ്‍ ഇന്ത്യ ക്വാന്റ്, മോത്തിലാല്‍ ഒസ്വാള്‍ മിഡ് കാപ് 30, എസ്ബിഐ ഫ്‌ലെക്‌സി കാപ് ഫണ്ട് എന്നിവര്‍ പൂര്‍ണാമായും പിന്മാറി.

4) ആര്‍ബിഎല്‍ ബാങ്ക്

4) ആര്‍ബിഎല്‍ ബാങ്ക്

മുന്‍നിര സ്വകാര്യ ബാങ്കായ ആര്‍ബിഎല്‍ ബാങ്കില്‍ നിന്നും 16 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് ഡിസംബര്‍ മാസത്തില്‍ എക്‌സിറ്റ് ചെയ്തത്. നേരത്തെ 49 മ്യൂച്ചല്‍ ഫണ്ടുകളുടെ സാന്നിധ്യം ഓഹരിയില്‍ ഉണ്ടായിരുന്നു. ആക്‌സിസ് വാല്യൂ, ഐടിഐ മിഡ് കാപ്, ഇന്‍വെസ്‌കോ മിഡ് കാപ്, ഇന്‍വെസ്‌കോ ഇന്ത്യ മള്‍ട്ടികാപ്, ഇന്‍വെസ്‌കോ ഇന്ത്യ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫ്ണ്ട് പോലെയുള്ളവ ഓഹരി പങ്കാളിത്തം പൂര്‍ണായും ഒഴിവാക്കി.

Also Read: അടപടലം പൊളിഞ്ഞ് ടെക് കമ്പനികള്‍; ഇനിയും വീഴാന്‍ കാരണങ്ങളുണ്ട്; വിപണിക്കും വലുത് വരാനിരിക്കുന്നോ?

5) ലേറ്റന്റ് വ്യൂ അനലിറ്റിക്‌സ്

5) ലേറ്റന്റ് വ്യൂ അനലിറ്റിക്‌സ്

അടുത്തിടെ ഐപിഒ പൂര്‍ത്തിയാക്കി ദ്വിതീയ വിപണിയിലേക്ക് കടന്നുവന്ന പുതുതലമുറ ടെക് കമ്പനികളിലൊന്നായ ലേറ്റന്റ് വ്യൂ അനലിറ്റിക്‌സില്‍ നിന്നും 15 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് ഡിസംബറില്‍ ഒഴിവായത്. നേരത്തെ ഈ സ്റ്റോക്ക് 16 മ്യൂച്ചല്‍ ഫണ്ടുകളാണ് കൈവശം വച്ചിരുന്നത്. എഡല്‍വീസ് അഗ്രസീവ് ഹൈബ്രിഡ്, മോത്തിലാല്‍ ഒസ്വാള്‍ ലാര്‍ജ് & മിഡ് കാപ്, മിറെ അസറ്റ് മിഡ് കാപ്, ഐസിഐസിഐ പ്രൂ ഇഎസ്ജി, എഡല്‍വീസ് സ്‌മോള്‍ കാപ് ഫണ്ട് എന്നിവരാണ് ഓഹരി പങ്കാളിത്തം പൂര്‍ണമായും ഒഴിവാക്കിയ പ്രമുഖര്‍.

6) എച്ച്ഡിഎഫ്‌സി ലൈഫ്

6) എച്ച്ഡിഎഫ്‌സി ലൈഫ്

സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ എച്ച്ഡിഎഫ്‌സി ലൈഫില്‍ നിന്നും 15 മ്യൂച്ചല്‍ ഫണ്ടുകളാണ് കഴിഞ്ഞ മാസം വിറ്റൊഴിവായത്. നേരത്തെ 143 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍ ഓഹരി പങ്കാളിത്തം നേടിയിരുന്നത്. പിഡിഐഎം ഇന്ത്യ ലാര്‍ജ് കാപ്, ടാറ്റ ക്വാന്റ്, ഐഡിഎഫ്‌സി ബാലന്‍സ്ഡ് അഡ്വാന്റേജ്, ടോറസ് ലാര്‍ജ് കാപ് ഇക്വിറ്റി, ടോറസ് ഫ്‌ലെക്‌സി കാപ് ഫണ്ട് പോലെയുളളവര്‍എച്ചഡിഎഫ്‌സി ലൈഫില്‍ നിന്നും ഡിസംബറില്‍ പിന്മാറി.

