ആദ്യമായി വീട് വാങ്ങുമ്പോള്‍ അറിയാന്‍ 8 കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലരും സ്വപ്‌നത്തിലെ വീട് വാങ്ങാനൊരുങ്ങുന്നവരാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ അനുസരിച്ചാണിപ്പോള്‍ റിയല്‍ എസ്റ്റേറ്റിന്റെ വളര്‍ച്ച.
റിയല്‍ എസ്റ്റ്റ്റ് ഒരിക്കലും ആള്‍ക്കാരെ നഷ്ടത്തിലാക്കുകയില്ല അതുകൊണ്ടുതന്നെ എല്ലാവരുടേയും പ്രിയപ്പെട്ട നിക്ഷേപമാണിത്.

ആദ്യമായി വീട് വാങ്ങുന്നവരറിയാന്‍ ചില കാര്യങ്ങളിതാ

1. നിര്‍മ്മാണത്തിലിരിക്കുന്ന വസ്തു

1. നിര്‍മ്മാണത്തിലിരിക്കുന്ന വസ്തു

മിക്കവര്‍ക്കുമുള്ള സംശയമാണ് നിര്‍മ്മാണത്തിലിരിക്കുന്ന വസ്തു വാങ്ങണോ അതോ താമസത്തിനു തയ്യാറായ വസ്തു വാങ്ങണോ എന്നത്. പണി നടന്നുകൊണ്ടിരിക്കുന്ന വസ്തുവാണെങ്കില്‍ സമയത്തിന് നിര്‍മ്മാണം പൂര്‍ത്തിയാകുന്ന കാര്യത്തില്‍ സംശയമാണ്. ഇഎംഐ അടയ്ക്കാന്‍ തയ്യാറായെങ്കില്‍ മാത്രമേ പൂര്‍ത്തിയായ പാര്‍പ്പിടം വാങ്ങാവൂ.

2. വീട്ടാവുന്ന കടങ്ങള്‍ മതി

2. വീട്ടാവുന്ന കടങ്ങള്‍ മതി

പരസ്യങ്ങളില്‍ ആകൃഷ്ടരായി എടുത്ത ചാടരുത്. പലപ്പോഴും ആവശ്യക്കാരെ ആകര്‍ഷിക്കുന്ന വില പരസ്യത്തില്‍ കാണിക്കും. നിങ്ങള്‍ക്ക് താങ്ങാനാവുന്ന ലോണ്‍ മാത്രമേ എടുക്കാവൂ.

3. ലൊക്കേഷന്‍

3. ലൊക്കേഷന്‍

റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിക്കുമ്പോള്‍ എപ്പോഴും സ്ഥലസൗകര്യങ്ങള്‍ ശ്രദ്ധിക്കണം. പിന്നീട് വില്‍ക്കുമ്പോള്‍ എളുപ്പം നല്ല വില കിട്ടാന്‍ ഇത് സഹായിക്കും.

4. ഡൗണ്‍ പേയ്‌മെന്റ്

4. ഡൗണ്‍ പേയ്‌മെന്റ്

ഹോംലോണിന് അപേക്ഷിക്കും മുന്‍പ് ഡൗണ്‍ പേയ്‌മെന്റിനുള്ള തുക കണ്ടുവെക്കണം. രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കേണ്ട തുകയാണിത്. ബാക്കി തുക ബില്‍ഡര്‍ക്ക് ബാങ്ക് നേരിട്ട് നല്‍കും.
10-20% വരെയാണ് സാധാരണ ഡൗണ്‍പേയ്‌മെന്റുണ്ടാവുക.

5. അംഗീകാരമുള്ള പ്രൊജക്ടുകള്‍

5. അംഗീകാരമുള്ള പ്രൊജക്ടുകള്‍

ബില്‍ഡറെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. റിയല്‍ എസ്‌റ്റേറ്റ് തട്ടിപ്പുകളില്‍പ്പെട്ടവരെ ഒഴിവാക്കണം. അംഗീകാരമില്ലാത്ത പ്രൊജക്ടുകളില്‍ ബാങ്കും ലോണ്‍ നല്‍കാന്‍ മടിക്കും.

6. ക്രെഡിറ്റ് സ്‌കോര്‍

6. ക്രെഡിറ്റ് സ്‌കോര്‍

ഹോം ലോണിന് അപേക്ഷിക്കും മുന്‍പ് ക്രഡിറ്റ് സ്‌കോര്‍ പരിശോധിക്കണം.

7. ഹോംലോണ്‍

7. ഹോംലോണ്‍

ബാങ്കുകള്‍ ഹോം ലോണ്‍ നല്‍കാന്‍ ചിലപ്പോള്‍ നല്ല സമയമെടുക്കും. ലോണിന് അപേക്ഷിക്കും മുന്‍പേ രേഖകളെല്ലാം ശരിയാക്കിവെക്കണം.

8. സാലറി അക്കൗണ്ട്

8. സാലറി അക്കൗണ്ട്

ഒരുപാട് അക്കൗണ്ടുകളുണ്ടെങ്കില്‍ സാലറി അക്കൗണ്ടാണ് ഇഎംഐ നല്‍കാനും ലോണ്‍ തിരിച്ചടക്കാനും സൗകര്യപ്പെടുക.സാലറി അക്കൗണ്ടിലാണെങ്കില്‍ ബാങ്ക് നല്ല പലിശനിരക്കും നല്‍കും.

English summary

8 Tips To Consider For First Time Home Buyers

With lower interest rates to remain, many individual will be planning to buy their dream home before there is a hike in interest rates.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X