കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ (യുഎഇ) കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ രണ്ട് പ്രത്യേക വിമാനങ്ങള്‍ വ്യാഴാഴ്ച സര്‍വീസ് നടത്തുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പങ്കുവച്ച പദ്ധതിയനുസരിച്ച്, മെയ് 7 മുതല്‍ വിവിധ 13 രാജ്യങ്ങളില്‍ നിന്നായി 14,800 യാത്രക്കാരെയാണ് ഒഴിപ്പിക്കുക.
1990 -ലെ പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധകാലത്ത് കുവൈറ്റില്‍ നിന്നും 1,70,000 ആളുകളെ ഒഴിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ രക്ഷാദൗത്യത്തിനാണിപ്പോള് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പദ്ധതിയിടുന്നത്. ഇതിനായി അബുദാബി മുതല്‍ കൊച്ചി വരെയും ദുബായ് മുതല്‍ കോഴിക്കോട് വരെയുമുള്ള രണ്ട് വിമാനങ്ങളുടെ പാസഞ്ചര്‍ ലിസ്റ്റിന് ഇന്ത്യന്‍ എംബസി അബുദാബി, കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ദുബായ് എന്നിവര്‍ അന്തിമരൂപം നല്‍കുമെന്ന് തിങ്കളാഴ്ച പുറത്തിറങ്ങിയ പ്രസ്താവന വ്യക്തമാക്കുന്നു. എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കുന്നത്.

ദുരിതത്തിലായ തൊഴിലാളികള്‍, പ്രായമായവര്‍, അടിയന്തിര മെഡിക്കല്‍ കേസുകള്‍, ഗര്‍ഭിണികള്‍, അതുപോലെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് ആളുകള്‍ എന്നിവര്‍ക്കാവും മുന്‍ഗണന നല്‍കുക. ടിക്കറ്റുകളുടെയും മറ്റു വ്യവസ്ഥകളുടെയും നിരക്കുകള്‍, ഇന്ത്യയിലെത്തിയതിന് ശേഷമുള്ള ക്വാറന്റൈന് ആവശ്യകതകള്‍ ഉള്‍പ്പടെയുള്ള യാത്രകള്‍, വിമാനത്തില്‍ കയറാനുള്ള ആരോഗ്യ സംബന്ധിയായ കാര്യങ്ങള്‍ എന്നിവ യഥാസമയം അറിയിക്കുമെന്നും ഓരോ യാത്രക്കാരും ഇത് അംഗീകരിക്കേണ്ടതുണ്ടെന്നും ഈ പ്രസ്താവനയില്‍ പറയുന്നു. എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റ് തയ്യാറാക്കിയ പാസഞ്ചര്‍ പട്ടികയിലുള്ളവര്‍ക്ക് മാത്രമെ വിമാന ടിക്കറ്റ് നല്‍കൂ.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള കൂടുതല്‍ വിമാന സര്‍വീസുകളുടെ വിശദാംശങ്ങള്‍ വരും എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റ് വരും ദിവസങ്ങളില്‍ അറിയിക്കും. ഈ വിമാനങ്ങളുടെ യാത്രക്കാരുടെ പട്ടിക അന്തിമമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അതേപടി തന്നെ തുടരും. തിരിച്ചുവരുന്നതിന് ഏകദേശം 2,00,000 -ല്‍ അധികം രജിസ്ട്രേഷനുകള്‍ ഉള്ളതിനാല്‍, വിമാനങ്ങളില്‍ എല്ലാ ആളുകളെയും ഉള്‍ക്കൊള്ളിക്കാൻ സമയമെടുക്കുമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications