പ്രവാസികൾക്ക് നാട്ടിൽ നിന്ന് പണം വിദേശത്തേക്ക് കൊണ്ടുപോകാമോ?

പ്രവാസികള്‍ സ്വദേശത്തേയ്ക്ക് പണവും സ്വര്‍ണവും കൊണ്ടുവരുമ്പോള്‍ പല നിയമങ്ങളും നിര്‍ദേശങ്ങളുമുണ്ട്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രവാസികള്‍ സ്വദേശത്തേയ്ക്ക് പണവും സ്വര്‍ണവും കൊണ്ടുവരുമ്പോള്‍ പല നിയമങ്ങളും നിര്‍ദേശങ്ങളുമുണ്ട്. പ്രവാസിയ്ക്ക് സ്വന്തമായി വാങ്ങിയ സ്വത്തുക്കള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന പണം വിദേശത്തേക്കു കൊണ്ടുപോകാമോ?

താമസത്തിനുള്ള വീടുകളാണെങ്കില്‍

താമസത്തിനുള്ള വീടുകളാണെങ്കില്‍

സ്വത്തുക്കള്‍ വാങ്ങുന്ന സമയത്ത് അംഗീകൃത ബാങ്കിംഗ് ചാനലിലൂടെ മുടക്കിയ തുകയും അതിനു ബാങ്കില്‍നിന്നു പണം കടം എടുത്തിട്ടുണ്ടെങ്കില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് ഉപയോഗിച്ച് വീട്ടിയ കടവും ഉള്‍പ്പെടെയുള്ള തുക വിദേശത്തേക്ക് കൊണ്ടുപോകുന്നതിനു നിയമതടസം ഇല്ല. എന്നാല്‍ താമസിക്കാന്‍ നിര്‍മിച്ചവീടുകളാണ് വില്‍ക്കുന്നതെങ്കില്‍ രണ്ടു വീടുകള്‍ക്ക് ലഭിച്ച പണം മാത്രമേ വിദേശത്തേക്കു കൊണ്ടുപോകാന്‍ നിയമം അനുവദിക്കുന്നുള്ളു. പ്രവാസികളേ നിങ്ങളുടെ നാട്ടിലെ അക്കൗണ്ട് ഏതാണ്?? പിടിവീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

രേഖകള്‍

രേഖകള്‍

വിദേശ ഇന്ത്യന്‍ പൗരന് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കള്‍ വിറ്റുകിട്ടുന്നപണം വിദേശത്തേക്കു കൊണ്ടുപോകുന്നതിനു മുമ്പ് ആദായനികുതി ഉദ്യോഗസ്ഥന്റെ പക്കല്‍നിന്നു നികുതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. പ്രവാസികൾക്ക് ധൈര്യമായി നിക്ഷേപിക്കാം...പ്രവാസി ചിട്ടി നവംബറിൽ തുടങ്ങും

വര്‍ഷത്തില്‍ 10 ലക്ഷം ഡോളര്‍

വര്‍ഷത്തില്‍ 10 ലക്ഷം ഡോളര്‍

ഒരു വര്‍ഷത്തില്‍ (ഏപ്രില്‍ മുതല്‍ മാര്‍ച്ച്‌വരെയുള്ള കാലഘട്ടം) കൊണ്ടുപോകാന്‍ സാധിക്കുന്ന തുക 10 ലക്ഷം ഡോളര്‍ ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ തുക കൊണ്ടുപോകണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആ‍ർഇ നിക്ഷേപങ്ങൾ ഇതാ...

ഭൂമി വാങ്ങുമ്പോള്‍

ഭൂമി വാങ്ങുമ്പോള്‍

വിദേശത്തു താമസിക്കുന്നതും ഇന്ത്യയില്‍ ജനിച്ചതല്ലാത്തതുമായ ഒരു വിദേശിക്ക് ഇന്ത്യയില്‍ ഭൂസ്വത്ത് സ്വന്തമാക്കണമെങ്കില്‍ പാരമ്പര്യമായി ലഭിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളു. എന്നാല്‍, ഇന്ത്യയില്‍ താമസിക്കുന്ന ഒരു വിദേശപൗരന് (ഒഴിവാക്കപ്പെട്ട രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഒഴികെ) റിസര്‍വ് ബാങ്കിന്റെ അനുവാദത്തോടെ (ഇന്ത്യയില്‍ ദീര്‍ഘകാലം താമസിക്കുന്നതിനുള്ള ഉദ്ദേശത്തോടെ ആണെങ്കില്‍) ഭൂമി സ്വന്തമാക്കാവുന്നതാണ്. ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?

നിയമങ്ങള്‍

നിയമങ്ങള്‍

ഫെമാനിയമം അനുസരിച്ച് പ്രവാസിയുടെ സ്വത്തുക്കള്‍ വിറ്റുകിട്ടുന്ന ലാഭം വിദേശത്തേക്കു നേരിട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല. അത് പ്രവാസിയുടെ എന്‍ആര്‍ഒ അക്കൗണ്ടില്‍ അടച്ച് നികുതിക്ക് ശേഷം നിയമപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിനുശേഷം കൊണ്ടുപോകാവുന്നതാണ്. നാട്ടിൽ സ്ഥലം വാങ്ങാൻ പ്ലാനുണ്ടോ? പുതിയ പരിഷ്കാരങ്ങൾ അറിയൂ...

വിദേശപൗരത്വമുള്ളവര്‍ക്ക്

വിദേശപൗരത്വമുള്ളവര്‍ക്ക്

വിദേശത്ത് പൗരത്വം സ്വീകരിച്ച ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ സ്വത്തുക്കള്‍ സമ്പാദിക്കുന്നതിനു തടസമില്ല. എന്നാല്‍, അംഗീകൃത ബാങ്കിംഗ് ചാനലിലൂടെ മാത്രമേ ഇടപാടുകള്‍ നടത്തുന്നതിനു സാധ്യമാവുകയുള്ളു. കൃഷിഭൂമിയുടെയും പ്ലാന്റേഷന്റെയും കാര്യത്തില്‍ ഇവര്‍ക്കും ഒഴിവ് ഒന്നുമില്ല. പ്രവാസികളേ ശ്രദ്ധിക്കൂ....എങ്ങനെ സാമ്പത്തികമായി നിങ്ങളുടെ കുടുംബത്തെ സേഫാക്കാം, ഇതാ ചില പൊടിക്കൈകള്‍

English summary

Things to consider while carrying money to abroad from India

There are many rules and regulations regarding the amount of money that one traveler can carry into abroad from India.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X