പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപം കൂടുതല്‍ ലാഭകരമാക്കാനുള്ള കുറുക്കുവഴികള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പന്നനാവുക എന്നത് ഒട്ടുമിക്ക ആളുകളുടെയും സ്വപ്‌നമാണ്. കോടീശ്വരന്‍ ആയില്ലെങ്കിലും അത്യാവശ്യ സമ്പാദ്യമുണ്ടാവണമെങ്കില്‍ ക്രത്യമായ മുറക്കുള്ള സമ്പാദ്യശീലം വേണം. ചെറുതെങ്കിലും മാസം തോറുമുള്ള നിക്ഷേപം സ്വഭാവത്തിന്‍റ, ജീവിതത്തിന്‍റ ഭാഗമായി മാറണം. ഒഴിവുകഴിവുകള്‍ പാടില്ലെന്നു ചുരുക്കം. ശരാശരിക്കാരനെ സംബന്ധിച്ച് എറ്റവും സുരക്ഷിതമായ നിക്ഷപമാര്‍ഗ്ഗമാണ് പ്രൊവിഡന്‍റ് ഫണ്ട്.

 

 ഒരു പി.പി.എഫ്. അക്കൗണ്ട് അരംഭിക്കാന്‍ 100 രുപ മുടക്കിയാല്‍ മതി.

ഒരു പി.പി.എഫ്. അക്കൗണ്ട് അരംഭിക്കാന്‍ 100 രുപ മുടക്കിയാല്‍ മതി.

സര്‍ക്കാര്‍ ശമ്പളം പറ്റുന്നവനാകണമെന്ന നിര്‍ബന്ധമില്ല.സ്വന്തമായി വരുമാനമുള്ള എതൊരു ഇന്ത്യക്കാരനും 100 രൂപ മുടക്കി പി.പി.എഫ്. അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. എസ്.ബി.ഐ യുലും മറ്റ് അനുബന്ധ സ്റ്റേറ്റ് ബാങ്കുകളിലും മറ്റ് ച്ില പൊതുമേഖലാ ബാങ്കുകളിലും ഈ സൗകര്യം ലഭ്യമാണ്. രക്ഷകര്‍ത്താവിന് പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഒരു സമ്പാദ്യ പദ്ധതി എന്ന നിലയിലും പി.പി.എഫ്. അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

പി.പി.എഫ്. അക്കൗണ്ടിന് നിക്ഷപപരിധി ഉണ്ട്

പി.പി.എഫ്. അക്കൗണ്ടിന് നിക്ഷപപരിധി ഉണ്ട്

ഒരു സാമ്പത്തികവര്‍ഷം നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 500 ഉം കൂടിയ തുക 150,000 ഉം ആണ്.നിക്ഷേപത്തുക ഒന്നിച്ചോ പത്തിന്‍റ ഗുണിതങ്ങളായോ ഇടാവുന്നതാണ്. ഒരു സാമ്പത്തികവര്‍ഷം പന്ത്രണ്ടു തവണകളില്‍ കൂടൂതലാവാന്‍ പാടില്ല. നിക്ഷേപത്തിന്‍റ ഏറ്റവും കുറഞ്ഞ നിരക്കായ 500 രൂപ നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരുന്ന പക്ഷം നിങ്ങളുടെ അക്കൗണ്ട് നിര്‍ജ്ജീവമായിപ്പോകുന്നതാണ്. പക്ഷേ ഉള്ള നിക്ഷപത്തിന് പലിശ ലഭിക്കുന്നതാണ്. മാത്രമല്ല മുടങ്ങിപ്പോയ തുക അടക്കുന്ന പക്ഷം അക്കൗണ്ടിനെ നിങ്ങള്‍ക്ക് പുനരുജ്ജീവിപ്പിക്കാവുന്നതാണ്.

പി.പി.എഫ്. അക്കൗണ്ടിന്‍റ പലിശ കണക്കാക്കല്‍

പി.പി.എഫ്. അക്കൗണ്ടിന്‍റ പലിശ കണക്കാക്കല്‍

എല്ലാ മാസവും ഒന്നാം തിയതിക്കും അഞ്ചാം തിയതിക്കും ഇടയില്‍ നിങ്ങളുടെ അക്കൗണ്ടിലുള്ള ആകെ നിക്ഷേപത്തുകയെ ആധാരമാക്കിയാവും പലിശ നിശ്ചയിക്കുക. പലിശ കൂട്ടുപലിശ നിരക്കില്‍ കണക്കാക്കി ഓരോ സാമ്പത്തിക വര്‍ഷത്തിന്‍്‌റയും അവസാനം കണകാക്കി നിങ്ങളുടെ സമ്പാദ്യത്തിന്‍്‌റ കൂടെ കൂട്ടിച്ചേര്‍ക്കപ്പെടുന്നതാണ്.

