സ്വർണത്തിന്റെയും വെള്ളിയുടെയും വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. സ്വർണം വില ഇപ്പോഴും 10 ഗ്രാമിന് 50,000 രൂപയ്ക്ക് മുകളിലാണെങ്കിലും റെക്കോർഡ് വിലയിൽ നിന്ന് 6,000 രൂപയോളം കുറവാണ് നിലവിലെ വില. സ്വർണ്ണ വില ഇനിയും കുറയുമെന്നും പഴയ നിരക്കുകളിലേയ്ക്ക് മടങ്ങുമെന്നും ആളുകൾ കരുതുന്നെങ്കിൽ അത് തെറ്റാണെന്നാണ് സ്വർണ വ്യാപാരികളുടെ അഭിപ്രായം. കൂടാതെ, ഓഹരി വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് മഞ്ഞ ലോഹത്തിന്റെ വില മാറ്റത്തെ കണക്കാക്കരുതെന്നും ചില വിദഗ്ധർ പറയുന്നു.
ദീപാവലി അടുത്തു
ദീപാവലിയോട് അനുബന്ധിച്ച് സ്വർണ വിലയിൽ കാര്യമായ വർദ്ധനവോ വിലയിടിവോ ഉണ്ടായേക്കില്ലെന്നും വ്യാപാരികൾ അഭിപ്രായപ്പെട്ടു. സ്വർണത്തിന്റെ വില പരിധി 10 ഗ്രാമിന് 50,000 മുതൽ 52,000 രൂപ വരെയായിരിക്കുമെന്നാണ് മിക്കവരുടെയും പ്രതീക്ഷ.
സ്വർണ്ണ വില കുതിച്ചുയരുമോ?
2020 ഓഗസ്റ്റ് 7 ന് സ്വർണ വില 10 ഗ്രാമിന് 56,254 രൂപയായി ഉയർന്നു. വെള്ളി വിലയും കിലോയ്ക്ക് 76,008 രൂപയായി ഉയർന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും വില പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ, സ്വർണ്ണ വില ഇനിയും കുറയുകയും 50,000 രൂപയിൽ താഴുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കേണ്ട. ലോക്ക്ഡൌൺ ലോകമെമ്പാടും ക്രമാനുഗതമായി നീക്കുകയും സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്യുന്നതോടെ, സ്വർണ്ണവിലയിൽ പെട്ടെന്നുള്ള കുതിപ്പിന് സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.
ഇന്നലത്തെ വില
ആഗോള വിപണിയിലെ ഇടിവിനെ തുടർന്ന് ഇന്ത്യയിൽ ഇന്നലെ സ്വർണ വില രണ്ടാം ദിവസം കുറഞ്ഞിരുന്നു. എംസിഎക്‌സിൽ ഡിസംബർ സ്വർണ്ണ ഫ്യൂച്ചർ നിരക്ക് 10 ഗ്രാമിന് 0.9 ശതമാനം ഇടിഞ്ഞ് 50,088 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. വെള്ളി ഫ്യൂച്ചറുകൾ 1.5 ശതമാനം ഇടിഞ്ഞ് ഇന്നലെ 59,658 രൂപയിലെത്തി. അതിന് മുമ്പുള്ള സെഷനിൽ സ്വർണ വില 10 ഗ്രാമിന് 0.32 ശതമാനം ഇടിഞ്ഞിരുന്നു. വെള്ളി കിലോയ്ക്ക് 1,450 രൂപ അഥവാ 2.3 ശതമാനം ഇടിഞ്ഞിരുന്നു.
അന്താരാഷ്ട്ര വിപണി
അന്താരാഷ്ട്ര വിപണിയിൽ, ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം സ്വർണത്തെയും മറ്റ് സുരക്ഷിത താവളങ്ങളെയും ബാധിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡെമോക്രാറ്റുകളുമായി നടത്തിയ ചർച്ചകൾ പെട്ടെന്ന് അവസാനിപ്പിച്ചതിനെത്തുടർന്നാണ് ആഗോള വിപണിയിൽ ഇന്നലെ സ്വർണ്ണ വില ഇടിഞ്ഞത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications