ഗ്രാമീണതപാല്‍ ഇന്‍ഷ്വറന്‍സ് പോളിസികള്‍ (RPLI)

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1884 ഫെബ്രവരി ഒന്നിനാണ് പോസ്റ്റല്‍ ലൈഫ് ഇന്‍ഷ്വറന്‍സിന്‍റ ജനനം. ഇന്ത്യാ രാജ്യത്തിലെ ആദ്യ ഇന്‍ഷ്വറന്‍സ് സംരംഭം. ആദ്യകാലഘട്ടത്തില്‍ തപാല്‍ ജീവനക്കാരെ മാത്രമാണുള്‍ക്കൊള്ളിച്ചിരുന്നത്. പിന്നീട് കേന്ദ്രസംസ്ഥാനജീവനക്കാര്‍ മറ്റ് പൊതുമേഖലാസഹകരണമേഖലക്കാര്‍ പ്രതിരോധമേഖലക്കാര്‍ തുടങ്ങിയവരെക്കൂടി കൂടെക്കൂട്ടി. ഇനി ഇതിലൊന്നും പെടാത്തവരെയും തപാല്‍ വകുപ്പ് നന്നായി പരിഗണിച്ചിട്ടുണ്ട്. ഗ്രാമീണമേഖലയ്ക്കുള്ള പരിഗണനകളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.ഗ്രാമീണമേഖലയില്‍ ജിവിക്കുന്നവരുടെ ലൈഫ് ഇന്‍ഷ്വറന്‍സ് ഉറപ്പാക്കുകയാണ് ഗ്രാമീണതപാല്‍ ഇന്‍ഷ്വറന്‍സ് പോളിസികളുടെ ലക്ഷ്യം.

 
ഗ്രാമീണതപാല്‍ ഇന്‍ഷ്വറന്‍സ് പോളിസികള്‍ (RPLI)

വിവിധ ഗ്രാമീണതപാല്‍ ഇന്‍ഷ്വറന്‍സ് പോളിസികള്‍
ഗ്രാമസുരക്ഷ,(സമ്പൂര്‍ണ്ണ ലൈഫ് ഇന്‍ഷുറന്‍സ്)
ഗ്രാമസുവിധ (മാറ്റിയെടുക്കാവുന്ന സമ്പൂര്‍ണ ഇന്‍ഷുറന്‍സ്)
ഗ്രാമസന്തോഷ,(എന്‍ഡോവ്‌മെന്റ് അഷുറന്‍സ്)
ഗ്രാമസുമംഗള്‍ (മണിബാക്ക് എന്‍ഡോവ്‌മെന്റ് അഷുറന്‍സ്)
ഗ്രാമപ്രിയ,കൂടാതെ
വികലാംഗര്‍ക്കായുള്ള പ്രത്യേക പോളിസികളും
ഗ്രാമീണതപാല്‍ ഇന്‍ഷ്വറന്‍സ് പോളിസികള്‍-മെച്ചങ്ങളിലൂടെ

മറ്റ് സ്വകാര്യപൊതുമേഖലഇന്‍ഷ്വറന്‍സ് പോളിസികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമീണതപാല്‍ ഇന്‍ഷ്വറന്‍സ് പോളിസികള്‍ ഒട്ടനവധി മെച്ചങ്ങളുണ്ട്.ഉപഭോക്താവിന് പരമാവധി ലാഭം നല്കി കുറഞ്ഞ പ്രിമിയം ഈടാക്കുന്ന രാജ്യത്തെ ഏക ഇന്‍ഷ്വറന്‍സ് കമ്പനിയാണിത്.കൂടാതെ താഴെ പറയുന്ന സേവനങ്ങളും കമ്പനി ഉറപ്പ് നല്‍കുന്നു.
ഒന്ന് നോമിനിയെ മാറ്റാം.
രണ്ട് മൂന്ന് വര്‍ഷം തികച്ച പോളിസികള്‍ ഈടു വെച്ച് നിങ്ങള്‍ക്ക് ലോണെടുക്കാം.
മൂന്ന് എത് സാമ്പത്തികസ്ഥാപനങ്ങളിലും ഈടായി RPLI പോളിസികളെ സമര്‍പ്പിക്കാവുന്നതാണ്.
നാല് മുടങ്ങിപ്പോയ RPLI പോളിസികളെ നിങ്ങള്‍ക്ക് അനായാസേന പുനരുജ്ജീവിപ്പിക്കാവുന്നതാണ്.
എന്തെങ്കിലും കാരണവശാല്‍ പോളിസികള്‍ നഷ്ടപ്പെട്ടാല്‍ അപേക്ഷസമര്‍പ്പിക്കുന്ന പക്ഷം ഡൂപ്ളിക്കേറ്റ് പോളിസികള്‍ ലഭിക്കുന്നതാണ്. പോളിസികളെ രൂപാന്തരപ്പെടുത്തി എടുക്കാവുന്നതാണ്. സേവനങ്ങള്‍ക്കെല്ലാം നിങ്ങള്‍ തൊട്ടടുത്ത തപാലാപ്പീസ് സന്ദര്‍ശിച്ചാല്‍ മതി എന്നതും സേവനങ്ങളെല്ലാം കാലതാമസം കൂടാതെ നടത്തിക്കിട്ടും എന്നതും തപാല്‍ ഇന്‍ഷ്വറന്‍സിന്‍റ മെച്ചമാണ്.

English summary

Best rural life insurance policies offered by the postel department of India ( RPLI)

The foundation of life insurance is the recognition of the value of a human life and the possibility of indemnification for the loss of that value. Postal department offers RPLI scheme for the rural peoples in India
English summary

Best rural life insurance policies offered by the postel department of India ( RPLI)

The foundation of life insurance is the recognition of the value of a human life and the possibility of indemnification for the loss of that value. Postal department offers RPLI scheme for the rural peoples in India
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X