കാലംതികയും മുന്നെയുള്ള പണം പിന്‍വലിക്കല്‍.

കാലംതികയും മുന്നെയുള്ള പണം പിന്‍വലിക്കല്‍.

കാലതികയാതെ നിങ്ങല്‍ക്ക് പി.പി.എഫ്. അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ സാധിക്കയില്ല. പക്ഷേ അവശ്യ സാഹചര്യങ്ങളില്‍ അക്കൗണ്ടില്‍ ഉള്ള തൂകയുടെ ഒരു നിശ്ചിത ശതമാനം നിങ്ങള്‍ക്ക് പിന്‍വലിക്കാവുന്നതാണ്. ആരംഭിച്ച് ഏഴാമത്തെ വര്‍ഷം മുതല്‍ ഇതു സാധ്യമാണ്. അക്കൗണ്ട്

ഉടമ മരണപ്പെടുന്ന പക്ഷം നോമിനിക്ക് മുഴുവന്‍ തുകയും ലഭിക്കുന്നതാണ്. നോമിനി മൈനറാണെങ്കില്‍ പ്രായമെത്തും വരെ കാത്തരിക്കയും വേണം.

ഇരട്ട നികുതിനേട്ടം തരുന്ന പി.പി.എഫ്.

ഇരട്ട നികുതിനേട്ടം തരുന്ന പി.പി.എഫ്.

പി.പി.എഫ്. നിക്ഷേപത്തിന് 80 സി പ്രകാരം നികുതിയിളവ് ലഭിക്കും.കാലാവധിയെത്തുന്ന പലിശയടക്കമുള്ള നിക്ഷപത്തുകക്കും നികുതിയിളവ് ലഭിക്കുന്നതാണ്. പി.പി.എഫ്. നിക്ഷേപത്തിന് വെല്‍ത്ത് ടാക്‌സും ബാധകമല്ല.

നിങ്ങള്‍ക്ക് ലോണ്‍ ആവശ്യമുണ്ടോ?

നിങ്ങള്‍ക്ക് ലോണ്‍ ആവശ്യമുണ്ടോ?

ചില നിബന്ധനകള്‍ക്കു വിധേയമായി നിങ്ങള്‍ക്കു നിങ്ങളുടെ പി.പി.എഫ്.സമ്പാദ്യത്തില്‍ നിന്ന് ലോണെടുക്കാവുന്നതാണ്.ആരംഭിച്ച് മൂന്നാം വര്‍ഷം മുതല്‍ ലോണെടുക്കാവുന്നതാണ്. പലിശ വളരെക്കുറവ്. പക്ഷേ രണ്ടുവര്‍ഷത്തിനകം തിരിച്ചടക്കണം.മുടങ്ങിപ്പോയ അക്കൗണ്ടുകള്‍ക്കും, നിഷ്‌ക്രിയമായ അക്കൗണ്ടുകള്‍ക്കും ലോണ്‍ ലഭിക്കില്ല.

15 വര്‍ഷത്തിനുശേഷവും  തുടരാവുന്നതാണ്

15 വര്‍ഷത്തിനുശേഷവും തുടരാവുന്നതാണ്

പി.പി.എഫ്.അക്കൗണ്ട് 15 വര്‍ഷത്തിനുശേഷവും നിങ്ങള്‍ക്ക് തുടരാവുന്നതാണ്.തുടര്‍ന്ന് നിക്ഷേപം നടത്താം നടത്താതെയുമിരിക്കാം.പലിശ മൂടങ്ങാതെ കൂട്ടിച്ചേര്‍ത്തുകൊണ്ടേയിരിക്കും.പിന്‍വലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിച്ചിട്ടില്ല, ഒറ്റ കാര്യം മാത്രം വര്‍ഷത്തിലൊരിക്കലേ പിന്‍വലിക്കാന്‍ അനുവധിക്കൂ.

English summary

7 Must Know Facts about Public Provident Fund (PPF)


 
 The key to wealth creation lies in the practise of saving regularly and systematically. The Public Provident Fund (or the PPF) is one such long-term investment option that would suit investors of all types.
English summary

7 Must Know Facts about Public Provident Fund (PPF)


 
 The key to wealth creation lies in the practise of saving regularly and systematically. The Public Provident Fund (or the PPF) is one such long-term investment option that would suit investors of all types.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X