7) ബയോകോണ്‍

7) ബയോകോണ്‍

മുന്‍നിര ഫാര്‍മ കമ്പനിയായ ബയോകോണില്‍ നിന്നും 13 മ്യൂച്ചല്‍ ഫണ്ടമ്യൂച്ചല്‍ ഫണ്ടുകളാണ് കഴിഞ്ഞ മാസം ഓഹരികള്‍ വിറ്റൊഴിവായത്. നേരത്തെ ഈ ഓഹരിയില്‍ 63 മ്യൂച്ചല്‍ ഫണ്ടുകളുടെ സാന്നിധ്യമുണ്ടായിരുന്നു. സൂചികകളെ പിന്തുടരുന്ന 3 ഫണ്ടുകളും 7 ക്വാന്റ് ഇക്വിറ്റി ഫണ്ടുകളും ഡിസംബറില്‍ ബയോകോണില്‍ നിന്നും പൂര്‍ണമായും പിന്മാറി. അതേസമയം, ഐസിഐസിഐ പ്രൂ ലാര്‍ജ് & മിഡ് കാപ്, എല്‍ & ടി ഇക്വിറ്റി സേവിങ്‌സ് എന്നീ ഫണ്ടുകള്‍ ഓഹരിയില്‍ പുതിയതായി പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.

8) ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍

8) ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍

ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഐടി സേവനങ്ങളൊരുക്കുന്ന ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്‌റ്റ്വേര്‍ ലിമിറ്റഡില്‍ നിന്നും 10 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് ഡിസംബറില്‍ ഒഴിവായത്. നേരത്തെ 52 ഫണ്ടുകളുടെ സാന്നിധ്യമുണ്ടായിരുന്നു. 5 ടോറസ് ഇക്വിറ്റി സ്‌കീമുകള്‍, ആദിത്യ ബിര്‍ള എസ്എല്‍ പ്യൂവര്‍ വാല്യൂ, ബിഒഐ എക്‌സ്എ ഫ്‌ലെക്‌സി കാപ്, ഐസിഐസിഐ പ്രൂ എംഎന്‍സി, ഐസിഐസിഐ പ്രൂ ടെക്‌നോളജി ഫണ്ട് എന്നിവര്‍ പൂര്‍ണമായും പിന്മാറി.

9) ഗെയില്‍

9) ഗെയില്‍

പ്രമുഖ പൊതുമേഖല കമ്പനിയായ ഗെയില്‍ ഇന്ത്യയില്‍ നിന്നും 10 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് കഴിഞ്ഞ മാസം പൂര്‍ണമായും പിന്മാറിയത്. നേരത്തെ 107 ഫണ്ടുകളാണ് കമ്പനിയുടെ ഓഹരി പങ്കാളിത്തം നേടിയിരുന്നത്. ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ബ്ലൂചിപ്, ടാറ്റ ബിസിനസ് സൈക്കിള്‍, നിപ്പോണ്‍ ഇന്ത്യ വാല്യൂ, യുടിഐ വാല്യു ഓപ്പര്‍ച്യൂണീറ്റീസ് ഫണ്ട് എന്നിവരാണ് ഡിസംബറില്‍ ഓഹരികള്‍ വിറ്റൊഴിവായത്.

Also Read: ഇനി വാല്യുവേഷന്‍ സ്റ്റോക്കുകളുടെ ടൈം; ശക്തമായ ബ്രാന്‍ഡുള്ള വിലക്കുറവിലുമുള്ള 3 കമ്പനികളിതാ

10) പിബി ഫിന്‍ടെക്

10) പിബി ഫിന്‍ടെക്

പുതുതലമുറ ടെക് കമ്പനിയായ പോളിസി ബാസാറിന്റെ ഉടമകളായ പിബി ഫിന്‍ടെക്കില്‍ നിന്നും 10 മ്യൂച്ചല്‍ ഫണ്ടുകളാണ് ഡിസംബറില്‍ പുറത്തിറങ്ങിയത്. നേരത്തെ 107 ഫണ്ടുകള്‍ക്ക് ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു. നിപ്പോണ്‍ ഇന്ത്യ ബാങ്കിംഗ് & ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടാറ്റ റിട്ടയര്‍മെന്റ് സേവിങ്‌സ് ഫണ്ട് (മോഡറേറ്റ്), മിറെ അസറ്റ് ഹൈബ്രിഡ് ഇക്വിറ്റി, മോത്തിലാല്‍ ഒസ്വാള്‍ മിഡ് കാപ്-30, എസ്ബിഐ ബാങ്കിംഗ് & ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നീ പ്രമുഖ മ്യൂച്ചല്‍ ഫണ്ടുകള്‍ ഓഹരി ഒഴിവാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Top 10 Stocks That Mutual Funds Exited During Recent Market Crash Includes HDFC Life GAIL Indusind Bajaj Auto Policy Bazar

Top 10 Stocks That Mutual Funds Exited During Recent Market Crash Includes HDFC Life GAIL Indusind Bank Bajaj Auto Policy Bazar
Story first published: Tuesday, January 25, 2022, 14:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X