ബാങ്ക് ബാലന്‍സുള്ളവര്‍ക്ക് സന്തോഷിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ബാങ്ക് ബാലന്‍സുള്ളവര്‍ക്ക് സന്തോഷിക്കാം
മുംബൈ: അടിസ്ഥാന നിരക്കുകളില്‍ കാല്‍ശതമാനം വര്‍ധനവ് വരുത്തിയ റിസര്‍വ് ബാങ്ക് നയം വായ്പയെടുത്തവരെയും എടുക്കാന്‍ പോവുന്നവരെയും വെള്ളംകുടിപ്പിക്കുമെങ്കിലും ബാങ്കില്‍ നിക്ഷേപമുള്ളവര്‍ക്ക് സന്തോഷിക്കാനുള്ള ഒരു തീരുമാനവും അതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.

നിക്ഷേപകരുടെ പണത്തിന് പരമാവധി കൊടുക്കാവുന്ന പലിശയ്ക്ക് റിസര്‍വ്ബാങ്കിന്റെ നിയന്ത്രണമുണ്ടായിരുന്നു. പുതിയ നയം നിലവില്‍ വരുന്നതോടെ ഈ നിയന്ത്രണം ഇല്ലാതാവും. ചുരുക്കത്തില്‍ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് എത്ര ശതമാനം പലിശ കൊടുക്കണമെന്ന് ബാങ്കുകള്‍ക്കു തന്നെ തീരുമാനിക്കാം. ഇതോടെ ബാങ്കുകള്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ മല്‍സരിക്കാന്‍ തുടങ്ങും.

ഈ മല്‍സരത്തില്‍ നിക്ഷേപകനായിരിക്കും ഏറ്റവും കൂടുതല്‍ മെച്ചമുണ്ടാവുക. പക്ഷേ, ഒരു ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ ഏകീകൃതമായ നിരക്ക് പിന്തുടരണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതിനു മുമ്പ് ഫിക്‌സഡ് ബാങ്ക് നിക്ഷേപത്തിന്റെ പലിശ തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കിയിരുന്നു. രാജ്യത്തെ മൊത്തം ബാങ്ക് നിക്ഷേപത്തില്‍ 25 ശതമാനം വരെ സേവിങ്‌സ് എക്കൗണ്ടുകളിലാണുള്ളത്.

English summary

RBI, Free, Savings Bank, Interest Rate, സേവിങ്‌സ് ബാങ്ക്, റിസര്‍വ് ബാങ്ക്, നിയന്ത്രണം

RBI frees savings bank interest rate, depositors may get more benefit.The Reserve Bank today chose to continue with its tight monetary stance and raised interest rates by 25 basis points-
Story first published: Tuesday, October 25, 2011, 14:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X