കേന്ദ്ര ബജറ്റ് 2021: രണ്ട് പൊതുമേഖലാ ബാങ്കുകളും എൽഐസിയും സ്വകാര്യവത്ക്കരിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ 2021 ലെ ബജറ്റ് പ്രഖ്യാപനത്തിൽ പൊതുമേഖല ഇൻഷുറൻസ് സ്ഥാപനമായ എൽഐസിയുടെയും 2 പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യവത്ക്കരണം പ്രഖ്യാപിച്ചു. ബാങ്കുകൾക്ക് 20000 കോടി നീക്കി വച്ചു. കിട്ടക്കാടം അടക്കം പരിഹരിക്കാനാണ് ബാങ്കുകൾക്ക് ഇത്രയും തുക നീക്കി വച്ചത്. കാർഷിക വായ്പകൾക്ക് 16.5 കോടി വകയിരുത്തി.

 

രണ്ട് പൊതുമേഖല ബാങ്കുകൾ കൂടി സ്വകാര്യവത്ക്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. തന്ത്രപ്രധാനമല്ലാത്ത എല്ലാ കമ്പനികളും സ്വകാര്യവത്ക്കരിക്കുമെന്നും സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിനിടെ വ്യക്തമാക്കി. എൽ‌ഐ‌സി ഐ‌പി‌ഒ 2022 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുമെന്നും അവർ പറഞ്ഞു. ബിപിസിഎൽ, എയർ ഇന്ത്യ, ഷിപ്പിംഗ് കോർപ്പറേഷൻ, കണ്ടെയ്നർ കോർപ്പറേഷൻ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ 2021-22 സാമ്പത്തിക വർഷത്തിൽ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ബജറ്റ് 2021: രണ്ട് പൊതുമേഖലാ ബാങ്കുകളും എൽഐസിയും സ്വകാര്യവത്ക്കരിക്കും

നേരിട്ടുള്ള വിദേശ നിക്ഷേപ ഇൻഷുറൻസ് 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്തി. സി‌പി‌എസ്‌ഇ ഓഹരി വിറ്റഴിക്കലിലൂടെ സർക്കാർ 19,499 കോടി രൂപ നേടി. മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 2.10 ലക്ഷം കോടിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. സ്വകാര്യവൽക്കരണത്തിൽ നിന്ന് 2.1 ലക്ഷം കോടി രൂപ സമാഹരിക്കുക, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ന്യൂനപക്ഷ ഓഹരികൾ വിൽക്കുക എന്നിവയായിരുന്നു കഴിഞ്ഞ ബജറ്റിലെ ലക്ഷ്യങ്ങൾ.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ), ഭാരത് ഡൈനാമിക്സ്, ഐആർസിടിസി, സെയിൽ എന്നീ 4 സിപിഎസ്ഇകൾ ഈ സാമ്പത്തിക വർഷം ഓഫർ-ഫോർ സെയിൽ (ഒഎഫ്എസ്) പുറത്തിറക്കി. ഇത് ഖജനാവിന്, 12,907 കോടി രൂപ നേട്ടമുണ്ടാക്കിയതായും സീതാരാമൻ വ്യക്തമാക്കി.

English summary

Union Budget 2021: Two public sector banks and LIC to be privatized | കേന്ദ്ര ബജറ്റ് 2021: രണ്ട് പൊതുമേഖലാ ബാങ്കുകളും എൽഐസിയും സ്വകാര്യവത്ക്കരിക്കും

Privatization of LIC and 2 Public Sector Banks announced. Read in malayalam.
Story first published: Monday, February 1, 2021, 13:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X